കുട്ടികൾ പഠിക്കുന്നതെങ്ങനെ ?
കുട്ടികളുടെ പഠനസാഹചര്യവും പഠനപ്രക്രിയയും വീടുകളിൽ
( മണ്ണമ്പറ്റ ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023 ഡിസംബർ 22 മുതൽ 31 വരെ നടന്ന സാമൂഹ്യ സമ്പർക്ക സഹവാസക്യാമ്പിൽ നടന്ന അന്വേഷണാത്മക പഠനപ്രവർത്തനം )
പ്രശ്നം
വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ എന്തു പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം, എങ്ങനെ വിലയിരുത്തണം തുടങ്ങിയ കാര്യങ്ങളിലാണ്.അതുതന്നെ ഒരുകുട്ടിയെ പരിഗണിച്ചോ ഒരു ക്ലാസ് പരിഗണിച്ചോ ഒരു സ്കൂൾ - ജില്ല പരിഗണിച്ചോ അല്ല. സംസ്ഥാനത്തെ ആകെക്കൂടി കണ്ടിട്ടാണ്. പൊതുവിദ്യാഭ്യാസ സങ്കൽപ്പത്തിൽ അത്രയെ സാധിക്കൂ എന്നു വരാം.
എന്നാൽ വിദ്യാർഥി എങ്ങനെ പഠിക്കുന്നുവെന്ന് - അങ്ങനെ കാര്യമായി അന്വേഷണങ്ങൾ ഇല്ല.പൊതുവെ ധാരണ എല്ലാ കുട്ടിയും ഒരുപോലെ പഠിക്കുന്നു എന്നാണ്. ക്ലാസിൽ ഓരോ കുട്ടിയേയും അധ്യാപിക അറിയണം എന്നൊക്കെ പറയാറുണ്ടെങ്കിലും അതൊക്കെ എത്രത്തോളം സാധ്യമാകുന്നുവെന്ന് ഉറപ്പില്ല. നിരവധി കാരണങ്ങൾ പറയാനുണ്ടാകും. ഫലത്തിൽ നഷ്ടം വരുന്നത് കുട്ടിക്കാണ്.
കുട്ടികൾ എങ്ങനെയാണ് പഠിക്കുന്നതെന്നും മുന്നേറുന്നതെന്നും മനസ്സിലാക്കുന്നത് അധ്യാപികയ്ക്കും കുട്ടിയ്ക്കും പലതരത്തിൽ ഗുണം ചെയ്യും. കുട്ടിയുടെ പഠനത്തെക്കുറിച്ചുള്ള പൊതുധാരണ
കേട്ട് പഠിക്കുന്നു
വായിച്ച് പഠിക്കുന്നു
എഴുതിപ്പഠിക്കുന്നു
അന്നന്ന് പഠിക്കുന്നു
പരീക്ഷക്ക് പ്രത്യേകം പഠിക്കുന്നു
ക്ലാസിലിരുന്ന് പഠിക്കുന്നു
വീട്ടിലിരുന്ന് പഠിക്കുന്നു
ഒറ്റക്ക് പഠിക്കുന്നു
കൂട്ടു ചേർന്ന് പഠിക്കുന്നു
സ്വയമേവ പഠിക്കുന്നു
നിർബന്ധം കൊണ്ട് പഠിക്കുന്നു
പരിഗണനയിൽ വരാത്ത പഠിത്തം
ചെയ്ത് പഠിക്കുന്നു
ചോദ്യം ചെയ്ത് പഠിക്കുന്നു
അന്വേഷിച്ച് പഠിക്കുന്നു
വിമർശനാത്മകമായി പഠിക്കുന്നു
learning is unlearning
എന്നിങ്ങനെയാണ്.click here
No comments:
Post a Comment