Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 18

 

18. ഗാന്ധി - ചർക്കയുടെ ദർശനം

അഞ്ജു കെ എം

ഭാരതത്തിൽ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു ഉപകരണമാണ് ചർക്ക. പഞ്ഞിയിൽ നിന്ന് നൂൽ നൂൽക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. . രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ് ഇതിന് കൂടുതൽ പ്രചാരം നൽകിയത് . ഭാരതത്തിൻറെ സ്വാതന്ത്ര്യസമരത്തിൽ ചർക്ക പ്രധാന പങ്കുണ്ട്.ദേശീയ

പ്രസ്ഥാനത്തിന്റെബഹുജന ആകർഷണം വർദ്ധിപ്പിക്കാൻ ഗാന്ധിജി ആവിഷ്കരിച്ച് രണ്ട് പ്രതീകങ്ങളാണ് ചർക്കയും ഉപ്പും. ഒരുപക്ഷേ ആധുനിക രാഷ്ട്രത്തിൽ ഇതിനേക്കാൾ ശക്തമായ പ്രതീകങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായ വസ്ത്രവും ഭക്ഷണവും അധിനിവേശത്തിനെതിരെയുള്ള ആയുധങ്ങളായി മാറി ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കാൻ ഗാന്ധിജി തിരഞ്ഞെടുത്തത് ഹിന്ദുമത ചിഹ്നങ്ങളെയല്ല , മറിച്ച് ജനങ്ങളുടെ നിത്യജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത പ്രതീകങ്ങളെ ആയിരുന്നു .ഗാന്ധിജിയുടെ ചർക്കയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതിന്ന് - സ്വാതന്ത്ര്യം ഇന്ത്യ മുഴുവൻ മുഴങ്ങിക്കേട്ട വാക്കുകളാണ് . ദേശീയതയുടെ ഊർജ്ജവും പ്രതീകവുമായ സ്വാതന്ത്ര്യസമരത്തിൽ നിറഞ്ഞുനിന്ന ചർക്ക ഗാന്ധിജിക്ക് കേവലം ഒരു അടയാളമായിരുന്നില്ല ഒരു ജനസഞ്ചയത്തിന്റെ ജീവനോപാധിയും സാമ്രാജ്യത്തിനെതിരെയായ പോരാട്ടത്തിനുള്ള ആയുധവും ആയിരുന്നു. നിരായുധരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സമരമാർഗമായി നിസ്സഹകരണത്തെയും സത്യാഗ്രഹത്തെയും മാറ്റിയ ഗാന്ധിജിക്ക് ശാന്തി മന്ത്രമായിരുന്നു ചർക്കയുടെ ശബ്ദം. അതിനാൽ ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധിജിയുടെ ചിത്രം ഇന്ത്യക്കാരൻ ഒരുകാലത്തും വെറും ഒരു പരസ്യചിത്രമായിരുന്നില്ല. മൂല്യത്തികവുള്ള ബിംബം ആയിരുന്നു. ലളിത ജീവിതത്തിന്റെയും സ്വദേശിവൽക്കരണത്തിന്റെയും പ്രതീകമായ തലമുറകളുടെ മനസ്സിൽ ഇടം നേടിയ ആ ചിത്രത്തിന് പകരം വയ്ക്കാൻ ഇന്ത്യയെ സ്നേഹിക്കുന്ന ഒരാൾക്കും മറ്റൊരു രൂപവും ചിത്രവും കണ്ടെത്താനാകില്ല.

ഗംഗഭൻമജൂംദാർ എന്ന സാമൂഹിക പ്രവർത്തകൻ ബറോഡയിൽ നിന്ന് വാങ്ങിയ ചർക്ക സമ്മാനമായി നൽകിയപ്പോഴാണ് 1917 ൽ മഹാത്മാഗാന്ധി ആദ്യമായി ചർക്ക കാണുന്നത് . നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ നൂൽ നൂൽക്കാൻ പഠിച്ച ഗാന്ധിജിക്ക് പിന്നീട് ആശ്രമ ജീവിതത്തിലെ മഹാ യജ്ഞമായി മാറിനൂൽ നൂൽപ്പു. ഇന്ത്യൻ ദേശീയതയുടെ ദേശീയ സമരത്തിന്റെയും പ്രതീകമായി പിന്നീട് അങ്ങോട്ടുള്ള സമര ചരിത്രത്തിൽ ചക്ക പ്രഥമ സ്ഥാനം കയ്യടക്കി. ഇന്ത്യയിലെ പരുത്തി ചുരുങ്ങിയ വിലയിൽ വാങ്ങി മാഞ്ചസ്റ്ററിലേക്കും ലങ്കാ ഷെയറിലേക്കും കയറ്റി അയച്ച് യന്ത്ര സഹായത്തോടെ നൂൽ വസ്ത്രമാക്കി ഇന്ത്യയിൽ എത്തിച്ചു വിറ്റ് ലാഭം കൊയ്യുകയായിരുന്നു ബ്രിട്ടീഷ്ക്കാർ. അതേസമയം പരുത്തി കൃഷിക്കാരും തൊഴിലാളികളും മുഴുവൻ പട്ടിണിയിലും ആയിരുന്നു . ഇതു പരിഹരിക്കാൻ ആണ് ഗാന്ധിജി ചർച്ചയുടെയും ഗാന്ധി വസ്ത്രം നിർമ്മാണത്തിലൂടെ സ്വദേശിവൽക്കരണം എന്ന മഹാവിപ്ലവം നടപ്പിലാക്കിയത് അപ്പുറം ജനങ്ങളിൽ സ്വയം പര്യാപ്തതയും ആത്മവിശ്വാസം വളർത്താനും അത് സഹായകമായി സ്വാതന്ത്ര്യസമരൻ ചിഹ്നങ്ങളിൽ ഏറ്റവും മഹത്തായ സന്ദേശം സമൂഹത്തിന് നൽകാൻ ചർക്കയോളം മറ്റൊരു പ്രതീകത്തിനും കഴിഞ്ഞിട്ടില്ല. വിദേശ വസ്ത്രത്തിന്റെ കടന്നുകയറ്റം സൃഷ്ടിച്ച പ്രത്യാഘാതം ഇന്ത്യൻ വിപണിയെയും തൊഴിൽ മേഖലയിലും തകർത്തിരുന്നു അമിതവില താങ്ങാൻ ആവാതെ നിസ്സഹായ സാധാരണക്കാർക്ക് സ്വന്തം കൈകൊണ്ട് നൂനൂറ്റി വസ്ത്രം ഉണ്ടാക്കാനും ധരിക്കാനും വിപണി കണ്ടെത്താനുള്ള സ്വയം തൊഴിലിന്റെ മഹാത്മ്യം സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നുഗാന്ധിജി1920കളിൽ.

നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതോടെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്കും ദാരിദ്ര നിർമ്മാജന ത്തിലേക്കും കുടിൽ വ്യവസായങ്ങളുടെ പുനർജീവനത്തിലേക്ക് ഇന്ത്യൻ സാമ്പത്തിക രംഗം ചലിച്ചു തുടങ്ങി. ഇത് ബ്രിട്ടീഷ്കാർക്ക് കനത്ത പ്രഹരമായി മാറി. ഇത്തരത്തിലുള്ള വിപ്ലകരമായ രാഷ്ട്രീയ നീക്കത്തെനയിക്കാൻ ഗാന്ധിജി ചർക്ക എന്ന സമരായുധമാണ് ഉപയോഗിച്ചത്. സാമൂഹിക രാഷ്ട്രീയ സാമ്പത്തിക തലങ്ങളിൽ നിന്നുകൊണ്ട് ചർക്കയ്ക്ക് ഗാന്ധിജി നൽകിയത് ജനകീയമാണ്. ബ്രിട്ടീഷുകാർക്കെതിരെ ജനകീയ പ്രതിരോധമായി നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഉരുതിരിഞ്ഞ് വന്നത് " എനിക്ക് ജനങ്ങളിലുള്ള പ്രതീക്ഷയാണ് , സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കൽ ആണ് , എനിക്ക് ചർക്ക" ഗാന്ധിജിയുടെ വാക്കുകളിൽ തെളിഞ്ഞ ആദർശ ബോധം ഉൾക്കൊണ്ട്സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് ചർച്ചയെന്ന് നെഹ്റു അഭിപ്രായപ്പെട്ടത് ജനസേവനത്തിനും ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ സത്യം ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു . നൂൽ നൂറ്റി കൊണ്ട് വസ്ത്രം ഉണ്ടാക്കുക എന്ന് അടിസ്ഥാനത്തിലുള്ള ഗാന്ധി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. ഗാന്ധി ഒരിക്കൽ പറഞ്ഞു - എനിക്ക് രാഷ്ട്രീയ ലോകത്ത് നിലനിൽക്കുന്ന ചക്രത്തേക്കാൾ പ്രാധാനം ഒന്നുമില്ല - അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ രാഷ്ട്രീയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല പുരാതന തൊഴിൽ നൈതികതയുടെ ഒരു രൂപവും കൂടിയായിരുന്നു. സമൂഹത്തിലെ മിക്കവാറും എല്ലാ വിഭാഗങ്ങളെയും സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന . 1921 ഒരു സ്വരാജ് പതാക വേണമെന്ന് ഗാന്ധിജി സമ്മതം നൽകിയപ്പോൾ അതിൽ ചർച്ചയുടെ ചിഹ്നം ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർബന്ധിച്ചു.വെള്ളാ പച്ച ചുവപ്പ് എന്നീ മൂന്ന് നിറങ്ങളിലുള്ള സ്ട്രിപ്പുകൾ ഉള്ള പതാക അദ്ദേഹം ദൃശ്യവൽക്കരിച്ചു പച്ചയും ചുവപ്പും മുസ്ലിങ്ങളെയും ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നു . ഇന്ത്യ ഒരു രാഷ്ട്രം എന്ന നിലയിൽ നിരവധി വിശ്വാസങ്ങളും സമൂഹങ്ങളും ഉൾക്കൊള്ളുന്നതിന് രാജ്യത്തെ മറ്റെല്ലാ സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന മൂന്നാമതൊരു നിറം - വെളുത്ത നിറവും.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ അവസാനിപ്പിക്കുന്നതിന് രാജ്യത്തിൻറെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു ബഹുജന മുന്നേറ്റമാണ് സ്വദേശി പ്രസ്ഥാനം. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുകയും ഇന്ത്യൻ വസ്തുക്കളുടെ ഉത്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുകയും ചെയ്യുക വഴി ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി പ്രസ്ഥാനം നിലവിൽ വന്നത് . ചർക്കയിലും ,സ്വദേശിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന മുദ്രാവാക്യത്തോടെ 1930കളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെഭാഗമായി 1905ൽ ബംഗാളിന് വിഭജിക്കാനുള്ള കാഴസൺ പ്രഭുവിന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയും അതുവഴി ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനം ശക്തി പ്രാപിക്കുകയും ചെയ്തു. 1905 ഓഗസ്റ്റ് 7ന് സ്വദേശി പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടു. ബംഗാളിലെയും ബ്രിട്ടീഷ് വസ്തുക്കളുടെ ബഹിഷ്കരണവും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഉപയോഗവും ശക്തമായി ഗോപാലകൃഷ്ണ ഗോഖലെ , ലാലാലജ് പത് റായ് ,ബാലഗംഗാധര തിലകൻ ബിബിൻചന്ദ്രപാൽ, അരവിന്ദ് ഘോഷ് തുടങ്ങി നിരവധി പേരായിരുന്നു സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം .ഇന്ത്യൻ കൈത്തറി സാധനങ്ങൾ സോപ്പ് നിർമ്മാണ കമ്പനികൾ തീപ്പെട്ടി നിർമ്മാണ കമ്പനികൾ തുണിമില്ലുകൾ ബാങ്കുകൾ ഇൻഷുറൻസ് കമ്പനികൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഇക്കാലത്ത് പ്രവർത്തനം ആരംഭിച്ചു. ദേശസ്നേഹം പ്രചോതീതമായ ഈ പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ സുപ്രധാന മുന്നേറ്റമായി മാറി. സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നു .



No comments:

Post a Comment

MIKAV 06