Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 28

 

28. അന്ത്യജൻ ,ഹരിജൻ, സ്വദേശി ,സ്വാശ്രയം എന്നീ ഗാന്ധിയൻ സങ്കല്പങ്ങൾ.

പ്രമീള

അന്ത്യജൻ

ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഒരാളെ തൊട്ടുകൂടാത്തവനായി കാണുന്നത് തെറ്റാണ്. എല്ലാം മനുഷ്യരും ഒന്നാണ് .ഗാന്ധിജി തൻറെ ജീവിതത്തിൻറെ തുടക്കത്തിൽ തന്നെ തൊട്ടുകൂടായ്മക്കെതിരെ സംസാരിച്ചിരുന്നു. 1932 ന് അദ്ദേഹവും കൂട്ടാളികളും തൊട്ടുകൂടാത്തവർക്കായി അന്ത്യജൻ എന്ന പദം ഉപയോഗിച്ചിരുന്നു. തൊട്ടുകൂടായ്മയുടെ

സിദ്ധാന്തത്തെ അസഹനീയം എന്ന് വിളിച്ച് അദ്ദേഹം ഈ ആചാരം ഉന്മൂലനം ചെയ്യാനും ഈ തെറ്റിനെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താനും കൂട്ടായ ശ്രമം നടത്തുകയുണ്ടായി. അദ്ദേഹം പറയുന്നത് ഇങ്ങനെ "ഞാനിനിയും പുനർജനിക്കുവാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇനിയും ഒരു പിറവി ഉണ്ടെങ്കിൽ ഞാൻ ഒരു അന്ത്യജനായി പുനർജനിക്കും. ആയതുകൊണ്ട് എനിക്ക് അവരുടെ ദുഃഖത്തിൽ , യാതനകളിൽ, അവരുടെ മുൻപിൽ നിരത്തുന്ന അധിക്ഷേപങ്ങളിൽ, പങ്കുചേർന്ന് ഞാൻ സ്വയം സ്വതന്ത്രമാകുവാനും ശ്രമത്തിൽ നിന്ന് അവരുടെ ദുരിത പൂർണമായ ജീവിതത്തിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യും."

ഹരിജൻ

ഹരിജൻ എന്നതിന് ഈശ്വരന്റെ ആൾ എന്നാണ് അർത്ഥം. അയിത്തക്കാർക്ക് വേണ്ടി ഉപയോഗിച്ചിരുന്ന അന്ത്യൻ എന്ന വാക്കിനു പകരം ഹരിജൻ എന്ന വാക്കു ഉപയോഗിച്ചാൽ തരക്കേടില്ലെന്ന് ഈയിടെ ഒരു സ്നേഹിതൻ എന്നോട് അഭിപ്രായപ്പെടുകയുണ്ടായി. നാഗർ ബ്രാഹ്മണ സമുദായത്തിൽ പിറന്നതെങ്കിലും അയിത്തക്കാരെ സ്വജനമായി കരുതി സ്വസമുദായത്തെ മുഴുവൻ ധിക്കരിച്ച നരസിംഹമേത്ത ഉപയോഗിച്ച വാക്കായിരുന്നു അത്. ഇത്തരമൊരു മഹർഷി ഉപയോഗിച്ചുകൊണ്ട് പാനനമായി തീർന്ന ആ വാക്ക് സ്വീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ ആ വാക്കിന് നിങ്ങൾ വിചാരിക്കുന്നതിനും അപ്പുറം അഗാധമായ ഒരു അർത്ഥം എന്നെ സംബന്ധിച്ചിടത്തോളം ഉണ്ട്. നമ്മളോട് താരതമ്യം ചെയ്യുമ്പോൾ അയിത്തക്കാരൻ എൻറെ ദൃഷ്ടിയിൽ യഥാർത്ഥത്തിൽ 'ഹരിജൻ '_ഈശ്വരന്റെ മനുഷ്യൻ തന്നെയാണ്. നാം ദുർജനവും. എന്തുകൊണ്ട് എന്നാൽ നാം സുഖത്തിലും ദുഃഖത്തിലും കഴിയാൻ വേണ്ടി അയിത്തക്കാരൻ അധ്വാനിക്കുകയും പാടുപെടുകയും ചെയ്തപ്പോൾ നാം ചെയ്തത് അവനെ മർദ്ദിക്കുന്നതിൽ രസം കൊള്ളുകയാണ്. ഈ അയിത്തക്കാർക്ക് ഉണ്ടെന്നു പറയുന്ന തെറ്റുകൾക്കും കുറ്റങ്ങൾക്കും നാം തന്നെയാണ് ഉത്തരവാദികൾ. നമുക്കിപ്പോഴും ഹരിജനമായി തീരാവുന്നതാണ് പക്ഷേ നാം അവരോട് ചെയ്ത പാപത്തിന് ഹൃദയപൂർവ്വം പശ്ചാത്തപിച്ചാലേ അത് സാധിക്കൂ.

സ്വദേശി

സ്വദേശി എന്ന വാക്കിൻറെ അർത്ഥം സ്വന്തം ദേശം എന്നാണ്. പക്ഷേ ഗാന്ധിജി ഇതിനെ ജീവിതത്തിന്റെ പൂർണ തത്വശാസ്ത്രപരമായി വികസിപ്പിച്ചു .സ്വധർമ്മ എന്ന ഭഗവത്ഗീതയിലെ ആശയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നതാണ് സ്വദേശി .ഗാന്ധിജി ഇപ്രകാരം സ്വദേശിയെ നിർവചിച്ചു. "

നമ്മുടെ സമീപത്തുള്ള സാധനങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് സ്വദേശി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ദൂരദേശത്തെ ആശ്രയിക്കുന്നതിൽ നിന്നുള്ള മോചനമാണത്."നമ്മുടെ തൊട്ട അയൽവാസികൾ നിർമ്മിക്കുന്ന സാധനങ്ങൾ ആണ് നാം ഉപയോഗിക്കേണ്ടത്. നാട്ടിലെ വ്യവസായശാലകൾ നമുക്കുവേണ്ട സാധനങ്ങൾ നിർമ്മിച്ചു നൽകണം. ഒരു മനുഷ്യന് ലോകത്തുള്ള എല്ലാ മനുഷ്യനെയും സേവിക്കാൻ കഴിയില്ല. സേവനത്തിന്റെ ഈ പരിമിതിയെ സ്വദേശി അംഗീകരിക്കുന്നു. അഭികാമ്യമായത് ഏറ്റവും അടുത്ത അയൽക്കാരന് സേവനം ചെയ്യുക എന്നതാണ്. അതിലൂടെ നാം ലോകത്തെ തന്നെയാണ് സേവിക്കുന്നത്. ഇതാണ് സ്വദേശിയുടെ അടിസ്ഥാന പ്രമാണം. സ്വദേശി സിദ്ധാന്തം രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിനെതിരല്ല. ഇക്കാര്യത്തിൽ വളരെ കൃത്യമായി നിലപാട് ഗാന്ധിജിക്ക് ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു മറ്റേതൊരു നല്ല കാര്യവും പോലെ സ്വദേശിയും ഒരു ഹരമാക്കിയാൽ നശിച്ചത് തന്നെ. ആ അപകടത്തിനെതിരെ ജാഗ്രത പുലർത്തണം. വിദേശ ഉൽപ്പാദകരെ വിദേശികളായതുകൊണ്ട് മാത്രം തള്ളുന്നതും ഒരുതരത്തിലും ഇണങ്ങാത്ത ഉൽപാദന പ്രവർത്തനത്തിന് വേണ്ടി രാഷ്ട്രത്തിൻറെ സമയവും പണവും പാഴാക്കുന്നതും കുറ്റകരമായ ദോഷമാണ്. അതിന്റെ വേരുകൾ ആകട്ടെ ആൾ നിറഞ്ഞിരിക്കുന്നത് അഹിംസ അഥവാ പ്രേമത്തിലാണ്.

സ്വാശ്രയം

ഗ്രാമീണ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി വികസനത്തിന്റെ വ്യക്തവും പദവിക്ഷണവും അവതരിപ്പിച്ച ആധുനിക ചരിത്രത്തിലെ സ്വാശ്രയ ആശയത്തിന്റെ ആദ്യകാല പിന്തുണക്കാരനും വക്താവുമാണ് ഗാന്ധിജി. ജീവിതത്തിൻറെ അടിസ്ഥാന വശങ്ങളിൽ ഗ്രാമീണ സമൂഹങ്ങളുടെ സ്വാശ്രയത്വത്തെ കുറിച്ചുള്ള അദ്ദേഹത്തിൻറെ സിദ്ധാന്തം വിവരിക്കുന്ന ആദ്യകാല പുസ്തകമാണ് ഹിന്ദുസ്വരാജ്. ഒരു രാജ്യത്തിന് സ്വയം പര്യാപ്തത നേടുന്നതിലൂടെ മാത്രമേ സ്വതന്ത്രമാകാൻ കഴിയൂ എന്ന് അദ്ദേഹം പറയുന്നു ഇതിലൂടെ വ്യക്തിക്ക് സ്വയം ശക്തി നേടാനും കഴിയും വ്യക്തികളെ അവരുടെ ആഗ്രഹങ്ങൾ വൈകാരിക മിതങ്ങൾ പരമാവധി പ്രയോജനം നേടാനുള്ള പ്രവണതകൾ എന്നിവ പരിമിതപ്പെടുത്താൻ ഇത് പ്രാപ്തമാക്കുന്നു. ഇത് സുസ്ഥിരവികസനം സാധ്യമാക്കുകയും ഏത് സാഹചര്യത്തിലും സ്വയം ആശ്രയം നിലനിർത്തുകയും ചെയ്യുന്നു. ഉപജീവനമാർഗങ്ങളിലൂടെ സ്വയം പര്യാപ്തത നേടാൻ അദ്ദേഹം നിർദ്ദേശിച്ചു



No comments:

Post a Comment

MIKAV 06