43. ഗാന്ധി സ്മാരകങ്ങൾ ഇന്ത്യക്കകത്തും പുറത്തും
റിസ്വാന
ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ മേൽവിലാസം ആണ് ഗാന്ധിജി. സത്യത്തിലും അഹിംസയിലും ഉറച്ചു നിന്നിട്ടുള്ള ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾക്ക് ലോകമൊട്ടാകെ ആരാധകരുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലും ഗാന്ധിജിയുടെ സ്മാരകങ്ങളും ഉണ്ട്. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള അത്തരം ചില സ്മാരകങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.
1. രാജ്യാന്തര സൗഹൃദ വനം.ബെയ്ജിങ്,ചൈന.
ചൈനീസ് തലസ്ഥാനമായ ബെജിങ്ങിൽ ചൊവ്വോയങ് പാർക്കിൽ 2005ൽ സ്ഥാപിച്ച ഈ പ്രതിമ നിർമിച്ചത് പ്രശസ്ത ശില്പിയായ യുവാൻ ഷികുനാണ്.
2. ഗാന്ധി ഇന്ത്യൻ റസ്റ്റോറന്റ്. റൈക് ജാവിക്, ഐസ്ലാൻഡ്.
ഐസ്ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്ക് ജാവിക്കിലാണ് ഗാന്ധി ഇന്ത്യൻ റസ്റ്റോറന്റ്. പുലാവ്, റൈത്ത, ചട്നി തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾ തന്നെയാണ് ഇവിടെ വിളമ്പുന്നത്. ലോകത്തിലെ മറ്റു നഗരങ്ങളിലും ഗാന്ധിജിയുടെ പേരിലുള്ള റസ്റ്റോറന്റുകൾ ഉണ്ട്.
3.ടാവിസ്റ്റോക്ക് സ്ക്വയർ.ലണ്ടൻ, ഇംഗ്ലണ്ട്.
ലണ്ടനിലെ ബ്ലൂംസ് ബെറിയിലെ സ്ക്വയറിലെ ഗാന്ധി പ്രതിമ സ്ഥാപിച്ചത് ഗാന്ധിജിയുടെ ജന്മശതാബ്ദിക്ക് തൊട്ടുമുമ്പ് 1968 ലാണ്. പോളിഷ് കലാകാരിയായ ഫ്രെഡ ബ്രില്ല്യന്റ ആണ് ഈ വെങ്കല പ്രതിമ നിർമിച്ചത്.
4. യൂണിയൻ സ്ക്വയർ പാർക്ക്.ന്യൂയോർക്ക്,യുഎസ്.
മെൻ ഹാറ്റ്നിലെ യൂണിയൻ സ്ക്വയറിലാണ് കാന്തലാൽ ബി പട്ടേൽ നിർമ്മിച്ച ഗാന്ധി പ്രതിമ ഉള്ളത്. 1986 ഒക്ടോബർ രണ്ടിനാണ് ഇത് സ്ഥാപിച്ചത്.
5. സമാധാനത്തിന്റെ പൂന്തോട്ടം- വിയന്ന.
ഓസ്ട്യൻ ചിത്രകാരനായ വെർണർ ഹർവാദ് ആണ് എണ്ണ ചായത്തിൽ ഗാന്ധിജിയുടെ ചുവർ ചിത്രം ഇവിടെ വരച്ചിരിക്കുന്നത്.
6. ഇന്ത്യൻ സ്ക്വയർ -സാന്തിയാഗോ,ചിലെ
ചിലേ തലസ്ഥാനമായ സാന്തിയാഗോയിലെ പ്ലാസ ഇന്ത്യയിൽ ഗാന്ധിജി, നെഹ്റു,രവീന്ദ്രനാഥ ടാഗോർ എന്നിവരുടെ പ്രതിമകൾ ഉണ്ട്.
7. മഹാത്മാഗാന്ധി ഡിസ്ട്രിക്ട്. ഹൂസ്റ്റൻ.
യുഎസിലെ ടെക്സസ് സംസ്ഥാനത്തെ ഹൂസ്റ്റൺ നഗരത്തിൽ ഇന്ത്യൻ വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് മഹാത്മാഗാന്ധി ഡിസ്ട്രിക്ട്. ലിറ്റിൽ ഇന്ത്യ ഫിൽക്രോഫ്റ്റ് എന്നും ഇത് അറിയപ്പെടുന്നു.
8. ഗാന്ധി പ്രതിമ.- ജനീവ,സ്വിറ്റ്സർലൻഡ്.
ഇന്ത്യയും സ്വിറ്റ്സർലാന്റും തമ്മിൽ 1948 ഒപ്പുവെച്ച സൗഹൃദ ഉടമ്പടിയുടെ സ്മരണയ്ക്കായി 2007ൽ ഇന്ത്യൻ സർക്കാർ സമ്മാനിച്ച ഗാന്ധി പ്രതിമയാണ് ജനീവയിലെ അരിയാന പാർക്കിൽ ഉള്ളത്. " എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന ഗാന്ധി വാക്യത്തിന്റെ ഫ്രഞ്ച് വിവർത്തനമാണ് പ്രതിമയ്ക്ക് താഴെ എഴുതി വെച്ചിരിക്കുന്നത്.
10. ഗാന്ധി പ്രതിമ -പീറ്റർമാരീസ്ബർഗ്,ദക്ഷിണാഫ്രിക്ക.
1893 മെയ്യിൽ യാത്രക്കിടയിൽ വെള്ളക്കാരനായ ഒരാൾ ഗാന്ധിജിയെ ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കിയ സ്ഥലമാണ് ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരീസ്ബർഗ്. ഇവിടുത്തെ റെയിൽവേ സ്റ്റേഷനിൽ ഇരു മുഖങ്ങൾ ഉള്ള മറ്റൊരു അർദ്ധകായ ഗാന്ധി പ്രതിമയും ഉണ്ട്.
11. ഗാന്ധി പ്രതിമ- സിഡ്നി.
ഓസ്ട്രേലിയയിലെ സിഡ്നി, ബ്രിസ്ബെൻ, ക്യാൻബറ എന്നീ നഗരങ്ങളിൽ എല്ലാം ഗാന്ധി പ്രതിമയുണ്ട്. ന്യൂ സൗത്ത് വെയിൽ സർവ്വകലാശാല വർഷംതോറും ഗാന്ധി സ്മാരക പ്രഭാഷണവും സംഘടിപ്പിക്കുന്നു.
12.ബുദ്ധിയുള്ള മൂന്ന് കുരങ്ങന്മാർ- ദോഹ, ഖത്തർ
ഖത്തർ തലസ്ഥാനമായ ദോഹയിലെ സാംസ്കാരിക ഗ്രാമമായ കത്താറയിൽ ഇന്ത്യൻ കലാകാരനായ സുബോധ ഗുപ്ത നിർമ്മിച്ചതാണ് ഗാന്ധിയുടെ 3 കുരങ്ങുകളെ അനുസ്മരിപ്പിക്കും വിധമുള്ള പ്രതിമകൾ.'തിന്മ കാണരുത്,തിന്മ കേൾക്കരുത്, തിന്മ പറയരുത്' എന്ന ജാപ്പനീസ് സന്ദേശമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ ഇവിടെ കുരങ്ങുകൾക്ക് പകരം സൈനിക വേഷത്തിലുള്ള ശില്പങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്.
13. തടാക ദേവാലയം- കാലിഫോർണിയ,യു എസ് എ
ഗാന്ധി വേൾഡ് പീസ് മെമ്മോറിയൽ ആണിത്. അതിൽ ആയിരം വർഷം പഴക്കമുള്ള ചൈനീസ് സർക്കോ ഫാഗസ് ഉൾപ്പെടുന്നു. അതിൽ ഗാന്ധിയുടെ ചിതാ ഭസ്മത്തിന്റെ ഒരു ഭാഗം പിച്ചള വെള്ളി പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്നു. 1950 ലാണ് സ്മാരകം നിർമ്മിച്ചത് .
14. പ്ലാസ സിസിലിയ- ബ്യൂണസ് ഐറിസ്,അർജന്റീന.
ഇന്ത്യയുടെ പതിനഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ സർക്കാർ ഒരു ഗാന്ധി പ്രതിമ അർജന്റീനക്കു നിർമ്മിച്ചു നൽകി. റാംവാഞ്ചി സുധാർ ആണ് ഇത് നിർമ്മിച്ചത്.
15. ഗ്ലബ്ബ് പാർക്ക് -ക്യാൻബറ,ഓസ്ട്രേലിയ.
ഇവിടെ ഗാന്ധിയുടെ വെങ്കല പ്രതിമ സ്ഥിതി ചെയ്യുന്നു. ഇത് അദ്ദേഹത്തിന്റെ തത്വങ്ങളെ ഓർമിപ്പിക്കുന്നു. 'തത്വങ്ങൾ ഇല്ലാതെ രാഷ്ട്രീയമില്ല, ധാർമികത ഇല്ലാതെ കച്ചവടമില്ല,മനുഷ്യത്വം ഇല്ലാതെ ശാസ്ത്രമില്ല.'
16. മെമ്മോറിയൽ ഗാർഡൻ- ജിങ്ക ഉഗാണ്ട.
1948 ഗാന്ധിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ജിങ്കയിലെ നൈൽ നദിയിൽ ഒഴുക്കി.ആ സ്ഥലത്തിനടുത്താണ് ഈ സ്മാരകം നിലകൊള്ളുന്നത് .
17. പാർലമെന്റ് സ്ക്വയർ- ലണ്ടൻ, ഇംഗ്ലണ്ട്.
2015 മാർച്ച് 14ന് മഹാത്മാഗാന്ധിയുടെ ശില്പം ലണ്ടനിൽ സ്ഥാപിച്ചു.ആർട്ടിസ്റ്റ് ഫിലിം ജാക്സൺ ആണ് പ്രതിമയുടെ ശില്പം നിർമ്മിച്ചത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി, ഗാന്ധിയുടെ ചെറുമകനും മുൻ പശ്ചിമബംഗാൾ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധി, നടൻ അമിതാബ് ബച്ചൻ എന്നിവർ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.
18. മഹാത്മാഗാന്ധി പ്രതിമ -സ്പെയിൻ.
2013 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ സ്പെയിനിലെ രാജ്ഞി സോഫിയയാണ് പ്രതിമ അനാച്ച്ചാദനം ചെയ്തത്.ദണ്ഢി പോസിലുള്ള വെങ്കല പ്രതിമയാണ് ശില്പം.
19. മഹാത്മാഗാന്ധി ഐസ് പ്രതിമ
ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഒരു ഐസ് പ്രതിമ സ്ഥാപിച്ച് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് ഒരു പ്രമുഖ കനേഡിയൻ ഹോട്ടൽ. 7 അടി ഉയരമുള്ള ഈ ശില്പം നിർമ്മിച്ചിരിക്കുന്നത് കനേഡിയൻ ഐസ് ആർട്ടിസ്റ്റായ മാർക്ക് ലപ്പയർ ആണ്.
ഇന്ത്യയിലെ ഏതാനും സ്മാരകങ്ങൾ.
1.രാജ് ഘട്ട് -ഡൽഹി.
ഗാന്ധിജിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്ഘട്ട് എന്നറിയപ്പെടുന്നത്.1948 ജനുവരി 31നാണ് അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത്. യമുനയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
2. ഗാന്ധി സ്മൃതി- ന്യൂഡൽഹി.
മഹാത്മാഗാന്ധി ജീവിതത്തിന്റെ അവസാനത്തെ 144 ദിവസങ്ങൾ ചെലവഴിച്ചതും 1948 ജനുവരി 30ന് കൊല്ലപ്പെട്ടതും ഇവിടെയാണ്. 12 കിടപ്പുമുറികൾ ഉള്ള ഈ വീട് 1928ൽ ഘനശ്യം ദാസ്ബിർളയാണ്നിർമ്മിച്ചത്. ബിർള ഹൗസ് എന്നറിയപ്പെട്ട ഇത് 1971 സർക്കാർ ഏറ്റെടുക്കുകയും ഗാന്ധിജിയുടെ സ്മാരകമാക്കുകയും ചെയ്തു.
3. കീർത്തി മന്ദിർ-പോർബന്ദർ.
മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും സ്മരണക്കായി ഗുജറാത്തിലെ പോർബന്ധറിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകമാണിത്. ഇതിനടുത്തുള്ള ഭവനത്തിലാണ് 1869 ഒക്ടോബർ 2ന് ഗാന്ധിജി ജനിച്ചത്.
4. സബർമതി ആശ്രമം- അഹമ്മദാബാദ്.
ഗാന്ധി ആശ്രമം എന്നും ഗാന്ധി സ്മാരക മ്യൂസിയം എന്നും അറിയപ്പെടുന്നു. അഹമ്മദാബാദിലാണ് സ്ഥിതിചെയ്യുന്നത്.ഗാന്ധിയാത്രയിലോ ജയിലിലോ അല്ലാതിരുന്നപ്പോൾ ഭാര്യയോടൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. ഗാന്ധിയും അനുയായികളും ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇവിടെ നിന്നായിരുന്നു.
5.മണി ഭവൻ- മുംബൈ
ഗാന്ധി സ്മരണയ്ക്കായി നിലകൊള്ളുന്ന ഒരു മ്യൂസിയം ആണിത്. ഗാന്ധിയുടെ മുംബൈയിലെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു ആയിരുന്നു മണി ഭവൻ.1
No comments:
Post a Comment