Showing posts with label seminar. Show all posts
Showing posts with label seminar. Show all posts

Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ ആമുഖക്കുറിപ്പ്

 

ആമുഖക്കുറിപ്പ്


2023 ഒക്ടോബർ 2 ഗാന്ധിജയന്തിദിനം 2 ദിവസത്തെ ഗാന്ധിയും കാലവും എന്ന സെമിനാർ നിർവഹിച്ചുകൊണ്ടാണ് മണ്ണമ്പറ്റ ടീച്ചർ ട്രൈനിങ്ങ് ഇന്സ്റ്റിറ്റ്യൂട്ടിലെ അധ്യാപക വിദ്യാർഥികളും അധ്യാപകരും ആചരിച്ചത്. വെറും ആചരണം എന്ന നില വിട്ട് മഹാത്മാഗാന്ധിയെ സമഗ്രമായി പഠിക്കുന്നതിനുള്ള തയാറെടുപ്പുകൾ നേരത്തെ നടത്തി. ഗാന്ധി ടൈം ലയിൻ പരിശോധിച്ച് ഗാന്ധിയൻ ജീവിതത്തിലെ 52 സുപ്രധാനമെന്നുതോന്നിയ ഘട്ടങ്ങൾ കണ്ടെത്തി പഠിക്കയും അത് സെമിനാർ പ്രബന്ധങ്ങളാക്കി അവതരിപ്പിക്കയുമായിരുന്നു. ഗാന്ധി - ഒരാമുഖം, ഗാന്ധി - ബാല്യം , വിദ്യാഭ്യാസം, ഗാന്ധി- ദക്ഷിണാഫ്രിക്കയിൽ , ഗാന്ധി ഇന്ത്യയിൽ.... തുടങ്ങി ഗാന്ധി ദിനാചരണ പ്രസക്തി ഇന്ന്, ആഗോളീകരണകാലത്തെ ഗാന്ധി എന്നിങ്ങനെ 52 പേപ്പറുകൾ 5 സെഷനുകളിലായി അവതരിപ്പിച്ചു. ഓരോ 10 പേപ്പറുകൾക്ക് ശേഷം അവയുടെ ക്രോഡീകരണവും അധ്യാപികയുടെ കമന്റും ചേർന്ന 5 സെഷനുകൾ 2 ദിവസം തുടർച്ചയായി നടന്നു. 52 പേപ്പറുകൾ 5 ക്രോഡീകരണങ്ങൾ 5 ടീച്ചർ നോട്ടുകൾ എന്നിങ്ങനെ വിപുലമായി ഗാന്ധിയെ മനസ്സിലാക്കാനുള്ള വൈജ്ഞാനിക പ്രവർത്തനങ്ങളാണ് ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് നടന്നത്.

വിക്കിപീഡിയ അടക്കം നിരവധി സ്രോതസ്സുകൾ അധ്യാപക വിദ്യാർഥികളും അധ്യാപകരും പ്രയോജനപ്പെടുത്തിയാണ് സെമിനാർ പേപ്പറുകൾക്കുള്ള ഉള്ളടക്കം സ്വരൂപിച്ചത്. ഇതിൽ ചേർത്തിട്ടുള്ള എല്ലാ രചനകളും ചിത്രങ്ങളും അതുകൊണ്ടുതന്നെ നെറ്റിടങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ശേഖരിച്ചിട്ടുള്ളവയാണ്. വിദ്യാഭ്യാസാവശ്യത്തിനായി മാത്രമേ ഇതൊക്കെയും പ്രയോജനപ്പെടുത്തുവെന്ന് ഞങ്ങൾ ഉറപ്പുതരുന്നു. ചില പേപ്പറുകൾ പ്രാദേശിക ജ്ഞാനവൃദ്ധരുമായി സംസാരിച്ചതിന്റെ ഭാഗമായി എഴുതിയതാണ്. അവരോടുള്ള ആദരവ് ഞങ്ങൾ പ്രകാശിപ്പിക്കുന്നു.

സമകാലിക ഇന്ത്യൻ ജീവിതത്തിലും ഈ ആഗോളീകരണ കാല ജീവിതത്തിൽ പ്രത്യേകിച്ചും ഗാന്ധിയൻ ചിന്തകളിലേക്ക് തിരിഞ്ഞുനോക്കുകയും പ്രയോജനപ്പെടുത്തുകയും വേണ്ടതാണെന്ന് ആദ്യമേ ക്ളാസിൽ ചർച്ച ചെയ്ത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണീ പഠന യജ്ഞം നിർവഹിച്ചിട്ടുള്ളത്. ഗാന്ധിയെ ഗൂഗിളിൽ നോക്കിയപ്പോൾ കോടിക്കണക്കിന് [ 46,60,00,000 –0.45 സെക്കണ്ടിൽ ] സൈറ്റുകളാണ് കാണാനായത്. ഇന്നും ഗംഭീരമായ ഗാന്ധിയൻ പഠനങ്ങൾ ഇന്ത്യക്കകത്തും പുറത്തും നടക്കുന്നുണ്ട്. സാഹിത്യം, സിനിമ, ചിത്രം, ശിൽപ്പം, നാടകം, നൃത്തം , ധാർമ്മികത, മൂല്യബോധം, അനുഷ്ടാനങ്ങൾ , വസ്ത്രം, ഭക്ഷണം, ചികിൽസ , വാസ്തു - നിർമ്മാണം, തുടങ്ങി ഇന്ത്യൻ സംസ്കാരരൂപങ്ങളിലൊക്കെ ഗാന്ധിയൻ ചിന്തകളും ഗാന്ധിയൻ ജീവിതത്തിന്റെ സ്പർശങ്ങളും തെളിഞ്ഞുകാണാനാകും. പൊതുവെ മനുഷ്യകുലത്തിന്റെ വലിയൊരു വിഭാഗത്തിലും ഗാന്ധി പ്രത്യക്ഷമായും പരോക്ഷമായും ജീവിക്കുന്നുണ്ടെന്ന് കാണാനാവും. ഈ യൊരു വൈപുല്യമാണ് - മനുഷ്യകുലത്തിലാകെ വേരൂന്നിയുള്ള ഗാന്ധിയൻ നിലയാണ് - ഇത്തരമൊരു പഠനയജ്ഞത്തിന്ന് ഞങ്ങൾക്ക് ആവേശം തന്നത്.

അറിവുകൾ തന്ന വിവിധ സ്രോതസ്സുകളോടുള്ള നന്ദി രേഖപ്പെടുത്തുന്നു. ഓരോ ഘട്ടത്തിലും സജീവമായി ചർച്ചകൾ നയിച്ച ഇവിടത്തെ അധ്യാപക വിദ്യാർഥികൾ അധ്യാപികമാർ പ്രാദേശിക വിദഗ്ദ്ധർ എന്നിവരൊക്കെ ഈ പഠനം വിജയിപ്പിച്ചവരാണ്.


എസ്. വി. രാമനുണ്ണി , പ്രിൻസിപ്പാൾ ,

ടി ടി ഐ മണ്ണമ്പറ്റ വിജയദശമി ദിനം 2023

ഗാന്ധിയും കാലവും സെമിനാർ 01

 

01. ഗാന്ധി ഒരാമുഖം

മുഹമ്മദ്‌ ഫായിസ് എസ്.കെ

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന

ഗാന്ധിയും കാലവും സെമിനാർ 02

 

02. മഹാത്മാഗാന്ധിയുടെ കുടുംബവൃക്ഷം

ജിഷാന

ബ്രിട്ടീഷ് ഭരണത്തിലുള്ള ഇന്ത്യയിലെ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ വിശിഷ്ട നേതാവായിരുന്നു ഗാന്ധി. സുഭാഷ് ചന്ദ്രബോസ് 1944 ജൂലൈ 6 ന് സിംഗപ്പൂർ റേഡിയോയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി അദ്ദേഹത്തെ വിളിച്ചതിനാൽ

ഗാന്ധിയും കാലവും സെമിനാർ 03

 

03. ഗാന്ധിജിയുടെ ബാല്യവും വിദ്യാഭ്യാസവും

നഫിയ 

ഇന്ത്യയുടെ പടിഞ്ഞാറാൻ കടലോരത്തിലുള്ള പോർബന്തർ എന്ന കൊച്ചു പട്ടണത്തിൽ

1869ഒ ക്ടോബർ 9 ആം തിയ്യതി കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും നാലാമത്തെ മകനായി മോഹൻദാസ് ജനിച്ചു.

ഗാന്ധി കുടുംബത്തിലെഅഞ്ച് തലമുറഒരു ഹിന്ദു

ഗാന്ധിയും കാലവും സെമിനാർ 04

 

04. മഹാത്മാഗാന്ധി ബ്രിട്ടനിൽ

വിദ്യ കെ

1888 ഒക്‌ടോബർ 27-ന് ഉച്ചകഴിഞ്ഞ്, മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ലജ്ജാശീലനായ 18-കാരൻ, ബോംബെയിൽ നിന്നുള്ള ഒരു നീണ്ട കടൽ യാത്രയ്‌ക്ക് ശേഷം ആദ്യമായി ബ്രിട്ടീഷ് മണ്ണിലേക്ക് കാലെടുത്തുവച്ചു. ഗാന്ധിജി ഇതിനുമുമ്പ് ഒരു വലിയ നഗരത്തിൽ പോയിട്ടില്ല, ടിൽബറി ഡോക്കിൽ നിന്ന് ലണ്ടനിലെ വിക്ടോറിയ ഹോട്ടലിലേക്ക് പോകുമ്പോൾ, ഗാംഭീര്യവും

ഗാന്ധിയും കാലവും സെമിനാർ 05

 

05. ഗാന്ധി ദക്ഷിണാഫ്രിക്കയിൽ

മുഹ്സിന

‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം’ ദക്ഷിണാഫ്രിക്ക വിട്ടുപോയി ഇരുപത്തഞ്ചു വർഷത്തിനു ശേഷമുള്ള തന്റെ ദിനങ്ങളെ ഗാന്ധി വിവരിച്ചത് ഇങ്ങനെയാണ്. അത് തീർച്ചയായും അദ്ദേഹത്തിന്റെ കരിയറിനെ ഏറ്റവും രൂപപ്പെടുത്തിയ കാലഘട്ടമായിരുന്നു. അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കൻ അനുഭവം കൊണ്ടുവന്ന

ഗാന്ധിയും കാലവും സെമിനാർ 06

 

06. സത്യഗ്രഹം - ദക്ഷിണാഫ്രിക്കയിലെ പരീക്ഷണങ്ങൾ

രശ്മി കെ

ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി അഭിഭാഷകനായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് സത്യഗ്രഹം എന്ന സമരമാർഗ്ഗം വികസിപ്പിച്ചെടുക്കുന്നത് . അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്നത്. 1893 മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലെ ദർബറിൽ

ഗാന്ധിയും കാലവും സെമിനാ07

 

07. ഗാന്ധിജിയുടെ പത്രങ്ങൾ

അഭിഷ

ഗാന്ധിജി ഒരു മികച്ച പത്രപ്രവർത്തകനായിരുന്നു . അര നൂറ്റാണ്ടോളം ജനസമ്പർക്കത്തിന്റെ ഏറ്റവും വലിയ ഒറ്റയാൾ മാധ്യമമായിരുന്നു ഗാന്ധിജി 1916 ൽ പുത്തനായി സ്ഥാപിച്ചതും പിന്നീട് മഹാത്മാഗാന്ധി പ്രസിദ്ധീകരിച്ചതുമായ ഇംഗ്ലീഷിലുള്ള ഒരു വാരിക ആയിരുന്നു യങ്ങ് ഇന്ത്യ . 1919 മുതൽ 1931 വരെ ഗാന്ധിയാണ്

ഗാന്ധിയും കാലവും സെമിനാർ 08

 

08. ഫീനിക്സ് സെറ്റിൽമെന്റ്& ടോൾസ്റ്റോള്‍ ഫാം അനുഭവങ്ങൾ


സംഗീത

ഫീനിക്സ് സെറ്റിൽമെന്റ്

1904 ഗാന്ധിജി വാങ്ങിയ 100 ഏക്കർ ഭൂമിയാണ് ഫീനിക്സ് സെറ്റിൽമെന്റ്. ഈ സെറ്റിൽമെന്റിൽ നിന്നാണ് വിമോചനത്തിനുംഅഹിംസക്കും ആത്മീയതയ്ക്കും വേണ്ടിയുള്ളഅഭിനിവേശമുള്ള ഒരു വിജയിയായ അഭിഭാഷകനിൽ നിന്ന് ഒരു സാധാരണ കർഷകനായി ഗാന്ധി തന്റെ സാമുദായിക

ഗാന്ധിയും കാലവും സെമിനാർ 09

 

09.ഗാന്ധി - ഹിന്ദ് സ്വരാജ്

പ്രബിത ഇ എൻ

ഗാന്ധിയൻ ദർശനത്തിന്റെ പ്രമാണ രേഖയാണ് ഹിന്ദ്സ്വരാജ് . ആധുനിക നാഗാരികതയെകുറിച്ചുള്ള വിമർശനങ്ങളും അതിന്റെ പ്രശ്നങ്ങളിൽ നിന്നുള്ള വിമോചന വഴികളും ആണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സ്വരാജിനെക്കുറിച്ചും യഥാർത്ഥ സംസ്കാരത്തെക്കുറിച്ചും ഗാന്ധിജി തന്റെ ആശയങ്ങൾ സംവാദരൂപത്തിൽ പങ്കുവയ്ക്കുന്നു. ഇന്ത്യ ബ്രിട്ടന്റെ അടിമത്തത്തിൽ അല്ലെന്നും ആധുനിക

ഗാന്ധിയും കാലവും സെമിനാർ 10

 

10. ഗാന്ധി ഇന്ത്യയിൽ

മുരളീകൃഷ്ണൻ

ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് 1915 ജനുവരി 9നാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നത് അതിനാൽ ജനുവരി 9 പ്രവാസി ദിനമായി ആചരിക്കുന്നു എസ് എസ് അറേബ്യ എന്ന കപ്പൽ ബോംബെയിൽ വന്നപ്പോൾ മോഹൻദാസ് കരം ചന്ദ് ഗാന്ധി അറിയപ്പെടുന്ന

ഗാന്ധിയും കാലവും സെമിനാർ 11


11. ഗാന്ധി തിലക് കൂടിക്കാഴ്ച

അർച്ചന പി

ഗാന്ധി തിലക് കൂടിക്കാഴ്ച ഒരു മഹാത്മാവിന്റെ സഹജമായ ചരിത്രാന്വേഷണമായിരുന്നു. അവരുടെ ആദർശങ്ങളും സമര കാര്യങ്ങളുമായ ബന്ധങ്ങളും ഭാരതീയ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളായിരുന്നു.

856-ലാണ്തിലക് ജനിച്ചത്.അവരുടെലക്ഷ്യം ഒന്നുതന്നെയായിരുന്നു സ്വരാജ് എന്ന നേട്ടവും രാഷ്ട്രമായി ഇന്ത്യയെ പുനരുജ്ജീവിപ്പിക്കലും.

ഗാന്ധിയും കാലവും സെമിനാർ 12

 

12. ഗാന്ധി ഇന്ത്യയെ കണ്ടെത്തുന്നു

ആശിഷ് ശിവറാം

മഹാത്മഗാന്ധി എക്കാലത്തെയും അദ്ഭുതമാണ്; ജീവിച്ചിരുന്നപ്പോഴും മരണശേഷവും. അശരണരായ കോടാനുകോടികൾക്ക് പ്രതീക്ഷയും പ്രത്യാശയും പകർന്നു നൽകി ആ ജീവിതം. ഗാന്ധി; ഒരു നൂറ്റാണിന്റെ വെളിച്ചം , കലാപകലുഷിത കാലത്തെ സമാധാന മന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചന മാർഗ്ഗം.

ഗാന്ധിയും കാലവും സെമിനാർ 13

 

13. ഗാന്ധി നെഹ്‌റു ആദ്യ കൂടിക്കാഴ്ച

ആതിര എം

    മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ശക്തനായിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ പിതാവായ മോത്തിലാൽ നെഹ്റു ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു. അത് യുവ ജവഹർലാൽ നെഹ്റുവിനെയും

ഗാന്ധിയും കാലവും സെമിനാർ 14

 

14. ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും 

മഞ്ജിമ  

1957ലെ പ്ലാസി യുദ്ധത്തിലൂടെ അധിശത്വം സ്ഥാപിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന സ്വകാര്യ കച്ചവട സ്ഥാപനം ഇന്ത്യ എന്ന ഈ ബൃഹത് രാജ്യത്തിന്റെ ഭരണം നൂറുവർഷം കൈയാളി എന്നത് എന്നും ആവിശ്വസനീയമായി മാത്രമെ ഓർക്കാൻ കഴിയൂ ഈസ്റ്റിന്ത്യാ കമ്പനിയുടെ രാഷ്ട്രീയത്തിന്റെ പേരിൽ 1857 നടന്ന ശിപായി ലഹള ബ്രിട്ടീഷ് ഭരണത്തിന് നന്ദി കുറിച്ചു തുടർന്നുള്ള

ഗാന്ധിയും കാലവും സെമിനാർ 15

 

15. റൗലറ്റ് നിയമവും -ഗാന്ധിയും

ഹരികൃഷ്ണൻ

അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act). ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുൻകരുതലുകൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു

ഗാന്ധിയും കാലവും സെമിനാർ 16

 

16. നിസ്സഹകരണ പ്രസ്ഥാനം

ബിനോയ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ

ഗാന്ധിയും കാലവും സെമിനാർ 17

 17. ഗാന്ധിയുടെ ജയിൽ ജീവിതം

നിഷാൻ 

    ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവായ മഹാത്മാഗാന്ധി തന്റെ പ്രവർത്തനത്തിനും നിയമലംഘനത്തിനും ജീവിതത്തിൽ ഉടനീളം നിരവധി തവണ ജയിലിൽ അകപ്പെട്ടു. അദ്ദേഹം ആറു വർഷത്തിലധികം ജയിലിൽ ചെലവഴിച്ചു. 1921 നും 1942 നും ഇടയിൽ അദ്ദേഹം 11 തവണ അദ്ദേഹം

ഗാന്ധിയും കാലവും സെമിനാർ 18

 

18. ഗാന്ധി - ചർക്കയുടെ ദർശനം

അഞ്ജു കെ എം

ഭാരതത്തിൽ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു ഉപകരണമാണ് ചർക്ക. പഞ്ഞിയിൽ നിന്ന് നൂൽ നൂൽക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. . രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ് ഇതിന് കൂടുതൽ പ്രചാരം നൽകിയത് . ഭാരതത്തിൻറെ സ്വാതന്ത്ര്യസമരത്തിൽ ചർക്ക പ്രധാന പങ്കുണ്ട്.ദേശീയ

ഗാന്ധിയും കാലവും സെമിനാർ 19

 19. ഗാന്ധിയും ഭഗവത് ഗീതയു

വൈഷ്ണവി . ഇ

1888-89 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ വച്ചാണ് മഹാത്മാഗാന്ധി ആദ്യമായി ഗീത വായിച്ചത്. ഗാന്ധി ഇംഗ്ലണ്ട് നിന്ന് രണ്ട് സഹോദരന്മാരെ കണ്ടുമുട്ടി അവർ അക്കാലത്ത് സർ. എഡ്വിൻ അർനോൾഡിന്റെ 'The song celestial' എന്ന 1885-ൽ പ്രസിദ്ധീകരിച്ച ഗീതയുടെ വിവർത്തനം ഗീതയുടെ യഥാർത്ഥ

MIKAV 06