Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 17

 17. ഗാന്ധിയുടെ ജയിൽ ജീവിതം

നിഷാൻ 

    ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവായ മഹാത്മാഗാന്ധി തന്റെ പ്രവർത്തനത്തിനും നിയമലംഘനത്തിനും ജീവിതത്തിൽ ഉടനീളം നിരവധി തവണ ജയിലിൽ അകപ്പെട്ടു. അദ്ദേഹം ആറു വർഷത്തിലധികം ജയിലിൽ ചെലവഴിച്ചു. 1921 നും 1942 നും ഇടയിൽ അദ്ദേഹം 11 തവണ അദ്ദേഹം

തടവിലാക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപെട്ട ഒരു പ്രവർത്തനമായിരുന്നു അഹിംസായിലൂടെ സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിനായി അദ്ദേഹം തന്നെ ജയിൽ ജീവിതം അദ്ദേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി കണ്ടു. ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ചേരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ ജയിൽവാസം ഒരു പ്രധാന ഘടകം ആയിരുന്നു. ഗാന്ധിജി ഇന്ത്യയിൽ അഞ്ചുതവണയും സൗത്ത് ആഫ്രിക്കയിൽ 6 തവണയും തടവിലാക്കപ്പെട്ടു. തന്റെ 39 ആം വയസ്സിൽ അദ്ദേഹം ആദ്യമായി ജയിലിൽ പ്രവേശിച്ചു. 75 വയസ്സിൽ അദ്ദേഹം അവസാനമായി ജയിൽ വാതിലുകൾക്ക് പുറത്തുവന്നു.

South africa

1908 jan:-10:- രജിസ്റ്റർ ചെയ്യുന്നതിനും ട്രാൻസ്ഫോർഡിൽ നിന്ന് പുറത്തു പോകുന്നതിനു പരാജയപ്പെട്ടതിന് അറസ്റ്റ് ചെയ്യുകയും രണ്ടുമാസത്തെ ലളിതമായി തടവിനു ശിക്ഷിക്കുകയും ചെയ്തു

1908 oct:-07:- നടാലിൽ നിന്ന് മടങ്ങുമ്പോൾ കത്തിച്ച രജിസ്ട്രേഷൻ കാണിക്കാൻ കഴിയാതെ വന്നതിൽ തടവിലാക്കപ്പെട്ടു

1909:-feb:-25:- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കത്തതിന് ട്രാൻസ്ഫോർഡിൽ മൂന്നുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു

1913:-nov:-6:- ഗ്രേറ്റ് മാർച്ചിനുശേഷം അദ്ദേഹത്തെ പാംഫോർഡിൽ വച്ച് അറസ്റ്റ് ചെയ്തു

1913:-nov:-8:- വീണ്ടും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

1913:-nov:-9:- അറസ്റ്റ് ചെയ്ത് 9 മാസത്തിന് ശിക്ഷിച്ചു ഓൾഗസ്റ്റിൽ മൂന്നുമാസം കൂടി തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ വിശദമായി അടുത്ത 1913 ഡിസംബർ 18ന് പുറത്തിറങ്ങി

India

1919:-apr:-10:- അമൃതരാസറിയിലേക്കുള്ള യാത്ര മധ്യ പാൽവാളിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. തിരികെ ബോംബെയിലേക്ക് കൊണ്ടുപോയി അവിടെ ഏപ്രിൽ 11ന് മോചിപ്പിച്ചു

1922:-mar:-10:- യാങ് ഇന്ത്യയുടെ 3 ലേഖനങ്ങൾ എഴുതിയതിന് സബർമതി ആശ്രമത്തിനു സമീപം വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ആറുവർഷത്തെ തടവിന് ശിക്ഷിച്ചു 1924 ഫെബ്രുവരി 5ന് യർവാദ ജയിലിൽ നിന്ന് നിരുപാധികം മോചിതനായി

1930:-may:-5:- പുലർച്ചെ 12:45ന് ദണ്ഡിക്കടുത്തുള്ള കരാടിയിൽ ഉപ്പുനിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. യാതൊരു തെളിവും കൂടാതെ ജയിലിൽ അടക്കുകയും 1931 ജനുവരി 26ന് നിരുപാധികം വിട്ടയക്കുകയും ചെയ്തു

1932:-jan:-4:- പുലർച്ചെ മൂന്നുമണിക്ക് ബോംബെയിൽ വെച്ച് അറസ്റ്റ് യർവാത ജയിലിൽ കൊണ്ടുപോയി.1933 മെയ്‌ 8ന് അദ്ദേഹം നിരാഹാരം ആരംഭിച്ചതിനെ തുടർന്ന് വൈകുന്നേരം ആറുമണിക്ക് വിട്ടയച്ചു

1933:-aug:-1:-റാസിലേക്കുള്ള മാർച്ചിനെ തുടർന്ന് ബോംബെയിൽ വെച്ച് അതിരാവിലെ അറസ്റ്റ് ചെയ്യുകയും ആഗസ്റ്റ് നാലിന് രാവിലെ 9 മണിക്ക് വിട്ടയക്കുകയും ചെയ്തു. രാവിലെ 9:30 ക്ക് ഏർവാടാ പരിധി വിടാൻ ആവശ്യപ്പെടുകയും അത് അനുസരിക്കാത്തതും കാരണം നാലിന് രാവിലെ 9 വീണ്ടും അറസ്റ്റ് ചെയ്തു. ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു ആഗസ്റ്റ് 16ന് ഉപമാസം ആരംഭിച്ചതിനെ തുടർന്നും ഗുരുതരമായ ആരോഗ്യസ്ഥിതിയെ തുടർന്ന് 23ന് നിരുപാധികം വിട്ടയച്ചു

1942:-aug:-9:-ക്വിറ്റിന്ത്യാ പ്രമേയത്തെ തുടർന്ന് പുലർച്ചെ ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് പ്രകാരം അറസ്റ്റ് ചെയ്ത് അഗാഖാൻ പാലസിൽ ജയിലിൽ പാർപ്പിച്ചു. 1944 മെയ് 6 രാവിലെ 8 മണിക്ക് നിരുപാധികം വിട്ടയച്ചു



No comments:

Post a Comment

MIKAV 06