Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 06

 

06. സത്യഗ്രഹം - ദക്ഷിണാഫ്രിക്കയിലെ പരീക്ഷണങ്ങൾ

രശ്മി കെ

ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി അഭിഭാഷകനായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് സത്യഗ്രഹം എന്ന സമരമാർഗ്ഗം വികസിപ്പിച്ചെടുക്കുന്നത് . അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്നത്. 1893 മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലെ ദർബറിൽ

ദാദാ അബ്ദുള്ള എന്ന വ്യാപാരിയുടെ നിയമപദേശകനായിട്ടാണ് എത്തുന്നത് .

ട്രാൻസ്വാളിലെ പ്രീട്ടോറിയയിലേക്കുള്ള ഈ യാത്രയിൽ പീറ്റർ മാരീറ്റ്സ് ബർഗ്എന്ന റെയിൽവേ സ്റ്റേഷനിൽ വെച്ച് വർണ്ണ വിവേചനം നേരിട്ടു.തന്റെ ജീവിതത്തിലെ ഏറ്റവും മോശം എന്ന് അദ്ദേഹം തന്നെ പറഞ്ഞ ഒരു അനുഭവമാണിത്.സത്യാഗ്രഹത്തിന് ജന്മം നൽകിയവംശീയ അടിച്ചമർത്തലിനെ എതിരായ പോരാട്ടം ആരംഭിക്കുന്നതിന് മഹാത്മാഗാന്ധിയുടെ പ്രേരണ പോയിൻറ് ആയിരുന്നു ഇത്.തൻറെ രാഷ്ട്രീയ ചിന്താഗതികളും ശൈലികളും രൂപപ്പെടുത്തുന്നത് ഈ കാലയളവിൽ ആണ് .ഗാന്ധിജി അഹിംസയിൽ അധിഷ്ഠിതമായ സത്യാഗ്രഹ സമരത്തിന് രൂപം നൽകി.

1894 - മുതൽ 1906 വരെ മിതമായ സമര ഘട്ടം

ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിനെതിരെ പോരാടുന്നതിന് അദ്ദേഹം തന്നെ നേതൃത്വം വഹിച്ച രണ്ട് സംഘടനകളാണ് നടാൻ ഇന്ത്യൻ കോൺഗ്രസും ,ഇന്ത്യൻ ആംബുലൻസ് സ്കോർപ്സും.1904-ൽദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ഫിനിക്സ് ആശ്രമം സ്ഥാപിച്ചു.ജോഹന്നാസ് ബർഗിന്റെ പ്രാന്ത പ്രദേശമായിരുന്നു ഫിനിക്സ് സെറ്റിൽമെൻറ്.ഈ പ്രദേശം ട്രാൻസ്വാൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ പ്രദേശം ഒരു സാധാരണ ഇന്ത്യൻ വാസസ്ഥലമായിരുന്നു.വിവേചനത്തിനെതിരായ വിവിധ പ്രസ്ഥാനങ്ങളിൽ അനീതിക്കെതിരെ പോരാട്ടം നടത്താൻ വിവിധ ഇന്ത്യൻ കുടിയേറ്റക്കാരെ

സഹായിക്കുന്നതിനും ഗാന്ധിജിക്ക് ഫിനിക്സ് ആശ്രമത്തിലൂടെ സാധിച്ചു .അദ്ദേഹംട്രാൻസ്വാളിൽസന്ദർശിക്കുമ്പോൾഎല്ലാം അവരോടൊപ്പം താമസിച്ചു.

സാമ്രാജ്യത്വ സേവയും കറുത്ത ജനസമൂഹങ്ങളും

ദക്ഷിണാഫ്രിക്കയിൽ ഗാന്ധി രണ്ടു തവണ ബ്രിട്ടീഷ് അധിനിവേശ സൈന്യത്തിന്റെ വളൻറിയറായി സേവനമനുഷ്ഠിച്ചിരുന്നു. അതാവട്ടെ, ഗാന്ധി അങ്ങോട്ട് അപേക്ഷിച്ചു കിട്ടിയ പോസ്റ്റാണ്. ബ്രിട്ടീഷുകാരോടുള്ള കൂറ് തെളിയിക്കാനാണ് ഗാന്ധി ഈ വള റ്റിയർ സേവനം സ്വയം ആവിഷ്കരിച്ചു നടപ്പാക്കിയത്. 1906 ൽ ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിലുള്ള പോരാട്ടത്തിൽ ഒരു വളൻറിയറായി ബ്രിട്ടീഷ് സൈനികരെ സഹായിക്കാൻ ഗാന്ധിജി മുന്നിലുണ്ടായിരുന്നു. കാരണം അന്ന് ആഗോള സാമ്രാജ്യത്വ അധികാരം ബ്രിട്ടനായിരുന്നു. 1913 ൽ ബ്രിട്ടീഷുകാരും ഡച്ചുകാരും ഒന്നിച്ച് ആഫ്രിക്കയിലെ കറുത്ത വംശക്കാർക്കെതിരെ പടനയിക്കുകയും അവരുടെ സ്വന്തം ഭൂമിയിൽനിന്ന് അവരെആട്ടിയോടിക്കുകയും വംശീയ ഉന്മൂലനങ്ങൾ നടത്തുകയും ചെയ്തു. ആ സമയത്ത് ഗാന്ധി ബ്രിട്ടീഷുകാരോടും ഡച്ചുകാരോടൊപ്പവും ചേർന്ന് അവരുടെ സൈന്യത്തിൽ സന്നദ്ധ സേവകനായി സേവനമനുഷ്ഠിച്ചുകൊണ്ടാണ് തന്റെ സാമ്രാജ്യത്വസേവ തെളിയിക്കുന്നത്. തദ്ദേശീയരായ കറുത്ത ശരീരങ്ങൾക്കുമേലെ അക്ഷരാർഥത്തിൽ അധിനിവേശം ചെയ്താണ് അദ്ദേഹം തന്റെ ഉപരിജാതി ഇന്ത്യൻ അസ്തിത്വവും ആര്യൻകൂറും സാധിച്ചെടുത്തത്. 1913 ൽ ദക്ഷിണാഫ്രിക്കയിലെ സുലു ഗോത്രത്തെ വംശീയ ഉന്മൂലനത്തിനു വിധേയമാക്കിയ പ്രസ്തുത അധിനിവേശ യുദ്ധം ഗാന്ധിജിയുടെ അഹിംസാ രാ ഷ്ട്രീയത്തിന്റെ വരേണ്യ സാ ഹചര്യങ്ങളെ ശരിക്കും പ്രതിഫലിപ്പിക്കുന്നുണ്ട് .

മൂന്നാമത്തെ തവണ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴാണ് സത്യാഗ്രഹമെന്ന സമരമുറ ഗാന്ധി പ്രയോഗിക്കുന്നത്. 1906 ഓഗസ്റ്റ് 22-ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാൾ പ്രവിശ്യാ സർക്കാർ ഏഷ്യക്കാർക്കെതിരേ വിവേചനപരമായ ഒരു നിയമം കൊണ്ടുവന്നു. പ്രവിശ്യയിൽ താമസിക്കുന്നഎട്ടു വയസ്സു കഴിഞ്ഞ ഇന്ത്യക്കാരുൾപ്പെടെയുള്ളവർ പട്ടികയിൽ പേരു രജിസ്റ്റർ ചെയ്യുകയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുഴുവൻ സമയവും കൂടെ കൊണ്ടുനടക്കുകയും

വേണം. അല്ലാത്തപക്ഷം പിഴയീടാക്കുകയോ ജയിലിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്നായിരുന്നു നിയമം. ഏഷ്യാറ്റിക് രജിസ്‌ട്രേഷൻ ആക്ട്‌ എന്ന ഈ നിയമം ‘കറുത്ത നിയമം’ എന്ന് പിന്നീടറിയപ്പെട്ടു.

1906 സെപ്റ്റംബറിൽ തന്നെ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് സഹ്യഗ്രഹസമരം നടത്താൻ ഗാന്ധി പ്രചാരണം ആരംഭിച്ചു. 1907 മാർച്ച് 22-നാണ് പ്രവിശ്യാസർക്കാർ നിയമം പാസാക്കിയത്. 1907 ജൂലായിൽ സർക്കാർ സർട്ടിഫിക്കറ്റ് ഓഫീസുകൾ തുറന്നതോടെ ഗാന്ധിജിയുടെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിച്ചു. ഇതിനിടെ ലണ്ടനിലെത്തി ബ്രിട്ടിഷ് ഭരണകർത്താക്കളെ എതിർപ്പറിയിക്കാനും ശ്രമം നടത്തി. എങ്കിലും ഗുണമുണ്ടായില്ല. ഗാന്ധിജിക്കൊപ്പം സമരം നടത്തിയ നൂറുകണക്കിന് സത്യാഗ്രഹികളെ കൂട്ടമായി ജയിലിലടച്ചു. അറസ്റ്റിലായെങ്കിലും നിസ്സഹകരണവുമായി സമരക്കാർ മുന്നോട്ടുപോയി

ഗാന്ധിജിയെ അറസ്റ്റ് ചെയ്യുന്നു

രജിസ്‌ട്രേഷൻ നടത്താത്തതിന്റെപേരിൽ 1908 ജനുവരി പത്തിന് ഗാന്ധിജിയെ അറസ്റ്റുചെയ്തു. രണ്ടുമാസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ജനുവരി 30-ന് വിട്ടയച്ചു.ജനുവരി അവസാനത്തോടുകൂടിത്തന്നെ ജനറൽ ജെ.സി. സ്മ്യൂറ്റ്‌സ് പ്രക്ഷോഭകാരികളുമായി ചർച്ചയ്ക്കു നിർബന്ധിതരായി. ഇന്ത്യക്കാർ സ്വമേധയാ രജിസ്‌ട്രേഷൻ നടത്തിയാൽ നേതാക്കളെ ജയിൽനിന്ന്‌ മോചിപ്പിക്കാമെന്നും കറുത്തനിയമം പിൻവലിക്കാമെന്നും അദ്ദേഹം വാക്കുനൽകി. ഗാന്ധിജി ഇതു സമ്മതിച്ചു രജിസ്‌ട്രേഷന് തയ്യാറായി. ഗാന്ധിയുടെ ഈ തീരുമാനത്തിൽ വഞ്ചിക്കപ്പെട്ടെന്ന് സ്വയംതോന്നിയ ഒരു കൂട്ടം സത്യാഗ്രഹികൾ രജിസ്‌ട്രേഷൻ ഓഫീസിലേക്ക് പോകുംവഴി ഗാന്ധിജിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.വിശ്വാസം കൈവിടാതെ ഗാന്ധിജി രജിസ്റ്റർചെയ്തു.

സ്മ്യൂറ്റ്‌സ്‌ വാക്കുപാലിച്ചില്ല. ഇതിൽ പ്രകോപിതരായ 2000-ത്തോളം പേർ ഗാന്ധിജിയുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻസർട്ടിഫിക്കറ്റുകൾ കത്തിച്ചു. ഗാന്ധിജിയെ ആക്രമിച്ചവർ മാപ്പുപറഞ്ഞ് ഒപ്പംചേർന്നു. ഏഴുവർഷം നീണ്ട സത്യാഗ്രഹസമരങ്ങൾക്കൊടുവിൽ 1914 ജൂൺമാസത്തിൽ ‘കറുത്ത നിയമം’ റദ്ദാക്കി. ഗാന്ധിജിയുടെ സഹ്യഗ്രഹസമരം വിജയംകാണുകയും ചെയ്തു.

രജിസ്ട്രേഷൻ

സർട്ടിഫിക്കറ്റിനെതിരെയുള്ള സത്യാഗ്രഹ സമരം സത്യാഗ്രഹികളും സമരക്കാരും തമ്മിലുള്ള സ് സ്തംഭനാവസ്ഥ കാരണം സത്യാഗ്രഹ സമരം നീണ്ട് പോയി.സാമ്പത്തിക സ്രോതസ്സ് ആയിരുന്നു പ്രധാന പ്രശ്നം.സമരത്തിൽ പങ്കെടുത്ത സത്യാഗ്രഹികളുടെ കുടുംബങ്ങളെ നിലനിർത്തുക ബുദ്ധിമുട്ടായിരുന്നു ഈ പ്രശ്നം പരിഹരിക്കാൻ 1910 ൽ ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു.കുടുംബങ്ങളെ എല്ലാം ഈ ആശ്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.ആശ്രമത്തിനു സമാനമായിരുന്നു ഇവിടെ കൃഷി ,പ്രാർത്ഥനകൾ , കൈകൊണ്ട് ചെയ്യുന്ന ജോലി , മൃഗങ്ങളെ വളർത്തൽ തുടങ്ങിയ എല്ലാ മനുഷ്യപ്രവർത്തനങ്ങളും സുസ്ഥിരമായ ഒരു സംവിധാനം പോലെ ഉൾപ്പെടുന്നു.


അവസാനത്തെ സമരവും നേതാവിന്റെ ഉദയവും

ജോസഫ് ലേലിവെൽഡിൻറെ പുസ്തകത്തിൽ സൂചിപ്പിക്കുന്ന ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ അവസാനത്തെ സമരംകൂടി പരിശോധിക്കാം. ഈ സമരത്തിലാണ് ഗാന്ധി തമിഴ് കരാർ തൊഴിലാളികൾ ജീവിച്ച അടിമസമാനമായ സാഹചര്യങ്ങളെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്നത്. അമിത നികുതിക്കെതിരെയും വിവാഹവിലക്കുകൾക്കെതിരെയും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയും തമിഴ് തൊഴിലാളികൾ വെള്ളഭരണവർഗത്തിനെതിരെ നടത്തിയ സമരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ മധ്യവർഗത്തെ ആഴത്തിൽ സ്വാധീനിച്ചു. തമിഴ് തൊഴിലാളികളുടെ വിപ്ലവവീര്യവും സാമൂഹിക ബോധവും ഉപരിവർഗ/ ജാതി ഇന്ത്യക്കാരെ ശരിക്കും അമ്പരപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഗാന്ധി തമിഴ് തൊഴിലാളികളുടെ കൂടെ ആദ്യമായി ചേരുന്നത്. പക്ഷേ, ഈ യോജിപ്പിന്റെരാഷ്ട്രീയ അർഥങ്ങൾ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ സമരത്തിന്റെ ഭാഗമായി ഗാന്ധി അഞ്ച് ആഴ്ച്ച ജയിലിൽ കിടന്നിരുന്നു. എന്നാൽ സ്വയം രക്ഷകവേഷം കെട്ടിയ അദ്ദേഹം ഈ തമിഴ് തോട്ടം തൊഴിലാളികളെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ സേവകരെന്നും മതപ്പോരാളികളെന്നുമാണ്. തമിഴ് തൊഴിലാളികളുടെ ജാതി/മത/വർഗ വ്യത്യാസങ്ങളെ ഒട്ടും അഭിസംബോധന ചെയ്യാതെ അവരെ ഹിന്ദുവത്കരിക്കാനാണ് അദ്ദേഹത്തിന്റെ രക്ഷകവ്യവഹാരം ശ്രമിച്ചത്. ജോസഫ് ലേലിവെൽഡ് ഇതിനെക്കുറിച്ച് രസകരമായി പറയുന്നത് ഇങ്ങനെയാണ്; “He could speak of them and for them, but mostly, he wants speaking to them.” അതായത് ഗാന്ധി ആ തമിഴ് തൊഴിലാളികളെക്കുറിച്ചും അവർക്ക് വേണ്ടിയും സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരിക്കലും അവരോടു തുല്യതയിൽ സംസാരിക്കുന്നുണ്ടായിരുന്നില്ല. 

ഗാന്ധിജിയുടെ ഇരുപതു വർഷത്തിനു ശേഷമുള്ള ആദ്യത്തെ കീഴാള ഐക്യശ്രമം പോലും മേൽ കീഴ്ബന്ധത്തിലും ആധിപത്യ ബോധനസമ്പ്രദായത്തിലും ഊന്നിയതായിരുന്നു. ഈ അവസാന സമരത്തിലൂടെയാണ് ഗാന്ധി ഏതെങ്കിലും അർഥത്തിലുള്ള രാഷ്ട്രീയപരമായ ഒരു സ്വീകാര്യത കീഴാള സമൂഹങ്ങളിൽ നേടുന്നത്. ഈയൊരു കീഴാള സമരത്തിലൂടെ ആർജിച്ച സാംസ്കാരിക മൂലധനം ഉപയോഗിച്ചാണ് 1914 ൽ മഹാത്മാ സത്യഗ്രഹം എന്ന രാഷ്ട്രീയ പദ്ധതിയുമായി ഇന്ത്യയിലേക്ക് കാലെടുത്തുവെക്കുന്നത്.



No comments:

Post a Comment

MIKAV 06