ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്
മണ്ണമ്പറ്റ , ശ്രീകൃഷ്ണപുരം
മികവ് 2023- 2024
19-11-2023 എസ് 3 ക്ളാസുകൾ ആരംഭിച്ചു
18 &19-11-2023 വിജ്ഞാനോത്സവം പരിപാടിയിൽ സഹായിച്ചു
20 മുതൽ 31 [ 2023 ഡിസംബർ ] വരെ സഹവാസക്യാമ്പ്
19-01-2024 ചരിത്രസദസ്സ് [ മാനത്തോളം പരിപാടി ]
11-03-2024 പഠനയാത്ര [ മണ്ണുത്തി കാർഷിക ഗവേഷണ സർവകലാശാല ]
11-03-2024 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശില്പശാല
13-03-2024 സ്കൂൾ പാർളിമെന്റ് തെരഞ്ഞെടുപ്പ് , പാർലിമെന്റ് രൂപീകരണം
15-03-2024 കുമാരനാശാൻ 100 ചരമ വാർഷികം സെമിനാർ
27-03-2024 നാടകദിനം [ നാട്യശാസ്ത്രയിൽ ]
01-04-2024 കാർഷിക ക്ളബ്ബ് [ കുളക്കാട്ടുകുറുശ്ശി സന്ദർശനം ]
01-04-2024 കാർട്ടൂൺ മത്സരം
01-04-2024 സ്ളോ സൈക്കിൾ റൈസ് മത്സരം
03-04-2024 ചെസ്സ് മത്സരം
04-04-2024 കാർഷികോപകരണ പ്രദർശനം
05-04-2024 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം [ ശ്രീചിത്രൻ പ്രഭാഷണം ]
12-05-2024 മുതൽ 4 ദിവസം പഠനയാത്ര [ മുന്നാർ ]
Details
19-11-2023 എസ് 3 ക്ളാസുകൾ ആരംഭിച്ചു
ആകെ 52 അധ്യാപക വിദ്യാർഥികൾ ഈ സെമസ്റ്ററിൽ ഉണ്ട് .
18 &19-11-2023 വിജ്ഞാനോത്സവം
ചെർപ്ളശ്ശേരി സബ്ജില്ലയിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻകയ്യിൽ നടന്ന വിജ്ഞാനോത്സവം പരിപാടിയിൽ 2 ദിവസം ഇവിടത്തെ അധ്യാപക വിദ്യാർഥികൾ സഹായിച്ചു. നേരത്തെ ഇവരിൽ പലരും സ്കൂൾ തലത്തിൽ വിജ്ഞാനോത്സവത്തിൽ പങ്കെടുത്തവരാണ്. പലർക്കും പുതിയ അനുഭവമായിരുന്നു .
20 മുതൽ 31 [ 2023 ഡിസംബർ ] വരെ സഹവാസക്യാമ്പ്
സെമസ്റ്റർ 3 ലാണ് [ ടീച്ചിങ്ങ് പ്രാക്ടീസിനു മുമ്പേ ] 10 ദിവസത്തെ സഹവാസക്യാമ്പ് നടന്നത്. 10 ദിവസത്തെ പരിപാടികൾ [ ശരാശരി 3 പരിപാടി ഒരു ദിവസം - അസംബ്ളി, പാർളിമെന്റ് , സർഗവേള എന്നിവ പുറമേ ] അതത് പ്രവർത്തനങ്ങളുടെ പ്രക്രിയകളടക്കം അനുബന്ധമായി നൽകിയിട്ടുണ്ട്.
19-01-2024 ചരിത്രസദസ്സ് [ മാനത്തോളം പരിപാടി ]
ഒറ്റപ്പാലം എം എൽ എ ശ്രീ പ്രേംകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന " മാനത്തോളം " വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ടി ടി ഐൽ ചരിത്രസദസ്സ് നടന്നു. എം എൽ എ ഉദ്ഘാടനം ചെയ്ത ചരിത്രസദസ്സ് സി രാധാകൃഷ്ണൻ , വി രാമൻകുട്ടി, എം വി രാജൻ , പി എം നാരായണൻ, എൻ വാസുദേവൻ എന്നിവർ പങ്കെടുത്തതായിരുന്നു. അധ്യാപക വിദ്യാർഥികളുമായി ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള നല്ല ചർച്ചകൾ നടന്നു.
11-03-2024 പഠനയാത്ര [ മണ്ണുത്തി കാർഷിക ഗവേഷണ സർവകലാശാല ]
മുഴുവൻ കുട്ടികളും പങ്കെടുത്ത പഠനയാത്ര [ മുഴുവൻ ദിവസം ] മണ്ണുത്തി കാരിഷിക സർവകലാശാലസന്ദർശനമായിരുന്നു. വളരെ ഫലപ്രദമായ ഒരു പ്രവർത്തനം.
11-03-2024 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശില്പശാല
നിർമ്മിത ബുദ്ധിയുടെ പ്രയോഗങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ശിൽപശാല നടന്നു. പ്രസന്റേഷൻ തയാറാക്കൽ, നോട്ട്സ് തയാറാക്കൽ , ചിത്രങ്ങൾ ഉണ്ടാക്കൽ തുടങ്ങിയവക്കുള്ള പരിശീലനങ്ങൾ നല്ലതായിരുന്നു.
13-03-2024 സ്കൂൾ പാർളിമെന്റ് തെരഞ്ഞെടുപ്പ് , പാർലിമെന്റ് രൂപീകരണം
സ്കൂൾ പാർളിമെന്റ് തെരഞ്ഞെടുപ്പ് ഒരു ചടങ്ങ് എന്നതിൽ നിന്നും വിട്ട് ജനാധിപത്യക്രിയകളുടെ പരിശീലനമായി. സ്കൂൾ പാർളിമെന്റും അതിലുള്ള വിവിധകമ്മറ്റികളും സംഘടിപ്പിച്ചു. പ്രവർത്തനപരിപാടികളും പ്രക്രിയകളും തീരുമാനിച്ചു. നോട്ട്സ് അനുബന്ധത്തിൽ ഉണ്ട്.
01-04-2024 കാർട്ടൂൺ മത്സരം
01-04-2024 സ്ളോ സൈക്കിൾ റൈസ് മത്സരം
03-04-2024 ചെസ്സ് മത്സരം
04-04-2024 കാർഷികോപകരണ പ്രദർശനം എന്നിവ പാർളിമെന്റിന്റെ വിവിധ സമിതികൾ വഴി നടന്നു.
15-03-2024 കുമാരനാശാൻ 100 ചരമ വാർഷികം സെമിനാർ
മഹാകവി കുമാരനാശാന്റെ 100 -ം ചരമവാർഷികം ഒരു മുഴുദിവസ സെമിനാറോടെയാണ് ഉണ്ടായത്. ആശാന്റെ ജീവിതം, കവിതകൾ എന്നിവ ആസ്പദമാക്കി 10 സെമിനാർ പേപ്പറുകൾ അവതരിപ്പിക്കുകയും ഓരോന്നിലും കൂട്ടിച്ചേർക്കലുകളും വിശദീകരണങ്ങളുമുണ്ടായി. അനുബന്ധം നോക്കുക
27-03-2024 നാടകദിനം [ നാട്യശാസ്ത്രയിൽ ]
ലോകനാടകദിനാചരണം കടമ്പഴിപ്പുറം നാട്യശാസ്ത്രയിൽ ചെന്ന് നടത്തി. നാട്യശാസ്ത്രയുടെ പ്രധാന ഭാരവാഹികൾ ദിലീപ് മാഷും ഇന്ദിര ടീച്ചറും വേണ്ടത്ര സഹയങ്ങൾ ചെയ്തു. അധ്യാപക വിദ്യാർഥികൾ 5 ഗ്രൂപ്പുകളായി 5 ചെറുനാടകങ്ങൾ അവതരിപ്പിച്ചു. നാടകദിനാചരനം എന്ന നിലയിൽ സാർഥകമായ ഒരു പ്രവർത്തനം എന്ന് എല്ലാവർക്കും തോന്നി. ഇന്ത്യലും പുറത്തുമുള്ള മഹാ നാടകപ്രവർത്തകർ കളിച്ചിട്ടുള്ള നാട്യശാസ്ത്ര സ്റ്റേജിൽ നമുക്കും [ എല്ലാവർക്കും ] നാടകമവതരിപ്പിക്കാനായി.
01-04-2024 കാർഷിക ക്ളബ്ബ് [ കുളക്കാട്ടുകുറുശ്ശി സന്ദർശനം ]
കാർഷികക്ളബ്ബ്, പരിസ്ഥിതിക്ളബ്ബ് എന്നിവയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കുളക്കാട്ടുകുറുശ്ശിയിലെ ഫാം സന്ദർശിക്കുകയും അവിടെയുള്ള സംവിധാനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സംസ്ഥാന കരിഷകശ്രീ അവാർഡ് നേടിയ സുനിത ജോസുമായി സംസാരിച്ചു. കൃഷിയിടം മുഴുവൻ എല്ലാരും നടന്നുകണ്ടു.
05-04-2024 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം [ ശ്രീചിത്രൻ പ്രഭാഷണം ]
ഇന്ത്യൻഭരണഘടനയുടെ ആമുഖം എന്ന വിഷയത്തിൽ പ്രശസ്ത പ്രഭാഷകൻ ശ്രീ ശ്രീചിത്രൻ പ്രഭാഷനം നടത്തി. ഭരണഘടനയുടെ ചരിത്രം, ഭരണഘടനയുടെ രൂപീകരണം, നിർവഹണം തുടങ്ങി എല്ലാ മേഖലകളും സ്പർശിക്കുന്ന പ്രഭാഷണവും തുടർന്നുണ്ടയ ചർച്ചയും വളരെ മികച്ച അനുഭവമായിരുന്നു എല്ലാവർക്കും.
12-05-2024 മുതൽ 4 ദിവസം പഠനയാത്ര [ മുന്നാർ ]
സ്കൂൾ പഠനയാത്ര 4 ദിവസം നീണ്ടുനിന്നു. 12 നു രാത്രി പുറപ്പെട്ട് 15 നു രാവിലെ സ്കൂളിലെത്തുന്ന തരത്തിലായിരുന്നു യാത്ര പ്ളാൻ ചെയ്തത്. രാമക്കൽ മേട് , മൂന്നാർ എന്നിവിടങ്ങളിലെ കാഴ്ചകളും റിസോർട്ടിലെ താമസവും ഗംഭീരമായിരുന്നു.



No comments:
Post a Comment