38. ഗാന്ധി-അംബേദ്കർ
അശ്വതി ഇ ബി
ഭീം റാവു റാംജി അംബേദ്കർ 1891 ഏപ്രിൽ 14ന് മധ്യപ്രദേശിൽ ജനനം. ഇന്ത്യൻ നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യ പരിഷ്കർത്താവും രാഷ്ട്രീയ നേതാവുമായിരുന്നു ഇദ്ദേഹം. ഭരണഘടന അസംബ്ലി ചർച്ചകളിൽ നിന്ന് ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുന്ന കമ്മറ്റിയുടെ തലവനായിരുന്നു, കൂടാതെ ഇന്ത്യയുടെ ഭരണഘടനാ ശില്പി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് മുംബൈ നിന്ന് ബാക്കി, BA, MA കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് MA, PHD ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് MSC, DSC എന്നിവ നേടി.
ഗാന്ധിയും അംബേദ്കറും 30 വർഷത്തെ വ്യത്യാസത്തിലാണ് ജനിച്ചത് ഗാന്ധി 1861ലും അംബേദ്കർ 1891ലും. 1916 കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി ബിരുദ്ധധാരിയായ അംബേദ്കർ ന്യൂയോർക്കിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഗാന്ധി ഇന്ത്യയിൽ കാലുറപ്പിക്കുകയായിരുന്നു. ഒരു അറ്റോണിയായി നിയമം പ്രാക്ടീസ് ചെയ്ത ശേഷം ദക്ഷിണാഫ്രിക്കയിൽ കൊളോണിയൽ വിരുദ്ധ പ്രതിഷേധങ്ങൾക്ക് വിജയകരമായ നേതൃത്വം നൽകി. അംബേദ്കർക്ക് അക്കാദമിക് മികവ് ഉണ്ടായിരുന്നിട്ടും താഴ്ന്ന ജാതിയിൽ (മഹർ) ജനിച്ചതിനാൽ അന്തസ്സോടെ ജീവിക്കാൻ ഉയർന്ന ജാതിക്കാർ അനുവദിക്കില്ലെന്ന് തിരിച്ചറിയുന്ന സമയമായിരുന്നു അത്.അധ്വാനിക്കുന്ന ഇന്ത്യൻ ജനതയെ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ അവരുടെ അരിവാളോ ചുറ്റികയോ കൊണ്ടല്ല മറിച്ച് അഹിംസാത്മകമായി എഴുന്നേൽക്കാൻ പ്രചോദിപ്പിക്കാൻ ഗാന്ധി തന്റെ സമരതന്ത്രം ഉപയോഗിച്ചു.
ജാതി അടിച്ചമർത്തലും സാമൂഹിക ഘടനയും മനസ്സിലാക്കാൻ ആഗ്രഹിച്ചതിനാൽ അംബേദ്കർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അധികം പ്രചാരണം നടത്തിയില്ല. അംബേദ്കർ ഏറെക്കുറെ ബ്രിട്ടീഷ് ഭരണകൂടത്തെ പിന്തുണച്ചത് അത് ഇന്ത്യക്കാർക്ക് പ്രയോജനപ്രദമായതുകൊണ്ടല്ല മറിച്ച് ബ്രിട്ടീഷുകാർ ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാത്തതിനാൽ ആണ്. ജാതിക്കെതിരെയുള്ള അംബേദ്കറുടെ വേദന ഉടലെടുത്തത് തൊട്ടുകൂടാത്ത വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നും സാമൂഹ്യശാസ്ത്ര വിശകലനത്തിൽ നിന്നുമാണ്.ഹിന്ദുമതത്തെയും വേദങ്ങളെയും മറ്റു മതഗ്രന്ഥങ്ങളെയും നിരാകരിക്കുന്നതാണ് അംബേദ്കറുടെ ആശയങ്ങളുടെ കേന്ദ്രം. ജാതി ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രാപ്തമാക്കുന്ന സാമൂഹിക ഘടന ഇല്ലാതാക്കുന്നത് വരെ ഇത് ഇല്ലാതാക്കാൻ കഴിയില്ല. ഹിന്ദുമതം ഉപേക്ഷിക്കുക എന്നത് മാത്രമാണ് ജാതി പ്രശ്നത്തിനുള്ള ഏക പരിഹാരം എന്ന് അംബേദ്കർ വിശ്വസിച്ചു.
ജാതിയെയും ഹിന്ദുമതത്തെയും ഗാന്ധി വ്യത്യസ്തമായി വീക്ഷിച്ചു. ഹിന്ദുമതത്തിന്റെയും ജാതിയുടെയും അംബേദ്കറേറ്റ് അടിസ്ഥാന വത്കരണത്തിന് എതിരായിരുന്നു ഗാന്ധി. വാസ്തവത്തിൽ ജാതിയും ഹിന്ദുമതവും തമ്മിലുള്ള അന്തർലീനമായ ബന്ധം അനിവാര്യമാക്കുന്ന ഏതൊരു അവകാശവാദത്തിനും അദ്ദേഹം എതിരായിരുന്നു. തൊട്ടുകൂടാത്തവരുടെ ദുരവസ്ഥ മനസ്സിലാക്കി ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിച്ചു എന്നിരുന്നാലും അദ്ദേഹത്തിന്റെ സമീപനം അംബേദ്കറിന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അംബേദ്കർ ജാതിയെ ഒരു പ്രശ്നമായി കണക്കാക്കിയപ്പോൾ ഗാന്ധി തൊട്ടുകൂടായ്മയെ ഒരു സാമൂഹിക പെരുമാറ്റം/ ആചാര പ്രശ്നമായി കണക്കാക്കി. വർണ്ണ സമ്പ്രദായത്തിന്റെ ഭക്തനായിരുന്നു ഗാന്ധി. അത് മനുഷ്യന്റെ തൊഴിൽ തിരഞ്ഞെടുപ്പിന്റെ മുൻ നിശ്ചയം ആയി കണക്കാക്കുകയും ചെയ്തു. യംഗ് ഇന്ത്യയിൽ ഗാന്ധി തന്റെ ഒരു രചനയിൽ എഴുതുന്നു "ഒരു മനുഷ്യൻ തന്റെ ഉപജീവനത്തിനായി തന്റെ പൂർവികരുടെ തൊഴിൽ പിന്തുടരുക എന്നതാണ് വർണാ നിയമം. അതിനാൽ വർണ്ണം ഒരുതരത്തിൽ പാരമ്പര്യം നിയമമാണ് എന്നും ഗാന്ധി പറയുന്നു". അംബേദ്കറുടെ വീക്ഷണത്തിന് വിരുദ്ധമായി ഗാന്ധിയെ സംബന്ധിച്ചിടത്തോളം എല്ലാ ഹിന്ദുക്കളും ഒന്നായിരുന്നു. മുമ്പത്തെ 'ജാതി ഹിന്ദു' എന്ന വർഗ്ഗീകരണം അനാവശ്യമായിരുന്നു. മനുഷ്യനിർമ്മിത സാമ്പത്തിക തത്വങ്ങളല്ല, പ്രകൃതി നിയമത്തെ അടിസ്ഥാനമാക്കിയുള്ള ആളുകളെ വ്യത്യസ്ത വർണ്ണങ്ങളായി തരംതിരിക്കുന്ന വർണാശ്രമത്തിന്റെ ഉറച്ച പിന്തുണക്കാരനായിരുന്നു ഗാന്ധി എന്നത് ശ്രദ്ധേയമാണ്.
തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ടാണ് ഗാന്ധി അംബേദ്കർ തർക്കം ആരംഭിച്ചത് ഗാന്ധിയുടെ മഹത്തായ ആലോചനയിൽ സാമൂഹിക രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ നടന്നു. എന്നിരുന്നാലും തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ട ഗാന്ധി ഈ പ്രഭാവം കാണിച്ചില്ല എന്നായിരുന്നു അംബേദ്കറുടെ അഭിപ്രായം. തൊട്ടുകൂടാത്ത സമൂഹം എന്ന സംഘടനയിലൂടെയാണ് അംബേദ്കറുടെ പ്രവർത്തനം ആരംഭിച്ചത്. അസ്പ്രഷ്യർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. മാത്രമല്ല അയിത്ത ജാതിക്കാർക്ക് പൊതു കിണറുകളിൽ നിന്ന് വെള്ളം എടുക്കാൻ അനുവാദമില്ലായിരുന്നു. ഈ മനുഷ്യത്വം ഇല്ലായ്മക്കെതിരെ ഒരു പ്രസ്ഥാനം ആരംഭിച്ചു. അംബേദ്കർ മഹാരാഷ്ട്രയിലും രാജ്യത്തുടനീളവും സഞ്ചരിച്ച് ദളിതരെ സംഘടിപ്പിക്കുകയും അവരിൽ ആത്മാഭിമാന ബോധം വളർത്തുകയും ചെയ്തു. പഠിക്കുക, പോരാടുക, സംഘടിക്കുക എന്നതായിരുന്നു അംബേദ്‌കറുടെ സന്ദേശം. അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന മഹാദ് സത്യാഗ്രഹം ശൂദ്ര/അതിശൂദ്ര സമര ചരിത്രത്തിലെ ഒരു പ്രധാന കണ്ണിയാണ്. അംബേദ്കറുടെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട സവർണ നേതാക്കളും ഈ പ്രസ്ഥാനത്തിൽ പങ്കാളികളായിരുന്നു. 1927 മാർച്ച് 20ന് നാലു വർണ്ണങ്ങളെ ന്യായീകരിച്ച 'മനുസ്മൃതി' കത്തിച്ച് ചാരമാക്കി. നാസിക്കിലെ കലാറാം ക്ഷേത്രത്തിൽ പ്രവേശനം ആവശ്യപ്പെട്ട് 1930 ൽ സത്യാഗ്രഹം ആരംഭിച്ചു. നിസ്സഹായരായ ദളിത് സമൂഹത്തിന് നേരെ ആക്രമണം ഉണ്ടായി.അയിത്തജാതിക്കാരോട് കാട്ടിയ അനീതിയെ ബ്രിട്ടീഷ് സർക്കാർ ഗൗരവമായി കണ്ടു. സമ്മേളനത്തിൽ തൊട്ടുകൂടാത്തവരെ പ്രതിനിധീകരിക്കാൻ അംബേദ്കർ ക്ഷണിക്കപ്പെട്ടു. അതുവരെ അറിയാതിരുന്ന അംബേദ്കർ എങ്ങനെ പിന്നോക്കകാരുടെ പ്രതിനിധിയാകും എന്ന ആശങ്കപ്പെട്ട ഗാന്ധി വട്ടമേശ സമ്മേളനത്തിനും പുറപ്പെടുന്നതിനു മുമ്പ് അംബേദ്‌കറെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. 1931 ഓഗസ്റ്റ് 14നാണ് ഗാന്ധി- അംബേദ്കർ ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. തനിക്ക് പിന്തുണയായി ഗാന്ധി ഉണ്ടാകുമെന്ന് കരുതി എന്നാൽ ഗാന്ധി അംബേദ്‌കറെ അവഗണിക്കുകയാണ് ഉണ്ടായത്. ഇത് കണ്ട് അംബേദ്കർക്ക് ദേഷ്യം വരുകയും എന്നാൽ അത് പ്രകടിപ്പിക്കാതെ താൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഗാന്ധി കോൺഗ്രസിനെ വിശദമായി വിമർശിച്ചതിനെ കുറിച്ച് അംബേദ്‌കറെ ചോദ്യം ചെയ്തു. ഇത് മാതൃരാജ്യത്തിനായുള്ള പോരാട്ടത്തെ വിമർശിക്കുന്നതിന് തുല്യമാണെന്ന് കരുതപ്പെടുന്നതായി ഗാന്ധി പറഞ്ഞു.
"ഗാന്ധിജി എനിക്ക് ജന്മഭൂമിയില്ല" എന്നതായിരുന്നു അംബേദ്കറുടെ പ്രസിദ്ധമായ മറുപടി. അംബേദ്കർ ഒരു ബ്രാഹ്മണനാണ് എന്നാണ് ഗാന്ധി ആദ്യം കരുതിയിരുന്നത്. അംബേദ്കറുടെ ജാതിയെക്കുറിച്ച് ഗാന്ധിക്ക് അറിവില്ലായിരുന്നു. അംബേദ്കറുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ ഗാന്ധി അംബേദ്കർ പോയതിനുശേഷം മിണ്ടാതെ ഇരുന്നു. തനിക്ക് തെറ്റ് പറ്റി എന്ന് ഗാന്ധി തന്റെ സഹായിയോട് പറയുന്നു. എന്നാൽ ഈ സംഭവം അംബേദ്കർക്ക് ഗാന്ധിയോട് വിരോധം തോന്നാൻ കാരണമായി.
ഗാന്ധിയും അംബേദ്കറും തമ്മിലുള്ള പിരിമുറുക്കത്തിന്റെ കാരണം.
അംബേദ്‌കറുടെ ഫലപ്രദമായ യുക്തിവാദം വട്ടമേശ സമ്മേളനത്തിൽ കലാശിച്ചു. മുസ്ലീങ്ങൾക്കും, ക്രിസ്ത്യാനികൾക്കും, സിക്കുകാർക്കും, ആംഗ്ലോ ഇന്ത്യക്കാർക്കും എന്നപോലെ ദളിതർക്കും ബ്രിട്ടീഷ് സർക്കാർ സ്വതന്ത്ര മണ്ഡലങ്ങൾ പ്രഖ്യാപിച്ചു. 71 മണ്ഡലങ്ങളിലെ ദളിത് സ്ഥാനാർത്ഥികൾക്കും ദളിതർക്കും മാത്രമേ വോട്ടവകാശം ഉള്ളു. ഗാന്ധിജി ഇത് ഒട്ടും അംഗീകരിച്ചില്ല. ഇത് ഹിന്ദുക്കളെ വിഭജിക്കാനുള്ള തന്ത്രമായി കണക്കാക്കി ഗാന്ധിജി മരണം വരെ നിരാഹാരം പ്രഖ്യാപിച്ചു. 1932 യർവാദ്ധ ജയിലിൽ വച്ച് ഗാന്ധി നിരാഹാരം തുടങ്ങി. അതോടെ ചുറ്റും സംഘർഷഭരിതം ആവുകയും അംബേദ്‌കർക്കു മേലുള്ള സമ്മർദം വർദ്ധിക്കുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവസാനം അംബേദ്കർ താൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു.
അംബേദ്കർ ജയിലിലേക്ക് പോവുകയും ഗാന്ധിയുമായി ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു. തന്റെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും അംബേദ്കർ ഗാന്ധിയോട് പറഞ്ഞു. ഇതിനു പിന്നാലെയായി പൂനെ കരാർ ഒപ്പുവച്ചു. സ്വതന്ത്ര മണ്ഡലങ്ങൾക്ക് പകരം സംവരണ സീറ്റുകൾ എന്ന നിർദ്ദേശത്തിന് ധാരണയായി. തൊട്ടുകൂടാത്തവർക്കായി 148 സീറ്റുകൾ സംവരണം ചെയ്ത പൂനെ കരാർ 1932 സെപ്റ്റംബർ 24 അംബേദ്കർ ഒപ്പുവച്ചു. എന്നാൽ ഈ ഉടമ്പടി അംബേദ്കറുടെ അനുയായികളുടെ മനസ്സിൽ കയ്പ്പുണ്ടാക്കി. ശേഷം ഗാന്ധി ഹരിജൻ സേവക് സംഘത്തിലൂടെ തൊട്ടുകൂടായ്മയ്ക്കെതിരെ പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ ഇതിനുവേണ്ട പിന്തുണ ഹിന്ദുക്കളിൽ നിന്ന് ലഭിച്ചില്ല. ഈ സംരംഭം കൃത്യമായ ഫലവും നൽകിയില്ല. ഇത് അംബേദ്‌കർക് നന്നായി അറിയാമായിരുന്നു. പൂനെ ഉടമ്പടിക്ക് മുന്നേ ഗാന്ധിജിക്ക് അംബേദ്‌കറെ പറ്റി വേണ്ടത്ര അറിവ് ഇല്ലായിരുന്നു. എന്നാൽ ഗാന്ധിയുടെ ഉപവാസ സമയത്താണ് ഗാന്ധിയും അംബേദ്കറും തമ്മിൽ ചർച്ചകൾ നടക്കുന്നത്.
ജോഗേന്ദ്രനാഥ് മണ്ഡലിന്റെയും, മുസ്ലിം വോട്ടുകളുടെയും സഹായത്തോടെ 1946 ജൂലൈയിൽ ബംഗാൾ പ്രവേശയിൽ നിന്ന് Dr അംബേദ്കർ ഭരണഘടന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അംബേദ്കർ ഭരണഘടന സമിതിയിൽ ഉണ്ടായിരിക്കണമെന്ന് ഗാന്ധിജി നിർബന്ധിച്ചു. ഇതിൽ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി ഉണ്ടായിരുന്നു. എന്നിരുന്നാലും ഗാന്ധിയുടെ നിർദ്ദേശപ്രകാരം 1947 ജൂലൈയിൽ മുംബൈ പ്രവിശ്യയിൽ നിന്ന് ഭരണഘടന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അംബേദ്‌കറെ ആദ്യ ദേശീയ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
Dr അംബേദ്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ ശ്രദ്ധേയമായ ജോലി ചെയ്തു അംബേദ്കർ 'ഇന്ത്യൻ ഭരണഘടനയുടെ ശില്പി' ആവുകയും ചെയ്തു. ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് കോമൺസിലെ പാർലമെന്റ് അംഗമായ ഭിഗു പരേഗ് തന്റെ പുസ്തകത്തിൽ പറയുന്നത് ഗാന്ധിയെയും അംബേദ്കറേയും പരസ്പരപൂരകങ്ങളായി കണക്കാക്കണമെന്നാണ് കാരണം രണ്ടു പേരും അവരുടെ വ്യത്യസ്ത ശൈലികളിൽ ഒരേ ജോലിയാണ് ചെയ്തത്. ഇന്ത്യൻ ജാതി വ്യവസ്ഥയിലും സമൂഹത്തിന്റെ വീക്ഷണത്തിലും മാറ്റം കൊണ്ടുവരാൻ ഇരുവരും ആഗ്രഹിച്ചു ഇരുവരും ക്രമേണ അത് നിറവേറ്റി.
Reference
1.Ambedkar and Gandhi -Congress Sandesh voice of the Nation.
2.Gandhi and ambedkar :ideological differences and similarities
3.Comparative Study B R Ambedkar and Mahatma Gandhi.
No comments:
Post a Comment