48. ഗാന്ധിയുടെ രാഷ്ട്രവികസനസങ്കൽപം
ശ്രീദേവൻ
ഗാന്ധിജി 1948 ജനുവരി 30ന് മരണപ്പെട്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞു 'നമ്മളെല്ലാവരും സ്നേഹത്തോടെ ബാപ്പു എന്ന് വിളിക്കുന്ന മഹാനായ ആ മനുഷ്യൻ മരണപ്പെട്ടു. പക്ഷേ അദ്ദേഹം എന്നും നമ്മോടൊപ്പം, ഈ രാഷ്ട്രത്തോടൊപ്പം ഉണ്ടാകും' . ജവഹർലാൽ നെഹ്റു പറഞ്ഞ ഈ വാക്കുകൾ വെറും ആലങ്കാരികമായ പ്രയോഗങ്ങൾ ഉൾപ്പെടെണ്ട ഒരു വാചകം മാത്രമല്ല. ചിലകാലം ഗാന്ധിജി എന്ന മഹാനായ നേതാവിൻറെ പിൻബലം ഇന്ത്യ എന്ന മഹാരാഷ്ട്രം മുന്നോട്ടുപോകുന്നതിന് കാരണമാകുന്നുണ്ട്. അത്തരത്തിലുള്ള ഒരു രാഷ്ട്ര വികസനം മാതൃക തന്നെയാണ് ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിക്കാൻ കാരണമാക്കുന്നത്.
സ്വതന്ത്ര ഭാരതത്തിൻറെ തുടക്കത്തിൽ ഇന്ത്യൻ നേതാക്കൾ ഗാന്ധിജിയിലേക്ക് മടങ്ങിപ്പോവാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഗാന്ധിജിയിൽ നിന്ന് അകലാൻ ശ്രമിക്കുന്നത് അപകടമാണ് എന്ന് തിരിച്ചറിവ് വൈകാതെ തന്നെ അവർക്ക് ഉണ്ടായി എന്നത് ഒട്ടും അതിശയോക്തിയല്ല. അത്രത്തോളമാണ് ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി. ഭരണരംഗത്ത് ഇന്ന് കാണുന്ന ഇന്ത്യയ്ക്ക് വിത്ത് പാകിയത് ഗാന്ധിജി തന്നെയാണ്. വാർഡ് തലം മുതൽ പ്രധാനമന്ത്രി വരെയുള്ള ഘട്ടം ഘട്ടമായ ഭരണം രാജ്യത്തിൻറെ ഒട്ടാകെയുള്ള പ്രദേശത്തെ സൂക്ഷ്മവും വ്യക്തതയോടും കൂടി ഭരിക്കാൻ സഹായകമാകുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭരണം സുഗമമാക്കാനുള്ള ഏറ്റവും മനോഹരമായ ഈ ആശയം ഗാന്ധിയൻ ചിന്തയുടെ പ്രതിഫലനം തന്നെയാണ്. ഇതിനെ 'വികേന്ദ്രീകരണം' എന്ന് പറയുന്നു.
ഈ ആശയത്തിന്റെ മറ്റൊരു വശം എന്ന നിലയിലാണ് 'ഗ്രാമ സ്വരാജ്' എന്ന ആശയം. ഓരോ ഗ്രാമവും ഭക്ഷണം, പാർപ്പിടം, വസ്ത്രം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉളളവ ആയിരിക്കണം. ചെറിയ സമൂഹങ്ങളുടെ സ്വാശ്രയത്വത്തിനും സ്വയംഭരണത്തിനും ചെറുകിട ഉത്പാദനത്തിനും ഊന്നൽ നൽകി. ഇത്തരത്തിലുള്ള പിന്നോക്ക വിഭാഗത്തിനെ മുന്നോട്ടുകൊണ്ടുവരാനായി ഗ്രാമ കേന്ദ്രീകൃതമായ ഈ പ്രവർത്തനത്തിന്റെ അടിസ്ഥാനമാണ് ഇന്ന് നമ്മൾ കാണുന്ന ഇന്ത്യ.
ഗാന്ധിജിയുടെ മറ്റൊരു പ്രധാനപ്പെട്ട ചിന്ത ഇന്ത്യയുടെ ഭൗതികവും സാമൂഹികവും ആയിട്ടുള്ള വളർച്ചയെപ്പറ്റിയായിരുന്നു. ഇന്ത്യയുടെ വളർച്ച മറ്റു മുതലാളിത്ത രാജ്യങ്ങളെപ്പോലെ, അതുപോലെ മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളെ പോലെ ആവരുത്. അതിനുപകരം ഇന്ത്യയുടെ സാംസ്കാരികവും സാമൂഹ്യപരവുമായ സമ്പത്തുകളെ അടിസ്ഥാനമാക്കിക്കൊണ്ട് ആയിരിക്കണം. മറ്റു രാജ്യങ്ങളിൽനിന്ന് കടമെടുക്കുന്ന വികസന പ്രവർത്തനങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് ഗുണത്തിലേറെ ദോഷം മാത്രമേ ചെയ്യൂ എന്ന് ഗാന്ധിജി വാദിച്ചു.
'സാക്ഷരത ' എന്ന ഗാന്ധിയൻ ആശയം ഇന്ത്യയുടെ ഇന്നത്തെ വിദ്യാഭ്യാസ വളർച്ചയുടെ അടിസ്ഥാനമാണ്. ഇന്ത്യയിൽ ജീവിക്കുന്ന 33 കോടി ജനങ്ങളും സാക്ഷരരാവണം എന്ന് ഗാന്ധിജി പറയുന്നു. പണ്ടത്തെ ഇന്ത്യയെ അപേക്ഷിച്ച് ഇന്ത്യയിലെ വലിയൊരു ശതമാനം പേരും സാക്ഷരരാണ് എന്നുള്ളത് ഗാന്ധിജിയുടെ രാഷ്ട്ര വികസന പ്രവർത്തനത്തിന് പ്രധാനപ്പെട്ട സങ്കല്പം തന്നെയാണ്.
സാക്ഷരതയിൽ നിന്ന് തുടങ്ങിയ വിദ്യാഭ്യാസ വളർച്ച 'തൊഴിലധിഷ്ഠിത പഠനം' എന്ന വലിയ ആശയത്തിലേക്ക് എത്തിച്ചു . വിദ്യാർത്ഥികൾ പഠനത്തിനോട് ഒപ്പം തന്നെ പഠനത്തെ മോശമായ ബാധിക്കാത്ത രീതിയിൽ തൊഴിൽ ചെയ്യാൻ പ്രാപ്തരാവണം എന്ന് ഗാന്ധി ആഗ്രഹിച്ചു. ഇതിലൂടെ കുട്ടികൾ തങ്ങളുടെ ആവശ്യങ്ങൾ നേടാനായി സ്വയം പര്യാപ്തരാവും എന്ന് ഗാന്ധിജി മുൻകൂട്ടി മനസ്സിൽ കണ്ടിരുന്നു.
മറ്റൊരു പ്രധാനപ്പെട്ട ആശയം ആയിരുന്നു 'രാമരാജ്യം' . ഇത് ഹിന്ദുരാജ് എന്ന് അല്ല ഉദ്ദേശിക്കുന്നത്. സത്യത്തെയും നീതിയെയും ദൈവങ്ങളായി കണ്ടു മുന്നോട്ടു പോയിരുന്ന ഗാന്ധി , ഒരു ഏളിയ പൗരന് വിശാലവും ചിലവേറിയതും ആയ നടപടിക്രമങ്ങൾ ഇല്ലാതെ വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ കഴിയണം എന്നതാണ് രാമരാജ്യം എന്ന ആശയം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഗാന്ധിജിയുടെ സ്വപ്നത്തിലെ ഒരു രാജ്യം എന്നത് 'ധാർമികതയിൽ അധിഷ്ഠിതമായി ആയിരിക്കണം. അവിടെ രാജാവിനും പാവപ്പെട്ടവനും ഒരുപോലെ അവകാശം ഉറപ്പാക്കണം' എന്നതാണ്.
ഒന്ന് തിരിഞ്ഞു നോക്കിയാൽ കോവിഡ് പാൻഡമിക് കാലഘട്ടത്തിനുശേഷം ഗാന്ധി തത്വങ്ങളായ "സ്വദേശി, സ്വരാജ്, സ്വച്ഛത സർവോദയ" എന്നിവയൊക്കെ ഇന്നും നമ്മൾ തുടർന്നുപോകുന്നു എന്ന് മനസ്സിലാക്കാം. ഇവിടെയാണ് നേരത്തെ പറഞ്ഞ ഗാന്ധിജിയിൽ നിന്ന് അകലുന്നത് അപകടമാണ് എന്ന ചിന്ത ഉടലെടുക്കുന്നത് .
ഏറ്റവും പ്രധാനപ്പെട്ട ഗാന്ധീയൻ ആശയമാണ് മതേതരവൽകരണം. 1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെട്ടതിന് കാരണമായതും ഈ ആശയം തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. അന്ന് ഒരു മതഭ്രാന്തൻ ഗാന്ധിജിയെ കൊന്നു. അവിടെ ഗാന്ധിജി നേരിട്ട ആറ് ബുള്ളറ്റുകൾ തന്റെ ഭൗതിക ശരീരത്തിലേക്ക് കൊണ്ട് വേദനകൾ മാത്രമായിരുന്നില്ല. ഗാന്ധിജിയുടെ മതേതരവൽക്കരണം എന്ന ആശയത്തോടുള്ള കടുത്ത പ്രതിഷേധം ആയിരുന്നു. അന്ന് ഗാന്ധിജി കൊല്ലപ്പെട്ടു എങ്കിലും മതം എന്ന വിഷയത്തിൽ ഇന്നും ഗാന്ധിജിയെ കൊന്നുകൊണ്ടേയിരിക്കുന്നു.
ഇത്തരത്തിലുള്ള ഗാന്ധിയുടെ രാഷ്ട്ര വികസന സങ്കല്പം സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വളർച്ചയെ കുറിച്ചുള്ള ധാർമികമായ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗാന്ധിജി എന്നത് കേവലം ഒരു മനുഷ്യൻ മാത്രമല്ല. ഇന്ത്യ എന്ന മഹാരാഷ്ട്രത്തിന്റെ ത്രികാല അനിവാര്യ ഘടകമാണ് എന്നത് നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം എന്ന് പറഞ്ഞുകൊണ്ട് ഈ സെമിനാർ അവസാനിപ്പിക്കുന്നു
No comments:
Post a Comment