09.ഗാന്ധി - ഹിന്ദ് സ്വരാജ്
പ്രബിത ഇ എൻ
ഗാന്ധിയൻ ദർശനത്തിന്റെ പ്രമാണ രേഖയാണ് ഹിന്ദ്സ്വരാജ് . ആധുനിക നാഗാരികതയെകുറിച്ചുള്ള വിമർശനങ്ങളും അതിന്റെ പ്രശ്നങ്ങളിൽ നിന്നുള്ള വിമോചന വഴികളും ആണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സ്വരാജിനെക്കുറിച്ചും യഥാർത്ഥ സംസ്കാരത്തെക്കുറിച്ചും ഗാന്ധിജി തന്റെ ആശയങ്ങൾ സംവാദരൂപത്തിൽ പങ്കുവയ്ക്കുന്നു. ഇന്ത്യ ബ്രിട്ടന്റെ അടിമത്തത്തിൽ അല്ലെന്നും ആധുനിക
നാഗരികതയുടെ കീഴിലാണ് ഇന്ത്യ അടിമപ്പെട്ടിരിക്കുന്നത് എന്നും ഗാന്ധിജി നിരീക്ഷിക്കുന്നു. വിദേശ മേധാവിത്വത്തിൽ നിന്നുള്ള മോചനത്തിനപ്പുറം സ്വയംഭരിക്കുക അവനവനെ തന്നെ ഭരിക്കുക എന്ന ദർശനമാണ് ഹിന്ദ് സ്വരാജ് മുന്നോട്ടുവയ്ക്കുന്നത്. ഉപഭോഗ ദൂർത്തുക്കൾക്ക് ആയി അവശ്യങ്ങളെ അനന്തമായി വർദ്ധിപ്പിച്ച് നമ്മുടെ നിലനിൽപ്പിന് അത്യാവശ്യവും പകരം വയ്ക്കാൻ ആവാത്തത് ആയ വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം വികസനത്തിന്റെ പേരിൽ നടക്കുകയാണ്. ശാസ്ത്രസാങ്കേതിക വിദ്യകളിൽ അതിവേഗം വളരുമ്പോഴും സമൂഹത്തിൽ ദരിദ്രവും അസമത്വവും ഇല്ലാതാകുന്നുമില്ല വിഷമാലിന്യങ്ങൾ കൊണ്ട് ഭൂമുഖവികൃതമാക്കപ്പെടുകയും മാനവ സമൂഹം ഒരു പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ഈ വിപത്തുകളെ മുൻകൂട്ടി കണ്ട ഗാന്ധിജിയുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷ്യപത്രമാണ് ഹിന്ദ് സ്വരാജ്. നിർധനരും ദരിദ്രരും വേട്ടയാടപ്പെടുന്നവരും ബഹിഷ്കൃതരുമായ കോടാനു കോടി മനുഷ്യർക്ക് തങ്ങളുടേതായ തിരിച്ചറിവിൽ എത്താനും അവനവന്റെ ഇടം കണ്ടെത്താനുമുള്ള വഴികാട്ടിയാണ് ഹിന്ദ് സ്വരാജ് മഹാത്മാഗാന്ധി എഴുതിയ ആദ്യ പുസ്തകമാണ് ഹിന്ദ് സ്വരാജ് ഇന്ത്യയുടെ സ്വയംഭരണം എന്നാണ് അതിന്റെ അർത്ഥം 1909 ലണ്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കിൻ ഡോണ കാസിൽ എന്ന കപ്പലിൽ യാത്ര ചെയ്യുമ്പോഴാണ് ഗാന്ധിജി ഈ പുസ്തകം എഴുതിയത് 1999 നവംബർ 13 മുതൽ 22 വരെയുള്ള തുടർച്ചയായ 10 ദിവസങ്ങളായാണ് ഈ പുസ്തക രചന ഗാന്ധിജി ഉപയോഗിച്ചത് ആദ്യം ഗുജറാത്തിയിൽ എഴുതിയ ഈ പുസ്തകം ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ചുഅതിനുശേഷം 1910 ലാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 1910 ബോംബെ ഗവൺമെന്റ് ഈ പുസ്തകം നിരോധിച്ചതിനെ തുടർന്ന് ഗാന്ധിജി ഇന്ത്യൻ ഹോംറൂൾ എന്ന പേരിൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു.ഗാന്ധിജിയുടെ ആശയങ്ങൾ പൂർണമായും ഉൾക്കൊള്ളിച്ചുകൊണ്ട് രചിച്ച പുസ്തകമാണ് ഹിന്ദ് സ്വരാജ് ഗാന്ധിജി അദ്ദേഹത്തിന്റെ മറ്റ് പല പുസ്തകങ്ങളിലും ആശയങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാൽ ഒരു വനിതാ സുഹൃത്തിന്റെ നിർദ്ദേശത്താൽ ഒരു വാക്ക് മാറ്റിയത് ഒഴിച്ചാൽ ഹിന്ദ് സ്വരാജിനെ ആശയങ്ങളൊന്നും അദ്ദേഹം മാറ്റിയില്ല. അത്രത്തോളം വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഗാന്ധിജി ഹിന്ദ് സ്വരാജ് രചിച്ചത് ഗാന്ധിജിയുടെ പ്രഖ്യാപനമായി ഹിന്ദ് സ്വരാജ് അറിയപ്പെടുന്നു ഗാന്ധി ദർശനങ്ങളുടെ സത്ത എന്നും അടിസ്ഥാനരേഖ എന്നും ഹിന്ദ് സ്വരാജ് വിശേഷിപ്പിക്കപ്പെടാറുണ്ട്. ഗാന്ധിയൻ ആശയങ്ങളുടെ തനിപ്പകർപ്പായ ഈ പുസ്തകം ഗാന്ധിയൻ മാനിഫെസ്റ്റോ എന്നും അറിയപ്പെടുന്നു. മറ്റു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി സംഭാഷണ ശൈലിയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഇന്ത്യൻ ഒപ്പീനിയൻ പത്രത്തിന്റെ എഡിറ്ററും വായനക്കാരനും തമ്മിലുള്ള ചോദ്യോത്തര രൂപത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. വായനക്കാരന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ഗാന്ധിജി തന്നെ ആശയങ്ങൾ വ്യക്തമാക്കുന്ന തരത്തിൽ ഗാന്ധിജി ആദ്യമായി രചിച്ച പുസ്തകം എന്ന നിലയിൽ ഹിന്ദ് സ്വരാജിന് വലിയ പ്രചാരം ലഭിക്കുകയും ധാരാളം വായനക്കാർ ആവശ്യപ്പെട്ടതിനനുസരിച്ച് ഈ പുസ്തകം പുനപ്രസിദ്ധീകരിക്കുകയും ചെയ്തു.ചരിത്ര പശ്ചാത്തലം
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ഇന്ത്യയിൽ ദേശീയബോധം ഉണർത്തുന്നതിന് ഇടയായി സ്വരാജ് എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും എന്ന ബാലഗംഗാധര തിലകിന്റെ ആഹ്വാനം ഇന്ത്യയിലെ ദേശസ്നേഹികളായ യുവജനങ്ങൾ ഏറ്റെടുത്തു 195ലെ ബംഗാൾ വിഭജനം ജനങ്ങളുടെ ഇടയിൽ അസ്വസ്ഥത ഉളവാക്കി ഇത് ബ്രിട്ടീഷുകാരോട് ഉള്ള കടുത്ത വിദ്വേഷത്തിൽ കലാശിച്ചു. തൽഫലമായി ബ്രിട്ടീഷുകാർ പലസ്ഥലത്തും ആക്രമിക്കപ്പെടുകയും സർക്കാർ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഗാന്ധിജി നടത്തിയ ഇംഗ്ലണ്ട് സന്ദർശനവും അവിടെയുള്ള തീവ്ര ചിന്താഗതിക്കാരായ ഇന്ത്യക്കാരുമായി നടത്തിയ ചർച്ചകളും അവരുടെ അക്രമ അഭിനിവേശവും അരാജകത്വ നിലപാടുകളും ആണ് ഈ പുസ്തകം എഴുതാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. ഭൗതികതയിലും ഊന്നിയ ആധുനിക നാഗരികതയുടെ വ്യാപനവും ഈ പുസ്തകം എഴുതാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു. ഹിന്ദ് സ്വരാജിൽ പറഞ്ഞിരിക്കുന്ന ആശയങ്ങളും പലതും വർഷങ്ങൾക്കു മുൻപ് തന്നെ ഗാന്ധിജിയുടെ മനസ്സിൽ രൂപപ്പെട്ടവയാണ്. ലോകത്തോട് പ്രത്യേകിച്ച് ഇന്ത്യക്കാരുമായി ഈ ആശയങ്ങൾ പങ്കുവെക്കുന്നത് എന്നും ബ്രിട്ടീഷ് കോളനിവൽക്കരണമല്ല യഥാർത്ഥ ശത്രു എന്ന് ഇന്ത്യക്കാരോട് പറയണമെന്നും ഗാന്ധിജി ആഗ്രഹിച്ചു.
ഹിന്ദ് സ്വരാജിൽ ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് നിരവധി വ്യക്തികൾ ഗാന്ധിജിയെ സ്വാധീനിച്ചിട്ടുണ്ട്. ലിയോ ടോൾസ്റ്റോയ് ജോൺ റസ്കിൻ ഹെന്റി ഡേവിഡ്, ആർ സി ദത്ത്,ഡേവിഡ്,കാർപെൻഡർ എന്നിവർ അവരിൽ പ്രമുഖരാണ് അതുകൊണ്ടുതന്നെ ഗാന്ധിജി ആമുഖത്തിൽ ഇപ്രകാരം എഴുതി ഇതിലുള്ള കാഴ്ചപ്പാടുകൾ എല്ലാം എന്റേതാണ് എന്നാൽ എന്റേത് മാത്രമല്ല ഗാന്ധിജി ഇംഗ്ലണ്ടിലായിരുന്നപ്പോൾ ഡേവിഡ്കാർപെന്ററുടെ നാഗരികത കാരണവും നിവാരണവും എന്ന പുസ്തകം വായിക്കാൻ ഇടയായി. ഹിന്ദ് സ്വരാജ് എഴുതിയപ്പോൾ ഈ പുസ്തകത്തിലെ ആശയങ്ങൾ ഗാന്ധിജിയെ വളരെയധികം സ്വാധീനിച്ചു. ഹിന്ദ് സ്വരാജിൽ ഗാന്ധിജി ഇങ്ങനെ എഴുതി. പ്രശസ്തനായ ഒരു ഇംഗ്ലീഷ് ഗ്രന്ഥാകാരൻ നാഗരികത കാരണവും നിവാരണവും എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ ആധുനിക നാഗരികതയെ ഒരു രോഗമായി അദ്ദേഹം വിശദീകരിക്കുന്നു. ആർ സി ദത്തിന്റെ സ്വാധീനത്തെ പറ്റിയും ഗാന്ധിജി പരാമർശിക്കപ്പെടുന്നു ആർ സി ദത്തിന്റെ സാമ്പത്തികശാസ്ത്രം എന്ന പുസ്തകം വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി വീണ്ടും വീണ്ടും അതിനെപ്പറ്റി ചിന്തിച്ചപ്പോഴൊക്കെ എന്റെ മനസ്സ് വിങ്ങി എന്നും ഗാന്ധിജി പറയുന്നു.
ഹിന്ദ് സ്വരാജിന്റെ ഉള്ളടക്കം
ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിൽ 20 അധ്യായങ്ങൾ ആണുള്ളത്. ഇതിൽ വളരെ ശാസ്ത്രീയവും ലളിതവുമായാണ് ആശയങ്ങൾ പ്രതിപാദിപ്പിച്ചിരിക്കുന്നത്. ചെറിയ ബാലനോ ബാലികയോ പോലും മനസ്സിലാക്കുന്ന ലളിതമായ ഭാഷാശൈലിയിൽ ആണ് രചന. എന്നാൽ ചില അവസരങ്ങളിൽ വളരെ ശക്തമായ ഭാഷയിൽ തന്റെ എതിർപ്പുകൾ പ്രകടിപ്പിക്കുന്നതിനും ഗാന്ധിജി ശ്രമിച്ചിട്ടുണ്ട് നമ്മുടെ സമൂഹത്തിൽ അതുളവാക്കിയ മാറ്റത്തെക്കുറിച്ചും ആണ് ഗാന്ധിജി പുസ്തകത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്വരാജ് എന്ന ആശയത്തെക്കുറിച്ചും ബ്രിട്ടീഷ് പാർലമെന്റ് നിഷ്ക്രിയ പ്രതിരോധം വിദ്യാഭ്യാസം യന്ത്രവൽക്കരണം എന്നീ ആശയങ്ങളെ കുറിച്ച് പ്രതിപാദിപ്പിക്കുന്നുണ്ട്.
സ്വരാജ്
ഹിന്ദ് സ്വരാജിന്റെ നാലാം അധ്യായത്തിലാണ് ഗാന്ധിജി സ്വരാജിനെ കുറിച്ചുള്ള ആശയങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സ്വരാജ് എന്ന വാക്കിന്റെ വാച്യാർത്ഥം സ്വയംഭരണം എന്നാണ് എന്നാൽ സ്വരാജ് എന്നതുകൊണ്ട് ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കുക എന്ന് മാത്രമല്ല ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള സ്വരാജിന് വളരെ ബൃഹത്തായ അർത്ഥം തലങ്ങളുണ്ട് എല്ലാത്തരത്തിലുള്ള നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം എന്നാണ് ഗാന്ധിജി സ്വരാജിലുടെ അർത്ഥമാക്കുന്നത് സ്വയം നിയന്ത്രണം എന്നാണ് സ്വരാജ് എന്നതിനെപ്പറ്റി ഗാന്ധിജി ഹിന്ദുസ്വരാജിൽ പറയുന്നത് ഒരുവൻ അവനവനെ തന്നെ ഭരിക്കാൻ പഠിക്കുമ്പോൾ സ്വയം ഭരിക്കുമ്പോൾ സ്വയംഭരണം സ്വരാജ് ആയതിനാൽ സ്വരാജ് നമ്മുടെ ഉള്ളം കയ്യിൽ തന്നെയുണ്ട്. സരാജ് ഒരു സ്വപ്നമാണെന്ന് കരുതി വെറുതെ ഇരിക്കാൻ പറ്റില്ല ഞാൻ വിഭാഗം ചെയ്യുന്ന സ്വരാജ് എങ്ങനെയുള്ളതാണെന്നോ നാം അത് നേടിക്കഴിഞ്ഞാൽ അന്യർക്ക് അത് നേടാനുള്ള പ്രേരണ ജീവിതാന്ത്യം വരെ നൽകിക്കൊണ്ടിരിക്കണം. എന്നാൽ ഓരോ വ്യക്തിക്ക് സ്വന്തം അനുഭവം വഴി മാത്രമേ അത് നേരറിയാനാകൂ. മുങ്ങിത്താഴുന്ന ഒരാൾക്ക് മുങ്ങുന്ന മറ്റൊരാളെ രക്ഷിക്കാൻ ആവില്ല അടിമകളായ നമുക്ക് എങ്ങനെ സ്വതന്ത്രനാക്കാൻ ആകും? അന്നത്തെ ദേശീയവാദികൾ സ്വരാജിനെ കേവലം സ്വാതന്ത്ര്യം എന്ന രാഷ്ട്രീയത്തിലേക്ക് ചുരുക്കിയിരുന്നു ഗാന്ധി തന്നെ പറയുന്നു. ഒരുവൻ അവനെ തിരിച്ചറിയുന്നതാണ് സ്വയം അറിയാനാണ് സ്വരാജ് അവനവനെ അറിയുന്നതിലൂടെ മാത്രമേ അന്യരെയും ഇതര ജീവികളെയും അറിയാൻ ആവൂ എന്ന സത്യം സ്വരാജ് ബോധ്യപ്പെടുത്തുന്നു. സ്വരാജ് നേടുന്നവൻസഹജീവികളിലേക്ക് പോകുവാൻ സമൂഹത്തിലെ സകലതിനെയും ഉൾക്കൊള്ളുന്ന ഒരു അനുഭവമായി മാറാൻ പ്രേരിപ്പിക്കപ്പെടുന്നു.
ഹിന്ദ് സ്വാരജിന്റെ പ്രസക്തി
ഗാന്ധിയൻ ആശയങ്ങളുടെ അന്തസത്തയായി കണക്കാക്കാവുന്ന പുസ്തകമാണ് ഹിന്ദ് സ്വരാജ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന ആധുനിക സംസ്കാരത്തിന്റെ പ്രശ്നങ്ങൾ എല്ലാം തന്നെ ഗാന്ധിജി ഹിന്ദ് സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ പരിസ്ഥിതിയിലും ജൈവഘടനയിലും ഒക്കെ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾക്ക് കാരണം യന്ത്രവൽക്കരണം ആണെന്ന് ഹിന്ദ് സ്വരാജിൽ ഗാന്ധിജി പറയുന്നു. ഇന്ന് നാം അഭിമുഖീകരിക്കുന്ന സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട വ്യക്തിയാണ് ഗാന്ധിജി. ഹിന്ദ് സ്വരാജിൽ ഈ പ്രശ്നങ്ങളെല്ലാം വളരെ വ്യക്തമായി പ്രതിപാദിപ്പിക്കുന്നുണ്ട്. നൂറു വർഷങ്ങൾക്ക് ശേഷവും ഈ പ്രശ്നങ്ങളിൽ യാതൊരു മാറ്റവും ഇല്ലാതെ തുടരുന്നു. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഗാന്ധിജി ഹിന്ദ് സ്വരാജിൽ നിർദ്ദേശിക്കുന്നു
No comments:
Post a Comment