Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 51

51. ഗാന്ധിയും കാലവും

നിഷ

"ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ മഞ്ജ്ജയോടും മാംസത്തോടും കൂടി ജീവിച്ചിരുന്നെന്ന് വിശ്വസിക്കാത്ത തലമുറകൾ വരും "- ഈ വാക്കുകൾ ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനിന്റേതാണ്. ഗാന്ധിജിയുടെ ഓർമ്മകളെ വെടിവെച്ച് വീഴ്ത്തുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ വീണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത സന്ധിയിലൂടെയാണ് നാം കടന്നു പോണ്ടിരിക്കുന്നത്. ഗാന്ധിയുടെ ഘാതകനു പോലും വീരപരിവേഷം നൽകുമ്പോൾ രാജ്യം കൂടുതൽ ഇരുട്ടിലേക്ക നീങ്ങുകയാണ്. അഹിംസ ആചരിയ്ക്കുക എന്നത് ദൗർബല്യമല്ല ശക്തിയാണെന്ന വലിയ പാഠമാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്.

ഗാന്ധിയുടെ ഇന്ത്യ ഇന്ന് ഇപ്പോൾ ഗോഡ്സെയുടെ ഇന്ത്യയായി മാറി ക്കൊണ്ടിരിക്കുകയാണ്. ഗാന്ധിയുടെ ഘാതകൻ സ്വീകാര്യനും, ആദരണീയനുമാവുന്ന ഇന്ത്യയാണ് പുതിയ ഇന്ത്യ. കേന്ദ്ര ഭരണാധികാരം ഉപയോഗിച്ച് തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുനുള്ള നീക്കമാണ് നടന്നു ക്കൊണ്ടിരിക്കുന്നത്. ഭരണഘടനയ അപ്രസക്ത മാക്കിക്കൊണ്ടാണ് പൗരത്വ നിയമവും മുത്തലാഖ്,പുത്തൻ നിയമഭേദഗതികൾ കൊണ്ടു വന്നതും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും ഇന്ത്യയുടെ ബഹുസ്വരതയും ഭരണ ഘടനയും വെല്ലുവിളിയ്ക്കപ്പെടുന്ന ഈ വർത്തമാനകാല സാഹചര്യത്തിൽ ഗാന്ധി സ്മരണയുടെ പ്രസക്തി വർദ്ധിതമായിരിക്കുന്നു.

വാക്കുകളിൽ നിന്നും അർത്ഥവും ചരിത്രത്തിൽ നിന്ന് സത്യവും നഷ്ടപ്പെട്ട് പോകുന്ന കാലത്താണ് ഗാന്ധിജിയുടെ 154-ാം ജന്മവാർഷികത്തിലൂടെ കടന്നു പോകുന്നത്. സത്യത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഏകാന്ത വഴിയിലൂടെ സഞ്ചരിച്ച മഹാത്മാവിനെ സത്താ- രഹിതമായി അപ നിർ മ്മിക്കുകയാണ് മതരാഷ്ട്രവാദികളും ഉത്തരാധുനിക പണ്ഡിതന്മാരും.

ഗാന്ധിയുടെ ജീവിതവും രക്തസാക്ഷിത്വവും എക്കാലവും വർഗീയ വംശീയതയെക്കതിരെയും ജനാധിപത്യത്തിന്റെ നിലനിൽപ്പിനും വേണ്ടിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്യസമരത്തിന് സവിശേഷമായ നേത്യത്വം നൽകി,ഇന്ത്യൻ ജനതയെ യോജിപ്പിച്ചു നിർത്തിയ മഹാനായ മനുഷ്യസ്നേഹിയാണ് ഗാന്ധി. അഹിംസ ജീവിത ദർശനമാക്കിയ അദ്ദേഹത്തിന്റെ ആയുധo മതനിരപേക്ഷത - മായിരുന്നു. സത്യത്തെ ആഗ്രഹിക്കുന്നത് ഭീരുവിന്റെയും ദുർബലന്റെയും സ്വഭാവമല്ലെന്നും ശക്തനും ധീരനുo മാത്രമെ സത്യാഗ്രഹം അനുഷ്ഠിക്കാൻ സാധിക്കുകയുള്ളുവെന്നും ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം 1917-ൽ ചമ്പാരനിൽ നീലം കർഷകർക്ക് വേണ്ടിയും ആദ്യ നിരാഹാര സമരം 1918 ൽ അഹമ്മദാബാദിൽ തൊഴിലാളികൾക്ക് വേണ്ടിയും ആയിരുന്നു. "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്"എന്നു പറഞ്ഞ ഗാന്ധിജി "പ്രയക്നശീലർ ഒരിക്കലും അശക്തരായിരിക്കുകയില്ല" എന്നും വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടേയും ക്ഷേമാണ് 'സർവോദയ' എന്ന ആശയത്തിലൂടെ ഗാന്ധിജി അവതരിപ്പിച്ചത്. സാമ്പത്തിക സമത്വവും അധികാര വികേന്ദ്രീകരണവുമാണ് ഇതിലേക്കുള്ള വഴികളെന്നും അദ്ദേഹം ഉപ്പിച്ചു പറഞ്ഞു. ഗോഡ്‌സെയുടെ വെടിയേറ്റ് 1948 ജനുവരി 30 ന് ഗാന്ധിജി രക്തസാക്ഷിയായപ്പോൾ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞു, 'നല്ലവനായി ജീവിക്കുക എന്നത് അപകടകരമാണ്.' എന്റെ ജിവിതമാണ് എന്റെ സന്ദേശം എന്നു പറയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള ഓർമകൾ ഇത്രയും വർഷങ്ങൾക്കു ശേഷവും ഓർക്കാൻ പ്രേരിപ്പിക്കുന്നതെന്താണ് ? എല്ലാ ആളുകളും അദ്ദേഹത്തെ അറിയുന്നത് മഹാനായ ഒരു മനുഷ്യനായാണ്. പണ്ട് നിലനിന്നിരുന്ന ഒരാൾ, ഇവ രണ്ടുo തികച്ചും ശരിയാണ്. എന്നാൽ ആ മനുഷ്യന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് വളരെയധികം വശങ്ങൾ ഉണ്ടായി രുന്നു, അത്രയധികം. അയാൾക്ക് ശേഷം ഒരു പദത്തിന്റെ രൂപീകരണത്തിന് അദ്ദേഹം പ്രചോദനം നൽകി - ഗാന്ധിസം !

19-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടങ്ങളിൽ പിറവിയെടുത്ത ഇന്ത്യയുടെ രാഷ്ട്രപിതാവ്, അന്നുമുതലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിയ്ക്കുന്നത്. ഇരുപതാം നൂറ്റാണ്ടുകളിലാണ് പിന്നീട് ഇന്ത്യക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച അദ്ദേഹത്തിന്റെ ജീവിതം അഹിംസാത്മ പ്രതിരോധത്തിന്റെ തലത്തിലൂടെ മുന്നേറിയത്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തി ലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ദേയനായി. കേവലമൊരു രാഷ്ട്രിയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും അദ്ദേഹം ലോകമെമ്പാടും അറിയപ്പെട്ടു.

ദക്ഷിണാഫ്രിക്കയിൽ നിന്നും 1915 -ൽ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇന്ത്യൻ ദേശിയതയുടെ നായ കരായിരുന്ന നേതാക്കന്മാരല്ലാം ഗാന്ധിയെ സന്ദർശിച്ചു. ഇത്തരം ഒരു വേളയിലാണ് ഗാന്ധിയും ടാഗോറും പരിചയപ്പെടുന്നത്. മരിക്കുവോളം നീണ്ട സുഹൃദ് ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം,അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. Cബിട്ടിഷ്കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ പല യുദ്ധങ്ങളും നടത്തി. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടീഷുക്കാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല.

ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധ സമരങ്ങൾ ശക്തമായിരുന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു. സാമൂ ഹിക സേവനത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ചുവിശ്വസിച്ച ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി.ദക്ഷിണാഫ്രിക്കയിൽ നയിച്ച പാശ്ചാത്യ ജീവിതത്തിരീതി ത്യജിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തലയെടുപ്പുള്ള ധാർമ്മികശക്തികളി ലൊരാളായി കണക്കാക്കപ്പെട് ആരാധനയോളമെത്തുന്ന പ്രശംസ ആകർഷിച്ചതിനൊപ്പം തന്നെ ഗാന്ധി ഒട്ടേറെ വിമർശിക്കപ്പെട്ടിട്ടുണ്ട്.

മനുഷ്യരാശിയുടെ പ്രത്യേകിച്ച് ഭാരതത്തിന്റെ ദുരിതങ്ങൾക്ക് കാരണം തേടിപ്പോയ അദ്ദേഹത്തിന്റെ നിഗമനങ്ങളോട് പലർക്കും

യോജിക്കാനായിരുന്നില്ല.ആധുനികതാവിരോധം ശക്തമായി പ്രകടപ്പിക്കുന്ന അദ്ദേഹം ആധുനിക സംസ്കാരത്തിന്റെ മിക്കവാറും ആശയങ്ങളെ ഗാന്ധി അപലപിച്ച് തള്ളിക്കളയുന്നു എന്നായിരുന്നു വിമർശനം. ആധുനികവൈദ്യശാസ്ത്രം, റെയിൽഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്ര നേട്ടങ്ങളിൽ അദ്ദേഹം തിന്മയാണ് കണ്ടത്. ആധുനിക ജനാധിപത്യഭരണ കൂടങ്ങളുടെ അവിഭാജ്യഘടകങ്ങളായ നിയമനിർമ്മാണ സഭകൾ, നീതിന്യായ വ്യവസ്ഥ എന്നിവ പോലും ഗാന്ധി ഭിന്നരീതിയിലാണ് വിക്ഷിച്ചത്.

ഗാന്ധി ഒരിക്കലും ഒരു വികസന വിരോധിയായിരുന്നില്ല. പക്ഷേ ഗാന്ധിയുടെ വികസനം സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ ലോകക്രമം ആയിരുന്നു. വികേന്ദ്രീകൃതമായ ഒരു സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടായിരുന്നു ഗാന്ധിയുടേത്. എതു കാര്യത്തിനോടുമുള്ള തന്റെ നിലപാടുകളിൽ മതത്തിന് അദ്ദേഹം കൊടുത്ത ഊന്നൽ എല്ലാവർക്കും രുചിച്ചിരുന്നില്ല. ചിലപ്പോഴെങ്കിലും അത് അന്ധവിശ്വാസത്തെ പോത്സാഹി പ്പിക്കുന്നിടത്തോളം എത്തി. ഒരു തരത്തിലും മതവിരുദ്ധനല്ലാത്ത കവി രവീന നാഥ ടാഗോർ പോലും ഇക്കാര്യത്തിൽ ഗാന്ധിയുടെ വിമർശകനായിരുന്നു. വിമർശിക്കപെടേണ്ടി വന്നിട്ടുണ്ടെങ്കിലും സത്യവും അഹിംസയും ഗാന്ധിസത്തിന്റെ നെടു തൂണുകളാണെങ്കിലും, യഥാർത്ഥമതേതരത്വം, സമത്വത്തെ പ്രാത്സാഹിപ്പിക്കുക, കുടിൽ വ്യവസായങ്ങളുടെ പ്രോത്സാഹനം എന്നിങ്ങനെ പലതും അതിലുണ്ട്. അതുകൊണ്ടാണ് ഇന്നത്തെ കാലത്തും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഗാന്ധിക്ക് പ്രസക്തിയുണ്ടാകുന്നത്. പലപ്പോഴും, ഒരു വിഭാഗം ആളുകൾ തങ്ങളുടെ നായകനായി ആഘോഷിക്കുകയും മറു വിഭാഗത്തിന് തുല്യമായി വെറുക്കുകയും ചെയ്യുന്ന നേതക്കളെ കാണാം. എന്നാൽ ഗാന്ധിജിയെ എതിർത്തവർ പോലും ഒരേ പോലെ ബഹുമാനിച്ചിരുന്നു.

ജാതിയെ സംബന്ധിച്ച് അംബേക്കറും ഗാന്ധിജിയും തമ്മിൽ അഭിപ്രായഭിന്നത യുണ്ടായിട്ടുണ്ട്. ജാതിയുടെ നിർമൂലനത്തെക്കുറിച്ച് ഇരുവരും സമാനനില പാടുകൾ എടുത്തതായുള്ള ചർച്ച ഇന്നും നടക്കുന്നുണ്ട്. അതിനോടൊപ്പം ആർ. പി ദത്തും, . എം. എസും അടക്കമുള്ള കമ്മ്യൂണിസ്റ്റുകാർ ഗാന്ധിയെ ശക്തമായി എതിർത്തിട്ടുണ്ട്.

സ്വാതന്ത്ര സമരത്തിന് സർവ്വതും സമർപ്പിച്ച ത്യാഗവീരൻ, രാഷ്ട്രപിതാവ് സഹന പ്രതിരോധത്തിന്റെ ഉപജ്ഞാതാവ് ഏറ്റവും അവസാനം ഗാന്ധി വധത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലും ഇന്ന് എത്തി നിൽക്കുന്നു.

ഗാന്ധിജിയുടെ വധം ലക്ഷ്യം കണ്ടത് ഇന്നത്തെ ഇന്ത്യയിലാണ് എന്നാണ് വർത്തമാനക്കാലത്തിൽ നാം മനസ്സറലാക്കുന്നത്. അഞ്ചു പതിറ്റാണ്ടിലേറെക്കഴിഞ്ഞാണ് ആ കൊല പൂർത്തിയാക്കപ്പെട്ടത് എന്നർത്ഥം.ആധുനിക ഇന്ത്യയുടെ മുന്നിലെ വലിയൊരു ചോദ്യമാണ് രാഷ്ട്രപിതാവിന്റെ കൊലപാതകം. എന്നാൽ ആ ചോദ്യത്തിൽ നിന്നും ഉത്തരവാദപ്പെട്ട പ്രസ്ഥാനങ്ങൾ തന്നെ ഒഴിഞ്ഞു മാറുന്നു. ഈ മാറ്റം പകലു പോലെ സുവ്യക്തമാണിപ്പോൾ.

ഗാന്ധിജിയോടൊപ്പം വെടിയേറ്റത് അദ്ദേഹത്തിന്റെ ഇന്ത്യയ്ക്കു കൂടിയാണ്. ഗാന്ധിജി എന്ന വൃക്തി തൽക്ഷണം മരിച്ചു. അഹത്തിന്റെ നെഞ്ചിലൂടെ അത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നെഞ്ചിലേക്ക് തുളച്ചു കയറി. അതിനെ പിഴുതു കളയുന്നതിൽ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ പരാജയപ്പെട്ടു എന്ന് പതിറ്റാണ്ടുകൾക്കിപ്പുറം വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഈ വർത്തമാനകാലത്തിൽ പോലും ഗാന്ധിയും കൊലപാതകിയും ഇപ്പോഴും നമുക്കിടയിൽ ജീവിക്കുന്നു. അതാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യ നേരിടുന്ന വൈരുധ്യം. അപ്പോൾ ഗാന്ധിജിയെ കൊന്നവർ മതമൈത്രി ഇഷ്ടപ്പെടുന്നില്ല. 1945 മുതൽ 1948 വരെ ഇന്ത്യയിൽ വർഗീയവാദം അരങ്ങേറി. ഹിന്ദു - മുസ്ലിം കലാപങ്ങൾ ധാരാളം സംഭവിച്ചു. ഇതിനെതിരെ ഒറ്റയാൾ പട്ടാളം പോലെ പ്രവർത്തിക്കുകയും, വിഭജനത്തിനു ശേഷം ഇന്ത്യയിൽ കണ്ട മത ഭ്രാന്ത് ഗാന്ധിജിയെ ഞെട്ടിച്ചുകളഞ്ഞു. ആ മതഭ്രാന്തിനെ അനുകൂലിച്ചവരാണ് ഗാന്ധിജിയെ കൊന്നുകളഞ്ഞത്. മതഭ്രാന്തിനു മുന്നിൽ ഭയം കൂടാതെ കടന്നു ചെന്ന ഗാന്ധിജിയാണ് അവർക്ക് അസ്വീകര്യനായത്.

ആ ധൈര്യത്തെയാണ് അവർ വെറുത്തത്. അതിനാലാണ് അവർ അദ്ദേഹത്തിനെതിര നിയാഴിച്ചത്. ഗാന്ധിജിയുടെ കാലത്തെ പോലെ തന്നെ ഇന്നും ബാകത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഒരു മതം ആചരിക്കുന്ന ആളുകളെ ചുറ്റിപറ്റിയുള്ള തെറ്റിദ്ധാരണകൾ, അതിനാലാണ് ഇന്നും അദ്ദേഹത്തിന്റെ രീതികൾ ഒരുപോലെ പ്രസക്തമാക്കുന്നത്. എന്നിരുന്നാലും ഇന്ന് ഗാന്ധി മിക്കവാറും വിസ്മരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പാത പിൻതുടരുന്നവർ പോലും ചോദ്യം ചെയ്യുന്നു. ഇന്ന് ഗാന്ധിജിയെ ഇന്ത്യയിൽ കൂടുതലും ജന്മദിനത്തിൽ അനുസ്മരിക്കുന്നു, അത് ഒരു ആചാരമായി ആഘോഷിക്കപ്പെടാതെ ദേശീയ അവധിയായി ആഘോഷിക്കുന്നു. വാസ്തവത്തിൽ പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഗാന്ധിയുടെ പഠിപ്പിക്കലുകളൊന്നും ഇന്ത്യ പിന്തുടരുന്നില്ല.

ആധുനികലോകത്തിന് ഗാന്ധിയുടെ പാധാന്യം എന്താണ്?, അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം എന്താണ്? ഗാന്ധിജിയുടെ വിജയത്തെ ശരിയായ വിക്ഷണകോണിൽ പ്രതിഷ്ഠിച്ച ടിബറ്റൻ നേതാവ് ദലൈലാമയ്ക്ക് ഗാന്ധി വലിയ വെളിച്ചമാണ്.അദ്ദേഹം പറഞ്ഞു "പല പുരാതന ഇന്ത്യൻ ഗുരുക്കന്മാരും അഹിംസയും, ഹിംസയും ഒരു തത്ത്വ ചിന്തയായി പ്രസംഗിച്ചു. അത് ദാർശനികമായ ധാരണ മാത്രമായിരുന്നു എന്നാൽ മഹാന്മാഗാന്ധി ഈ ഇരുപതാംനൂറ്റാണ്ടിൽ, ആധുനിക രാഷ്ട്രീയത്തിൽ അഹിo സയുടെ മഹത്തായ ആ തത്വശാസ്ത്രം നടപ്പിലാക്കിയതിനാൻ വളരെ സങ്കീർണ്ണമായ ഒരു സമീപനം അദ്ദേ ഹം സൃഷ്ടിച്ചു,അദ്ദേഹം വിജയിച്ചു. അത് വളരെ വലിയ കാര്യമാണ്.'' അത് തന്നെയാണ് ഗാന്ധിയുമട മഹത്വവും ആധുനിക ലോകത്തിനുള്ള ഗാന്ധിയുടെ സന്ദേശവും.

ഗാന്ധിജിയുടെ രാഷ്ട്രീയ സംഭാവനകൾ നമുക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു. എന്നാൽ

അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ ഇന്ത്യയെയും ലോകത്തെയും

വളരെ വർഷങ്ങൾക്കു ശേഷവും പ്രകാശിപ്പിക്കുന്നു. അതിനാൽ കാലങ്ങൾ പിന്നിട്ടാലും തലമുറകൾ മാറിയാലും സന്തോഷകരവും സമൃദ്ധവും ആരോഗ്യവും യോജിപ്പും സുസ്ഥിരവുമായ ഭാവിയ്ക്കായി ഓരോ വ്യക്തിയും അവരുടെ ദൈനംദിന ജീവിതത്തിൽ പ്രധാന ഗാന്ധിയൻ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരേണ്ടതുണ്ട് .

കാലങ്ങൾ മാറുമ്പോഴും ഗാന്ധിജിയെക്കുറിച്ചുള്ള നിലപാടുകളിൽ മാറ്റം വരുന്നുണ്ട്. കാലം കരുത്താർജ്ജിച്ച് കൊണ്ടിരിക്കുമ്പോഴും കാലത്തിനധീതമായി വളർന്നുക്കൊണ്ടിരിക്കുന്ന ഇതിഹാസ പുരുഷനായിരിക്കും ഗാന്ധി എന്നും.

റഫറൻസ്

1.പി. ഹരീന്ദ്രനാഥിന്റെ 'മഹാത്മാഗാന്ധി കാലവും കർമപർവം' എന്ന പുസ്തകത്തിലേക്കായി കണ്ടെത്തിയ വിവരങ്ങൾ

2. വിക്കിപീഡിയ

3. ന്യൂസ്പേപ്പറുകൾ

No comments:

Post a Comment

MIKAV 06