44. ആധുനികകാല ഗാന്ധിയന്മാർ- ഗാന്ധിയൻ ലെഗസി
അഞ്ജലി പി
ഗാന്ധിയുടെ പൈതൃകം
കണ്ണടയും ദോത്തി എന്ന പരമ്പരാഗത വസ്ത്രവും ധരിച്ച് മുള കൊണ്ടുള്ള വടിയുമായി നടന്ന് പല്ലില്ലാത്ത ചിരിയുള്ള ഒരു മനുഷ്യനാണ് ഗാന്ധിജി. അദ്ദേഹം ഒരു ഹിന്ദു വിശുദ്ധ മനുഷ്യനെപ്പോലെ കാണപ്പെട്ടു. എന്നാൽ വലിയ ധൈര്യവും അഹിംസാത്മകമായ പ്രതിരോധമുള്ള ശക്തമായ പ്രതിബദ്ധതയും കൊണ്ട് സായുധനായ മോഹൻദാസ് കരംചന്ദ് ഗാന്ധി ലോകത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളിൽ ഒന്ന് ഏറ്റെടുത്തു. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസറും ഇന്ത്യയെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഗ്യാൻ പ്രകാശ് പറയുന്നത്, അയൽപക്കത്തിന്റെയും അപരിചിതരോട് തുറന്ന മനസ്സിന്റെയും ഒരു ലോകമാണ് ഗാന്ധിജി വിഭാവനം ചെയ്തത്. ജനസേവനം അല്ലെങ്കിൽ രാഷ്ട്രീയം എന്നത് അധികാരം മാത്രമല്ല അതിലും വലിയ കാര്യമാണ് എന്നതായിരുന്നു ഗാന്ധിജി നിലകൊണ്ട സന്ദേശം.
ഗാന്ധിയുടെ ഉദയം
1869 oct 2 ന് പശ്ചിമ ഇന്ത്യയിൽ ജനിച്ച ഗാന്ധി ഒരിക്കലും ഒരു പ്രസ്ഥാനത്തിന്റെ മുഖം ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അനീതിക്കെതിരെ പോരാടാൻ തന്റെ ജീവിതം സമർപ്പിക്കുമെന്ന് അദ്ദേഹം തീരുമാനിച്ച സത്യത്തിന്റെ നിമിഷം 1893ൽ വന്നു. ഗാന്ധിജി 21 വർഷം അനീതികൾക്കെതിരെ പോരാടി. ആ സമയം അദ്ദേഹം തന്റെ അഹിംസയുടെ തത്വചിന്ത വികസിപ്പിച്ചെടുത്തു. ബഹിഷ്കരണം, മാർച്ചുകൾ, കുത്തിയിരിപ്പ് സമരം തുടങ്ങിയ സമാധാനപരമായ പ്രകടനങ്ങളിലൂടെയാണ് മാറ്റം കൊണ്ടുവരാനുള്ള മാർഗം തിരഞ്ഞെടുത്തത്. അഹിംസാത്മകമായ പ്രവർത്തനത്തിന്റെ ആദ്യ തത്വം അപമാനകരമായ എല്ലാത്തിനോടും സഹകരിക്കാതിരിക്കുക എന്നതാണ് എന്ന് അദ്ദേഹം എഴുതി.
ഗാന്ധിയന്മാർ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രമുഖനായ മഹാത്മാഗാന്ധിയുടെ അനുയായികളെ ഗാന്ധിയമാർ എന്ന് വിളിക്കുന്നു. ആദർശ ഇന്ത്യ (രാമ രാജ്യം), സാമ്പത്തികശാസ്ത്രം, പരിസ്ഥിതിവാദം, സ്ത്രീകളുടെ അവകാശങ്ങൾ, മൃഗവകാശങ്ങൾ, ആത്മീയത, സത്യം, അഹിംസ, സന്യാസം തുടങ്ങി നിരവധി ആശയങ്ങൾ ഗാന്ധിയുടെ പൈതൃകത്തിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്രയിലെ വാർധാ ജില്ലയിൽ ഫിംഗൻ ഘട്ടിലെ അതിസമ്പന്നമായ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചിട്ടും കുഷ്ഠരോഗികൾക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ബാബാ ആംതെ എന്ന മുരളീധരൻ ദേവീദാസ് ആംതെ, ഭൂദാൽ പ്രസ്ഥാനം രാജ്യമെങ്ങും വ്യാപിപ്പിച്ച ആചാര്യ വിനോബ ഭാവെ, അടിയന്തരാവസ്ഥക്കെതിരെ പ്രക്ഷോഭം നയിച്ച ജയപ്രകാശ് നാരായണൻ ഇവരൊക്കെ ഗാന്ധിക്ക് ശേഷം ഉണ്ടായ അറിയപ്പെടുന്ന ഗാന്ധിയന്മാരാണ്.
ബാബ ആംതെ
ഇന്ത്യക്കാരനായ സാമൂഹ്യപ്രവർത്തകനാണ് ബാബ ആംതെ. മഹാരാഷ്ട്രയിലെ വറോറയിൽ 1914 ൽ ജനിച്ചു. മുരളീധരൻ ദേവീദാസ് ആംതെ എന്നാണ് ശരിയായ പേര്. അഭിഭാഷകനായി സമ്പന്ന ജീവിതം നയിച്ചു വന്ന ആംതെ പിൽക്കാലത്ത് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ബാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.
ആങ് സാൻ സൂചി
കഴിഞ്ഞ 15 വർഷമായി ഇന്ത്യയുടെ തൊട്ടടുത്ത അയൽപക്കത്ത് ദുർബലയായ മൃദുവായ സൗമ്യമായ ഒരു സ്ത്രീ ഏഷ്യയിലെ ഏറ്റവും ക്രൂരമായ സൈനിക ഭരണത്തിനെതിരെ ആക്രമണത്തിൽ ചെറുവിരലനക്കാതെ പോരാടുകയാണ്. അതിൽ വിജയിക്കുകയും ചെയ്തു. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ മകളായി ജനിച്ച ആങ് സാൻ സൂചി തന്റെ ആദ്യകാല ജീവിതത്തിന്റെ നാലുവർഷം ഡൽഹി സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചു. അവിടെ മഹാത്മാഗാന്ധിയുടെ അഹിംസ പ്രതിരോധത്തിന്റെ തത്വശാസ്ത്രം കണ്ടെത്തി. ഏകദേശം രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ആങ് സാൻ സൂചി ജനാധിപത്യത്തിനായുള്ള ബർമിസ് പോരാട്ടത്തിന്റെ മുഖ്യധാരയിൽ എത്തിയത്.
നാരായണൻ ദേശായി
മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകൻ നാരായണൻ ദേശായി ഒരു ഗാന്ധിയനും എഴുത്തുകാരനും ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം അഹമ്മദാബാദിലെ സബർമതിയിലെ ഗാന്ധിയുടെ ആശ്രമത്തിലും വാർധയ്ക്ക് അടുത്തുള്ള സേവാഗ്രാമിലും ആണ് വളർന്നത്. അടിസ്ഥാന വിദ്യാഭ്യാസം നൂൽ നൂൽക്കൽ ഖാദിനെയ്ത്ത് എന്നിവയിൽ പ്രാവിണ്യം നേടി. 2004 മുതൽ അദ്ദേഹം ലോകമെമ്പാടും ഗാന്ധി കഥ പാരായണം ചെയ്യാൻ തുടങ്ങി കഥയ്ക്കിടയിൽ അദ്ദേഹം എഴുതിയതും സംഗീതം നൽകിയതുമായ ഗാനങ്ങളും ആരംഭിച്ചു. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രസിദ്ധീകരിക്കാത്തതും അറിയപ്പെടാത്തതുമായ നിരവധി സംഭവങ്ങളും അദ്ദേഹം വിവരിച്ചു. 2014 ഡിസംബർ 10ന് അദ്ദേഹം കോമയിലേക്ക് വഴുതിവീണെങ്കിലും പിന്നീട് സുഖം പ്രാപിക്കുകയും ചർക്ക നൂൽക്കുകയും ചെയ്തു. 2015 ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. മരണത്തിന് തൊട്ടുമുൻപ് വരെ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കാൻ നാരായണൻ ദേശായി ശ്രമിച്ചിരുന്നു.
കേരളത്തിലെ ഗാന്ധിമാർ
കേരളത്തിലും വളരെ അറിയപ്പെടുന്നതും അറിയപ്പെടാത്തതും ആയ ഗാന്ധിയന്മാർ ഉണ്ടായിരുന്നു. മദ്യനിരോധനത്തിന് വേണ്ടി നിലകൊണ്ട ശ്രീ എം പി മന്മഥൻ, കേശവമേനോൻ, കെ കേളപ്പൻ, മാധവൻ നായർ, പ്രൊഫസർ സുകുമാരൻ അഴീക്കോട്, രാമനാട്ടുകരയ്ക്കപ്പുറത്തുള്ള പെരിങ്ങാവിൽ ദാനഗ്രാമം സ്ഥാപിച്ച കെ രാധാകൃഷ്ണൻ മേനോൻ അങ്ങനെയുള്ള ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സേവനമനുഷ്ഠിച്ച ഗാന്ധിയന്മാരാണ് കൂടുതലും.
കെ കേളപ്പൻ
കേരളത്തിൽ ഒരുകാലത്ത് അറിയപ്പെടുകയും ഇപ്പോൾ വിസ്മരിക്കപ്പെട്ടതും ആയ പ്രഗൽഭരായ ഗാന്ധിയന്മാരിൽ ഒരാളാണ് കെ കേളപ്പൻ. ഗാന്ധി എന്നായിരുന്നു കെ കേളപ്പനെ അറിയപ്പെടുന്നത്. കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പൻ തികച്ചും ഗാന്ധിയുടെ അനുയായി ആയിരുന്നു. ഗാന്ധിയൻ സമരമുറകളും ആദർശങ്ങളും കേരളത്തിൽ കൊണ്ടുവരാൻ യത്നിച്ച അദ്ദേഹം ഗാന്ധിജിയെ പോലെ തന്നെ ലാളിത്യവും ഉയർന്ന ചിന്തയും തന്റെ ജീവിതത്തിലും പാലിച്ചു. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് മദ്രാസിലെ നിയമപഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരവേദിയിൽ എത്തിയ കേളപ്പൻ ആണ് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്. അധസ്ഥിത ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാൻ വൈക്കം ക്ഷേത്രനടയിൽ നടന്ന മഹാസത്യാഗ്രഹത്തിൽ അദ്ദേഹം പങ്കെടുത്തു. ജാതിഭേദമന്യേ സകലമാന വിശ്വാസികൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കാൻ ഗുരുവായൂരിൽ നടന്ന ഐതിഹാസിക സത്യാഗ്രഹ സമരം നയിച്ചതും കേളപ്പൻ ആയിരുന്നു. ത്യാഗം എന്നതേ നേട്ടം ഇന്ന് കരുതി രാഷ്ട്രീയത്തിൽ മുഴുകിയ ആളായിരുന്നു കേളപ്പൻ.
എം പി മന്മഥൻ
അധികാരത്തിലോ ആദായത്തിലോ കണ്ണു വെക്കാതെ ഗാന്ധിയസത്തിന്റെ വഴിത്താരയിലൂടെ നടന്ന പ്രൊഫസർ മന്മഥൻ സാറായിരുന്നു കേരളത്തിന്റെ സമീപകാലത്ത് വരെ അറിയപ്പെട്ടിരുന്ന മറ്റൊരു ഗാന്ധിയൻ. ഒരുകാലത്ത് കേരളത്തിലെ ജനങ്ങളുടെ മനസ്സാക്ഷിയും മദ്യപാനത്തിനെതിരായ ചാലകശക്തിയും ആയിരുന്ന പ്രൊഫസർ M P മന്മഥൻ സാറിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്. പിൽക്കാലത്ത് ജനം മന്മഥൻ സാറിനെ ഓർക്കുന്നത് സഖാവ് E K നായനാരുടെ പന ഉള്ള കാലത്തോളം ആളുകൾ കള്ള് ചെത്തും കള്ളു ചെത്തുന്ന കാലത്തോളം മനുഷ്യൻ കള്ളുകുടിക്കും എന്നുള്ള മന്മഥൻ സാറിനോടുള്ള തമാശ കലർത്തിയ മറുപടിയിലൂടെ ആകാം.
P ഗോപിനാഥൻ നായർ
തിരുവിതാംകൂറിലെ പത്മനാഭപിള്ള ഗോപിനാഥൻ നായർ ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകനും ഗാന്ധിയനും സ്വാതന്ത്ര്യസമര പ്രവർത്തകനും മഹാത്മാഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിന്റെ (ഗാന്ധി സ്മാരകനിധി എന്നറിയപ്പെടുന്നു) ചെയർമാനും ആയിരുന്നു. 1942 ലെ ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഭൂദാൻ ഗ്രാമദാൻ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിനോബാ ഭാവെയോടൊപ്പം പ്രവർത്തിച്ചു. മഹാത്മാഗാന്ധിയുടെ കൺസ്ട്രക്ഷൻ മൂവ്മെന്റിന്റെ ഭാഗമായുള്ള വിദ്യാർത്ഥി പരിപാടിയായ ക്യാമ്പ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു ഇദ്ദേഹം.
നാഗപ്പൻ നായർ
പതിനഞ്ചാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ നാഗപ്പൻ നായരെ കേരളത്തിലെ അധികമാരും അറിയാതെ പോയ വ്യക്തിയാണ്. വൈക്കം സത്യാഗ്രഹത്തിലും ദണ്ഡി മാർച്ചിലും പങ്കാളിയാവാൻ അവസരം ലഭിച്ച വ്യക്തിയാണ് സ്വദേശാഭിമാനി ബാലുശ്ശേരി എസ് നാഗപൻ നായർ. 2019 ജൂൺ 29ന് ആയിരുന്നു നാഗപ്പൻ നായർ നൂറാം വയസ്സിൽ ലോകത്തിനോട് വിടവാങ്ങിയത്.
സദനം കുമാരൻ
1921 ജനുവരി 1ന് പാലക്കാട് ജില്ലയിലെ അകലൂരിലാണ് സദനം കുമാരൻ ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിൽ വിദ്യാർഥി ആയിരിക്കുമ്പോൾ INCയിൽ ആകൃഷ്ടനായി. ഗാന്ധിജിയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെയധികം മതിപ്പുളവാക്കി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തപ്പോൾ കോളേജിൽ നിന്നും പുറത്താക്കി. സാമൂഹിക സേവനത്തോടുള്ള അദ്ദേഹത്തിന്റെ അടുപ്പം സാമൂഹിക പരിഷ്കരണത്തിനും അധസ്ഥിതരുടെ ഉന്നമനത്തിനും വേണ്ടി യുവാക്കളെ ഉദ്ബോധിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പിന്നീട് ക്വിറ്റിന്ത്യാ സമരത്തിലും വ്യക്തി സത്യാഗ്രഹത്തിലും പങ്കെടുത്തു. 1945ൽ അദ്ദേഹം പാലക്കാട് പത്തിരിപ്പാലയിൽ ഗാന്ധി സേവാ സദനം എന്ന പേരിൽ ഗാന്ധി ആശ്രമം തുറന്നു. അങ്ങനെ പിന്നീട് സദനം കുമാരൻ എന്നറിയപ്പെട്ടു.
K E മാമ്മൻ
തിരുവനന്തപുരം കണ്ടത്തിൽ ഈപ്പൻ മാമ്മൻ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഒരു ഗാന്ധിയനും കൂടിയായിരുന്നു. അദ്ദേഹം മഹാത്മാഗാന്ധിയുടെ അനുയായി ആയിരുന്നു. 1940 കാലഘട്ടത്തിൽ മഹാത്മാഗാന്ധി യുവാക്കളെ സ്വാതന്ത്ര്യ സമരത്തിലേക്ക് ക്ഷണിച്ചു. മാമ്മൻ ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരുവല്ലയിലും കോട്ടയത്തും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. മരിക്കുന്നതുവരെ കേരള സംസ്ഥാനത്തുടനീളമുള്ള മദ്യവിരുദ്ധ പ്രചാരണങ്ങളിലും മാമ്മൻ സജീവമായി പങ്കെടുത്തിരുന്നു.
രാധാകൃഷ്ണ മേനോൻ
ബാബ എന്നറിയപ്പെടുന്ന കെ രാധാകൃഷ്ണമേനോൻ ഒരു ആധുനിക ലോകത്ത് മഹാത്മാവിന്റെ പഠിപ്പിക്കലുകൾ എങ്ങനെ നടപ്പാക്കണം എന്ന് തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്ത ഒരു ഉത്തമ ഗാന്ധിയനായി കണക്കാക്കപ്പെടുന്നു. പ്രദേശവാസികൾ മേനോനിലൂടെ ഗാന്ധിജിയെ കണ്ടു. അദ്ദേഹത്തിന് ഗാന്ധിജിയുടെ പേര് നൽകി.
കെ പി കേശവമേനോൻ
കിഴക്കേപൊട്ട കേശവമേനോൻ ഒരു ദേശസ്നേഹിയും ആദർശവാദിയും ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു. തിരുവിതാംകൂറിൽ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയിരുന്നു. തൊട്ടുകൂടായ്മ നിർത്തലാക്കണമെന്ന് വാദിച്ച കേരളത്തിലെ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.
ഏതാനും ചില ശ്രീകൃഷ്ണപുരം പ്രദേശവാസികളായ ഗാന്ധിയന്മാർ
ഈശ്വര വാര്യർ : ശ്രീകൃഷ്ണപുരത്ത് താമസിച്ചിരുന്ന ഇദ്ദേഹം മരണപ്പെടും മുൻപ് വരെ അമ്പലപ്പാറ ഖാദി സംഘത്തിന് അടുത്തുള്ള ബന്ധുവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്.
മേലേക്കളം കൃഷ്ണനായർ: ഷെഡുംകുന്ന്
പെരിയപുറം ഭാസ്കര ഗുപ്തൻ: കടമ്പഴിപ്പുറം
നാരായണഗുപ്തൻ ചക്രംപറ്റ: കടമ്പഴിപ്പുറം
CNS ഗുപ്തൻ: മണ്ണമ്പറ്റ
ഇന്ന് ജീവിച്ചിരിപ്പുള്ള ഗാന്ധിയന്മാർ
V C കബീർ:
ജീവിച്ചിരിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ഗാന്ധിയനും ആണ്. ഗാന്ധിദർശൻ കമ്മിറ്റിയുടെ നിലവിലെ പ്രസിഡണ്ടാണ്. 2000-2001 കാലഘട്ടത്തിൽ മൂന്നാം നായർ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഒറ്റപ്പാലം മണ്ഡലത്തെ പ്രതിനിധീകരിച്ച് വർഷങ്ങളോളം കേരള നിയമസഭയിൽ അംഗമാണ്.
P വാസു:
നൂറു വയസ്സ് തികഞ്ഞിരിക്കുന്ന കോഴിക്കോട്ടിലെ ഒരു ഗാന്ധിയാണ്.
K A ചന്ദ്രൻ:ചിറ്റൂർ
Reference:
വ്യക്തി സംഭാഷണം: വി എൻ കൃഷ്ണൻ
https://youtu.be/cyQjSuWGKcU?si=lhTzLDTqsyEIJ4wx
https://upfront.scholastic.com/issues/2019-20/090219/the-legacy-of-gandhi.html
https://en.wikipedia.org/wiki/Gandhians
No comments:
Post a Comment