Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 14

 

14. ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും 

മഞ്ജിമ  

1957ലെ പ്ലാസി യുദ്ധത്തിലൂടെ അധിശത്വം സ്ഥാപിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന സ്വകാര്യ കച്ചവട സ്ഥാപനം ഇന്ത്യ എന്ന ഈ ബൃഹത് രാജ്യത്തിന്റെ ഭരണം നൂറുവർഷം കൈയാളി എന്നത് എന്നും ആവിശ്വസനീയമായി മാത്രമെ ഓർക്കാൻ കഴിയൂ ഈസ്റ്റിന്ത്യാ കമ്പനിയുടെ രാഷ്ട്രീയത്തിന്റെ പേരിൽ 1857 നടന്ന ശിപായി ലഹള ബ്രിട്ടീഷ് ഭരണത്തിന് നന്ദി കുറിച്ചു തുടർന്നുള്ള

90 വർഷത്തെ ബ്രിട്ടീഷ് ഭരണം ഇന്ത്യൻ തലമുറകൾക്ക് മേൽ നടത്തിയ അധികാര രാഷ്ട്രീയ വെല്ലുവിളിയുടെതായിരുന്നു ഇന്ത്യൻ ജനതയെ അഭിമാനബോധം നഷ്ടപ്പെട്ട അടിയാന്മാരുടെയും യാചകരുടെയും അവസ്ഥയിൽ എത്തിച്ചു. ആത്മാഭിമാനികളായ ചിലർ പ്രതിഷേധിച്ചെങ്കിലും അവരെ ക്രൂരമായി അടിച്ചമർത്തി.

ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭം മുതൽ ഇന്ത്യയിൽ ഉദ്യോഗാർത്ഥ നിയമങ്ങൾ ബ്രിട്ടീഷ് സർക്കാരിൽ നിന്നായി ഇന്ത്യക്കാരായ വിദ്യാസമ്പന്നരെ ഈ രംഗത്തേക്ക് പരിഗണിച്ചിരുന്നില്ല ഇതിനെതിരെ പ്രതികരിക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു എന്നാൽ ബ്രിട്ടീഷുകാരനും ഇന്ത്യയിൽ ഉദ്യോഗസ്ഥനുമായിരുന്ന എ. ഒ ഹ്യും തന്റെ റിട്ടയർമെന്റനു ശേഷം ഈ അനീതിക്കെതിരെ പ്രതികരിക്കണം എന്ന് അഭ്യർത്ഥിച്ച് കൽക്കട്ട യൂണിവേഴ്സിറ്റിയിലെ ബിരുദധാരികൾക്ക് 1883 മാർച്ച് ഒന്നിന് ഒരു തുറന്ന കത്തെഴുതിലൂടെയാണ് മഹത്തായ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പിറവി രൂപം എടുക്കുന്നത് തുടർന്ന് ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന പേരിൽ ഒരു സംഘടന 1884 ഇദ്ദേഹം രൂപീകരിച്ച് അതിന്റെ ജനറൽ സെക്രട്ടറിയായി ഈ സംഘടനയുടെ യോഗം 1885 ഡിസംബർ 28 മുതൽ 31 വരെ വൈസ്രോയി ലോഡ് സഫറിന്റെ അനുമതിയോടുകൂടി ബോംബെയിൽ വിളിച്ചു ചേർത്തു.

തേജ് പാൽ സംസ്കൃത കോളേജിൽ ചേർന്ന ഈ യോഗത്തിൽ ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള 72 ഓളം വിദ്യാസമ്പന്നർ പങ്കെടുത്തു. സംഘടനയുടെ പേര് ഇന്ത്യൻ നാഷണൽ യൂണിയൻ എന്നതിന് പകരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് നാമകരണം ചെയ്യുവാൻ ഈ യോഗം തീരുമാനിച്ചു. സർക്കാർ ജോലി ഇന്ത്യക്കാർക്കും പരിഗണന ലഭിക്കുക എന്നതായിരുന്നു സംഘടനയുടെ ഏക പ്രവർത്തന ലക്ഷ്യം. സംഘടനയുടെ രൂപീകരണ വേളയിൽ ഈ പ്രസ്ഥാനം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരം നയിക്കുമെന്നോ സ്വാതന്ത്ര്യം നേടുമെന്നോ രാഷ്ട്രീയപാർട്ടിയായി മാറും എന്നോ അധികാരത്തിൽ വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതൊരു ചരിത്ര നിയോഗമായി കാലം ഏറ്റെടുക്കുകയായിരുന്നു.

ആദ്യം 30 വർഷക്കാലം നിവേദനം സമർപ്പിക്കലും വർഷംതോറും ഉള്ള ചായ കുടി സമ്മേളനവുമായി കഴിഞ്ഞിരുന്ന കോൺഗ്രസ് 1915 മഹാത്മാജിയുടെ വരവോടുകൂടി ബഹുജനപ്രക്ഷോഭസമര ദേശീയ പ്രസ്ഥാനമായി മാറി. സമരപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട നിർണായകമായ എല്ലാ തീരുമാനങ്ങളും എടുക്കുവാൻ 1921 ഡിസംബർ 24 കോൺഗ്രസ് മഹാത്മാഗാന്ധിയെ ചുമതലപ്പെടുത്തി. തുടർന്ന് 1921 ഡിസംബർ 27, 28 തീയതികളിൽ അഹമ്മദാബാദിൽ ചേർന്ന 36-..സി.സി സമ്മേളനം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഭരണഘടന ഭേദഗതി ചെയ്ത് സാധാരണക്കാർക്കും കോൺഗ്രസിൽ അംഗത്വം നൽകുവാൻ തീരുമാനിച്ചു. അന്നുവരെ കോൺഗ്രസ് അംഗത്വം സാധാരണക്കാർക്ക് അന്യമായിരുന്നു. തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ഗോപാലകൃഷ്ണ ഗോഖലയുടെ നിർദ്ദേശപ്രകാരം രാജ്യത്തെയും ജനങ്ങളെയും പറ്റി പഠിക്കുവാൻ ഗാന്ധിജി തനിച്ച് നടത്തിയ ഭാരത പര്യട നവും അതിലൂടെ അദ്ദേഹത്തിന് ലഭ്യമായ യാഥാർത്ഥ്യ അറിവും പുതിയ ദിശാബോധത്തോടുള്ള സ്വാതന്ത്ര്യസമര കർമ്മ പദ്ധതികൾക്ക് വഴിയൊരുക്കി.

1917ൽ ബീഹാറിലെ ചമ്പാരൻ നീലം കർഷക തൊഴിലാളി വിഷയത്തിൽ നിന്നാരംഭിച്ച ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള പോരാട്ടം തൊഴിൽ മേഖലയിലും തൊഴിലാളികളിലും കേന്ദ്രീകരിച്ചുള്ളതായിരുന്നു. അത് വ്യവസായ തോട്ടം മേഖലകളിൽ ട്രേഡ് യൂണിയനുകൾ ശക്തമാക്കി 1918-ൽ അഹമ്മദാബാദ് തുണിമിൽ വ്യവസായ തൊഴിൽ പ്രശ്നത്തിൽ സമരവും പണിമുടക്കും നിരാഹാര സമരവും ഗാന്ധിജി നടത്തിയപ്പോൾ. അത് തൊഴിലാളികളിലും സാധാരണക്കാരിലും പുതിയൊരു അനുഭവവും ആവേശവും സമരവിജയവുമായി മാറി. മൂവായിരത്തോളം വരുന്ന നിരായുധരായ തൊഴിലാളികളെയും സാധാരണക്കാരെയും കൂട്ടക്കൊലക്കും ഗുരുതര പരിക്കിനും വിധേയമാക്കിയ 1919 ലെ ജാലിയൻവാലാബാഗ് സംഭവം ഭരണകൂട ഭീകരതയുടെ സർവ്വസംഹാരരൂപം ആയിരുന്നു. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും രോഷാഗ്നി അണപൊട്ടി ഒഴുകി. സത്യാഗ്രഹം, നിരാഹാരം, നിസ്സഹകരണം,ബഹിഷ്കരണം, നിയമലംഘനം, ഉപ്പുസത്യാഗ്രഹം, പൂർണസ്വരാജ്, ക്വിറ്റിന്ത്യാ സമരങ്ങളിലൂടെ നിരന്തരമായി ചലനാത്മകമായ സമരപ്രക്ഷോഭങ്ങളിലേക്ക് കോൺഗ്രസ് കടന്നപ്പോൾ ഇന്ത്യൻ തൊഴിലാളികൾ അതിന്റെ മുന്നണിപ്പോരാളികളായി ഗാന്ധിജിക്ക് പിന്നിൽ അണിനിരന്നു.

ലോകം കീഴടക്കിയിരുന്ന ബ്രിട്ടീഷ് ഭരണകൂടം ഭീകരതയുടെ ദുർമുഖം ഈ 30 വർഷത്തെ സമരത്തിൽ ഇന്ത്യൻ ജനത അനുഭവിച്ചു. കൊടിയമർദ്ദനം, ജയിൽ വാസം, ഭീഷണി,നിഷ്ഠൂരവധം എന്നിവയൊക്കെ നിത്യസംഭവങ്ങൾ ആയിരുന്നു തൊഴിലാളികളും പാവപ്പെട്ടവരുമായ ഏഴു കോടി ജനങ്ങൾ പ്രത്യക്ഷമായും 25 കോടി പരോക്ഷമായും പങ്കെടുത്ത ഈ പ്രക്ഷോഭകാലയളവിൽ പതിനായിരങ്ങൾ രക്തസാക്ഷികളായി ലക്ഷങ്ങൾക്ക് അംഗവൈകല്യം സംഭവിച്ചു അനേകായിരങ്ങൾക്ക് വീടും നാടും ബന്ധുജനങ്ങളും നഷ്ടപ്പെട്ടു. ഗാന്ധിജി ഏഴ് പ്രാവശ്യമായി ആറുവർഷവും 81 ദിവസവും ജയിലിൽ അടയ്ക്കപ്പെട്ടു ജവഹർലാൽ നെഹ്റു തന്റെ 32മത്തെ വയസ്സ് മുതൽ 21 പ്രാവശ്യമായി 10 ജയിലുകളിൽ ആയി എട്ടുവർഷവും മൂന്നുമാസവും തുറങ്കലിൽ അടയ്ക്കപ്പെട്ടു. സർദാർ വല്ലഭായി പട്ടേലും മറ്റെല്ലാ ദേശീയ നേതാക്കളും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും വരെ ദീർഘകാലം ജയിലഴിക്കുള്ളിൽ ആയി കൊടിയമർജനങ്ങൾ മൂലം നിരവധി പേർക്ക് ആരോഗ്യവും ആയുസ്സും നഷ്ടപ്പെട്ടു. ഒരു ജനതയുടെ ആയുഷ്കാല മോചനത്തിനായി കോൺഗ്രസ് നടത്തിയ സർവ്വ സഹന സമരം അതായിരുന്നു മുപ്പത് വർഷത്തെ പോരാട്ട പരമ്പര ധീരതയുടെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും നേർക്കാഴ്ചകൾ ആയിരുന്നു ഈ പ്രക്ഷോഭങ്ങൾ.

ഇത്ര ശക്തമായ പോരാട്ടം നടക്കുമ്പോൾ പാർട്ടി സെക്രട്ടറി പി.സി ജോഷിയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകാർ ക്വിറ്റിന്ത്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരെ പിന്തുണച്ചു. ആർഎസ്എസ് ഗോൾവാക്കറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരത്തെ എതിർത്ത് വെള്ളക്കാർക്ക് സിന്ദാബാദ് വിളിച്ചു മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗും സായിപ്പുമാരെ സഹായിച്ചു ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ഹിന്ദുമഹാസഭയും എല്ലാ ക്രിസ്ത്യൻ വിഭാഗവും ബ്രിട്ടീഷുകാരോടൊപ്പം അണിനിരന്ന് സ്വാതന്ത്ര്യസമര പ്രക്ഷോഭത്തെ വർഗീയമായി തകർക്കാൻ ശ്രമിച്ചു.ഇന്ത്യക്കാരുടെ ഭൂരിപക്ഷത്തിൽ ആയിരുന്ന ബ്രിട്ടീഷ് വൈസ്രോയുടെ ഉപദേശക സമിതിയും എല്ലാ നാട്ടുരാജ്യ രാജാക്കന്മാരും, ചക്രവർത്തിമാരും, പോലീസും,പട്ടാളവും, മുഴുവൻ ഐ.സി.എസ് കാരും, മറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ വ്യവസായികളും,ജന്മിമാരും, സമ്പന്നരും ഉൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി കോൺഗ്രസ് നടത്തിയ സ്വാതന്ത്ര പ്രക്ഷോഭത്തെ എതിർത്ത് ബ്രിട്ടീഷുകാർക്ക് സ്തുതിഗീതം പാടി. വെള്ളക്കാരന്റെ സ്ഥാനമാന എച്ചിൽ കഷ്ണത്തിനുള്ള പരക്കംപാച്ചിലാണ് എവിടെയും ദർശിക്കാനായത്.

എന്നാൽ മഹാത്മാജിയുടെ വ്യക്തമായ ലക്ഷ്യബോധത്തിനും തൊഴിലാളികളുടെയും ജനങ്ങളുടെയും നിശ്ചയദാർഢ്യത്തിനും സമരത്തിനും ഒടുവിൽ ബ്രിട്ടീഷ് സർക്കാർ കീഴടങ്ങി 1946 മാർച്ച് 15ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതാണെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചു .

ഗാന്ധിയുoകോൺഗ്രസും ലോകചരിത്രത്തിന്റെഭാഗം

നൂറുകണക്കിന് ജാതികളും ഉപജാതികളും വിവിധ ഭാഷാ വിഭാഗങ്ങളും നിരവധി വിശ്വാസ ആചാരങ്ങളും ഉള്ള 5000 വർഷത്തെ ഭാരത ചരിത്രത്തിൽ കേവലം 132 വർഷത്തെ പ്രവർത്തനത്തിലൂടെ കോൺഗ്രസ് ഒരു നവയുഗ ചരിത്രം രചിച്ചു ഇതിൽ ചരിത്രപുരുഷനും ലോകം ആരാധിക്കുന്ന വ്യക്തിത്വവുമായ ഗാന്ധിജി മാറിയപ്പോൾ അത് കോൺഗ്രസിന്റെ ആശയദർശങ്ങൾക്കുള്ള അംഗീകാരം ആയി.

ലോകസമാധാനത്തിന്റെ തത്വസംഹിതയായി അഹിംസയെയും സർവ്വധർമ്മ സമഭാവനയെയും സഹിഷ്ണുത മനോഭാവത്തെയും പ്രതിഷ്ഠിച്ചത് ഗാന്ധിജിയും കോൺഗ്രസ്സുമാണ് അതിനുള്ള അംഗീകാരമാണ് ലോകചരിത്ര പുരുഷന്മാർ നിരവധിയായിട്ടും മഹാത്മാജിയുടെ ജന്മദിനമായി ഒക്ടോബർ 2 ലോകസമാധാന ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഏക പ്രതിമ മഹാത്മാജിയുടെ ആണെന്ന് കാണുകയും അറിയുകയും ചെയ്യുന്ന ഓരോ ഭാരതീയരും അത് അനിർവചനീയമായ അഭിമാന നിമിഷമാണ് ഇവിടെ ഇപ്പോൾ മഹാത്മാവിനെ ഘാതകന് ക്ഷേത്രം പണിയാൻ ശ്രമിക്കുന്നു. അദ്ദേഹത്തെ ബനിയ എന്ന് വിളിച്ച് ആക്ഷേപിക്കുന്നു. ഗാന്ധി സ്മൃതി മണ്ഡപസ്ഥലം വാണിജ്യമേഖലയാക്കാൻ ശ്രമിക്കുന്നു ഗാന്ധിയൻ ദർശനങ്ങളെ മാലിന്യങ്ങളോട് ഉപമിക്കുന്നു ഗാന്ധിമുക്ത ഭാരതം മുദ്രാവാക്യം മുഴക്കുന്നു ശാപങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ എന്നല്ലാതെ ഇതിനു മറുപടി ഇല്ല.

135 കോടി ജനങ്ങളുടെ രാജ്യത്ത് 17.98 കോടി വോട്ട് നേടി സാങ്കേതിക ഭൂരിപക്ഷത്തിൽ അധികാരം സ്ഥാപിച്ചവർ അംഗവിക്ഷേപ പരിഹാസ അക്രോശ പ്രസംഗങ്ങളിലൂടെ സിനിമ നായിക കഥാപാത്രങ്ങളെപ്പോലെ സാങ്കേതികവിദ്യയിൽ ഊന്നി അതിമാനുഷികപരമായി ചിത്രീകരിച്ച് മനുഷ്യമനസ്സിൽ ഇടം നേടാൻ ശ്രമിക്കുന്ന നീക്കത്തെ ഗൗരവത്തോടെ കാണണം



No comments:

Post a Comment

MIKAV 06