Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 31

 31. ഗാന്ധി സ്വാതന്ത്ര്യദിനത്തിൽ

ആര്യ കെ ആർ

2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ഇന്ത്യയുടെ 75 വർഷമാണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം നീണ്ടുനിന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കൊടുവിൽ നമ്മുടെ നാട്ടിലെ പൗരന്മാർ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ഉള്ളിലേക്ക് എടുക്കുന്നത്. അന്നേദിവസം സ്വാതന്ത്ര്യ ഇന്ത്യയിലെ പൗരന്മാരെ അഭിസംബോധനം ചെയ്തുകൊണ്ട് നിയുക്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒരു ഗംഭീര പ്രഭാഷണം നടത്തുകയുണ്ടായി. ഈ പോരാട്ടങ്ങളുടെ

എല്ലാം ആൾരൂപമായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി ആഘോഷ പകലിൽ എന്തു ചെയ്യുകയായിരുന്നു?

അദ്ദേഹം ആ സന്തോഷത്തിന്റെ ദിവസം ആഘോഷിക്കുകയായിരുന്നില്ല. അദ്ദേഹം ആ ശുഭദിനത്തിൽ, ദില്ലിയിൽ അധികാരത്തിന്റെ ഇടനാഴികളിൽ നിന്നൊക്കെ എത്രയോ കാതം അകലെ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ ഉപവാസം അനുഷ്ഠിക്കുകയായിരുന്നു. അന്നേദിവസം അദ്ദേഹം അവിടേക്ക് പോയത് ബംഗാളിലെയും ബീഹാറിലെയും വർഗീയ കലഹങ്ങൾക്ക് ശമനം ഉണ്ടാക്കാൻ വേണ്ടിയായിരുന്നു. അവിടെ ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ മാസങ്ങളായി കലാപത്തിൽ ആയിരുന്നു.

എനിക്ക് ഈ ആഗസ്റ്റ് 15 ആഘോഷത്തിന്റെ ദിനം അല്ല.നിങ്ങളെ വഞ്ചിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. നമുക്ക് ഇന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ജീവനാന്തംകഹിക്കാനുള്ളത് ഉണ്ട്. അപ്പോൾ പിന്നെ എങ്ങനെയാണ് സ്വാതന്ത്ര്യലബ്ധിയുടെ പേരിൽ പ്രതീക്ഷയുടെ നാളങ്ങൾ തെളിയിക്കുക? അദ്ദേഹം പറഞ്ഞു.

ബംഗാളിലെ കലാപം പ്രധാനമായും കിഴക്കൻ പാക്കിസ്ഥാൻ എന്ന പേരിൽ ഒരു ഭാഗം അടർത്തിമാറ്റിക്കൊണ്ട് വിഭജനം നടന്നു എന്നതായിരുന്നു. 1946 അവസാനത്തോടെ കിഴക്കൻ പാക്കിസ്ഥാനിലെ നവഖാലിയിൽ ഹിന്ദുക്കളുടെ ഭവനങ്ങൾ അവരുടെ മുസ്ലിം അയൽക്കാരാൽ ചുട്ടെരിക്ക് പെട്ടിരുന്നു.ഗാന്ധിജി ഈ അനിഷ്ട സംഭവങ്ങളുടെ പേരിൽ ആകെ പരിഭ്രാന്തനായിരുന്നു. പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ടു സമുദായങ്ങൾ തമ്മിൽ സമാധാനം പുലർത്തുന്നത് കാണാൻ വേണ്ടിയാണ് അദ്ദേഹം അങ്ങോട്ട് ചെന്ന് തന്നെ.

ഗാന്ധിജിയുടെ ഉപവാസത്തിനു പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അത് അന്നേദിവസം പട്ടിണി കിടക്കാൻ സാധ്യതയുള്ള പാവങ്ങൾ അന്നും അര പട്ടിണിയാവും എന്നുള്ള തോന്നൽ ആയിരുന്നു.ഇന്ത്യ സ്വാതന്ത്ര്യമായി എങ്കിലും, രാജ്യത്ത് നിലനിന്നിരുന്ന ദാരിദ്ര്യത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഗാന്ധിജിയുടെ ഉപവാസം.സ്വാതന്ത്ര്യ ദിനത്തിലെ ലാളിത്യം ഗാന്ധിജിയുടെ വാക്കുകളിലും പ്രവർത്തിയിലും ഒരുപോലെയാണ് എന്നതിന്റെ മറ്റൊരു തെളിവു കൂടിയായിരുന്നു.

കൊൽക്കത്ത സ്വാതന്ത്രദിനത്തിൽ കത്തിരു യായിരുന്നു. ഗാന്ധി ഈ കലാപം ഇല്ലാതാക്കാനുള്ള ശ്രമത്തിലായിരുന്നു ഒപ്പം അദ്ദേഹം സന്തതസഹചാരിയായി കണ്ട് അബ്ദുൽ ഗഫർ ഉണ്ടായിരുന്നു.ഇന്ന് നമുക്ക് കിട്ടിയ സ്വാതന്ത്ര്യം ഭാവിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വലിയൊരു പ്രശ്നങ്ങൾക്കുള്ള വഴിയൊരുക്കും അങ്ങനെയുള്ള സന്ദർഭങ്ങളിൽ എങ്ങനെയാണ് എനിക്ക് ദീപങ്ങൾ തെളിയിക്കാൻ ആവുക എന്നും ഗാന്ധി ചോദിച്ചു .ഇന്ന് നോക്കുമ്പോൾ ഗാന്ധി പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണെന്ന് കണ്ടെത്താം.ഓഗസ്റ്റ് 9ന് ഗാന്ധി കൊൽക്കത്തയിൽ എത്തിയിരുന്നു നവഖാലി യിലേക്ക് പോവുകയായിരുന്നു ലക്ഷ്യം.വർഗീയ കലാപത്തിലും അക്രമത്തിലും തകർന്നിരുന്നു നവഖാലി പലരും അദ്ദേഹത്തോട് ബംഗാളിൽ ഇതേ യാത്ര തുടരരുതെന്ന് ഗാന്ധിയോട് പറഞ്ഞിരുന്നു .ഗാന്ധി ഇവിടെ നിന്ന് പോകണം വിളികൾ ആ സമയത്ത് ഉയർന്ന കേട്ടിരുന്നു. യഥാർത്ഥത്തിൽ ബംഗാളിൽ ഗാന്ധി വിചാരിച്ചാൽ സമാധാനം പുലർത്തുവാൻ ആകുമെന്ന് ഇവർക്ക് അറിയാമായിരുന്നു.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഹൈദരി മൻസിൽതാമസിച്ചിരുന്നത് കാരണം അദ്ദേഹത്തെ പലരും മുസ്ലിമുകളുടെ നേതാവായി ആ സമയത്ത് തെറ്റിദ്ധരിച്ചു.ആഗസ്റ്റ് 13ന് ഗാന്ധി ഓരോ മതവിഭാഗങ്ങളെയും നേരിട്ട് കണ്ട് അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു.പലരും ഇല്ല എന്ന് ആവർത്തിച്ചു എന്നാൽ ഗാന്ധി പിൻവാങ്ങിയില്ല.ദിവസങ്ങൾക്കുള്ളിൽ സമാധാനം തിരിച്ചെത്തുവാൻ തുടങ്ങുന്നതാണ് കണ്ടത്. മൗണ്ടൻ ബാറ്റിന്റെ കുറിപ്പുകൾ അതിനു തെളിവാണ്.

പഞ്ചാബിൽ അക്രമം അടിച്ചമർത്താൻ 55,000 ത്തോളം സൈനികരെയാണ് നിയോഗിച്ചത്.എന്നാൽ ബംഗാളിൽ സൈന്യത്തിൽ നിന്ന് ആകെ ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളൂ.അതിനുശേഷം കലാപം ഒന്നുമുണ്ടായില്ല.ഓഗസ്റ്റ് 15ന് ഗാന്ധിജി 24 മണിക്കൂർ സത്യാഗ്രഹം ആരംഭിച്ചു.ഒപ്പം പ്രാർത്ഥിച്ചു.ഇന്നത്തെ ദിവസത്തിന് ദൈവത്തോട് നന്ദി പറയുന്നു എന്നതാണ് സുഹൃത്തായാൽ അഗത ഹാരിസൺ എഴുതിയ കത്തിൽ ഗാന്ധി പറഞ്ഞത് .മുസ്ലിമുകളും ഹിന്ദുക്കളും പരസ്പരം വിശ്വസിക്കുകയും ഒരുമിക്കുകയും ചെയ്യുന്നതുവരെ താൻ തൃപ്തനല്ലെന്ന്. ഗാന്ധി സി.രാജഗോപാലാചാരിയുടെ പറഞ്ഞത്.ബംഗാളിൽ നിന്ന് ദില്ലിയിലേക്ക് അവിടെനിന്ന് പഞ്ചാബിലേക്ക് പിന്നീട് ലാഹോറിലേക്കും പോവുക എന്നാണ് പിന്നീട് ഗാന്ധി തീരുമാനിച്ചത്.അതിലൂടെ രാജ്യത്തെ കലാപം ഇല്ലാതാക്കാൻ ആണ് ഗാന്ധി ശ്രമിച്ചത്.എന്നാൽ രാജ്യത്തെ കലാപങ്ങൾ ഇല്ലാതാക്കിയത് ബാപ്പുവിന്റെ ഹൃദയഭേദകമാണ് കൊലപാതകമാണ്.



No comments:

Post a Comment

MIKAV 06