41. ഗാന്ധി - മഹാത്മാവ്, രാഷ്ട്രപിതാവ് എന്നീ വിവക്ഷകൾ
ജിബിൻ
മഹാത്മാഗാന്ധി
ഇന്ത്യയുടെ "രാഷ്ട്രപിതാവ്" ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയും
മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാഗാന്ധി.1869 ഒക്ടോബർ 2 - 1948 ജനുവരി 30 കാലഘട്ടത്തിൽ.ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവു വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി.
അദ്ദേഹത്തെ ജനങ്ങൾ "ബാപ്പു" എന്നും മഹാത്മാ എന്നും വിളിച്ചിരുന്നു. ബാപ്പു എന്ന വാക്കിനർത്ഥം പിതാവ് എന്നും മഹാത്മാ എന്ന വാക്കിനർത്ഥം
മഹാത്മാവ് എന്നും അറിയപ്പെടുന്നുമഹാത്മാവ് എന്നർത്ഥം വരുന്ന "മഹാത്മാ" എന്നത് പടിഞ്ഞാറൻ രാജ്യങ്ങളിൽ പലപ്പോഴും ഗാന്ധിയുടെ പേരായി കണക്കാക്കപ്പെടുന്നു. കവിയും നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ് ടാഗോർ 1915-ൽ തന്റെ ആത്മകഥ എഴുതുന്നതിനിടയിൽ ഗാന്ധിക്ക് ഈ പദവി നൽകി. അതുപോലെ "ബാപ്പു" എന്ന തലക്കെട്ട് മഹാത്മാഗാന്ധിക്ക് നൽകിയത് സുഭാഷ് ചന്ദ്രബോസ് ആണ്. 1944 ജൂലൈ 6 ന് സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂർ റേഡിയോയിലൂടെ നടത്തിയ പ്രസംഗത്തിൽ ഭാര്യ കസ്തൂർബാ ഗാന്ധിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അപ്പോൾ ബാപ്പു എന്ന വാക്കിലൂടെ ആയിരുന്നു സുഭാഷ് ചന്ദ്രബോസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത് "ബാപ്പു" എന്ന വാക്ക് "പിതാവ് " എന്ന് അർത്ഥം വരുന്നു ഈ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിദ്ധ്യം വ്യക്തമാക്കുന്നു
കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതശൈലിയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു.
ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രയോക്താവായിരുന്നു. എല്ലാവിധത്തിലും സ്വാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കും മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചും സസ്യഹാരം മാത്രം ഭക്ഷിച്ചും ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോളതലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്,സ്റ്റീവ് ബികോം,നെൽസൺ മണ്ടേല, ഓങ്ങ്സാൻ സൂചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സാംശീകരിച്ചവരിൽ പെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയ അവധി നൽകി ആചരിക്കുന്നു. അഹിംസയിൽ അധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര അഹിംസ ദിനമായും 2007 മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്.
No comments:
Post a Comment