26. ഗാന്ധിയും ഖിലാഫത്ത് പ്രസ്ഥാനവും
ആർദ്ര സി
ഖിലാഫത്തും ഖലീഫഭരണവും
മുഹമ്മദ് നബി 632ൽ മദീനയിൽ വച്ച് അന്തരിച്ചു.അദ്ദേഹത്തിന്റെ മരണ ശേഷം ഇസ്‌ലാമിന്റെ അടുത്ത പ്രവാചകസ്ഥാനം അവകാശപ്പെടാൻ ആർക്കും കഴിഞ്ഞിരുന്നില്ല.കാരണം മുഹമ്മദ് നബി ഇസ്‌ലാമിന്റെ അന്ത്യപ്രവാചകനായിരുന്നു.മുഹമ്മദ് നബിയുടെ പിൻഗാമി ആരായിരിക്കണം എന്നതിനെ സംബന്ധിച്ച് പിന്തുടർച്ചാവകാശമൊന്നും
രേഖപ്പെടുത്തിയിരുന്നില്ല.ഇത് പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ളഅവസരമേകി.മുഹമ്മദിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയാധികാരം വിശ്വാസികളുടെ സമുദായത്തിന് കൈമാറ്റം ചെയപ്പെട്ടു.അങ്ങനെ മുസ്ലിം സമുദായവും അതിന്റെ ആദിപത്യത്തിൻ കീഴിലുള്ള ദേശങ്ങളും ജനങ്ങളും അടങ്ങുന്ന രാഷ്ട്രീയ മത രാഷ്ട്രമായി ഖിലാഫത്ത് രൂപീകരിച്ചു.ഖിലാഫത്ത് ഭരിക്കുന്നത് ഖലീഫ മാറായിരുന്നു.ഖലീഫ ഇസ്ലാം മതാധ്യക്ഷനും അറബി രാഷ്ട്രത്തിന്റെ തലവനുമായിരുന്നു.താത്കാലികവും ചിലപ്പോൾ ആത്മീയവുമായ അധികാരം വഹിച്ചിരുന്ന ഖിലാഫത്തിന്റ സാമ്രാജ്യം അതിന്റെ ആദ്യ രണ്ടു നൂറ്റാണ്ടുകളിൽ തെക്കുപടിഞ്ഞാറൻ ഏഷ്യ,വടക്കേ ആഫ്രിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ അതിവേഗം വളർന്നു.രാജാവംശ പോരാട്ടം പിന്നീട് ഖിലാഫത്തിന്റെ പതനത്തിലേക്ക് നയിച്ചു.1258ൽ ബാഗ്ദാദിനെ മംഗോളിയൻ അതിനിവേശം കീഴ്പ്പെടുത്തിയതോടെ ഇസ്ലാമിക് സ്രാമാജ്യത്തിന്റെ ഖിലാഫത്തുകളിൽ മൂന്നാ മത്തേതായിരുന്ന അബ്ബാസി ഖിലാഫത്തിന്റെ താത്കാലികമായ ആന്ധ്യമായി.1519ൽ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴ്പ്പെടുകയും തലസ്ഥാനം ഇസ്താംബൂളിലേക്ക് മാറുകയും ചെയ്തതോടെ ഖിലാഫത്തിന് തിരശീല വീണു.
ഖിലാഫത്ത് പ്രസ്ഥാനവും ഗാന്ധിയും
ലോമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയെ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിക്ഷേധിച്ച് ഇന്ത്യയിലെ മുസ്ലീങ്ങൾ രൂപം നൽകിയ സംഘടനയാണ് ഖിലാഫത്ത് പ്രസ്ഥാനം. മൗലാന മുഹമ്മദ് അലി, ഹക്കീം അജ്മൽ ഖാൻ, അബുൽ കലാം ആസാദ്, തുടങ്ങിയ നേതാക്കൾ ഈ പ്രസ്ഥാനത്തിൽ അംഗങ്ങളായിരുന്നു. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത് 1919സെപ്റ്റംബർ 21നാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ തന്റെ എതിർപ്പിന്റെ ഭാഗമായി ഗാന്ധിജി ഈ പ്രസ്ഥാനത്തെ പിന്തുണച്ചു. അങ്ങനെ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ഗാന്ധി ആഹ്വാനം ചെയ്ത മറ്റൊരു പ്രസ്ഥാനമാണ് നിസ്സഹകരണ പ്രസ്ഥാനം. വല്ലഭായ് പട്ടേൽ, ബാലഗംഗാധര തിലക്, മറ്റു ഹിന്ദു കോൺഗ്രസ് പ്രമുഖരും ഈ പ്രസ്ഥാനത്തെ പിന്തുണച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനവുമായി ഖിലാഫത്ത് പ്രസ്ഥാനത്തിലെ നേതാക്കൾ ചേർന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിന് പകരമായി അഹിംസ വാഗ്ദാനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമര മാർഗമായ് നിസ്സഹകരണ പ്രസ്ഥാനം മാറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പൂർണ്ണ പിന്തുണ നിസ്സാഹകരണ പ്രസ്ഥാനത്തിന് ലഭിച്ചിരുന്നു. അഹിംസ മാർഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സമരക്കാർ ബ്രിട്ടീഷ് ഉത്പന്നങ്ങൾ ഉപേക്ഷിച്ചു. സ്വദേശി കൈത്തറി വസ്ത്രങ്ങളും ഉത്പന്നങ്ങളും ഉപയോഗംച്ചു. മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. ഗാന്ധിയുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും ചേർന്ന് അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഇന്ത്യൽ പരമ്പരാകത ഉത്പന്നങ്ങളെ നശിപ്പിച്ച് പകരം ബ്രിട്ടീഷ് നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യക്കാരെ നിർബന്ധിക്കുന്നതിനെതിരെ കൂടിയായിരുന്നു ഈ സമരം. കൊള്ളോണിയൻ സാമ്പത്തിക അധികാര ഘടനയെതന്നെ വെല്ലുവിളിക്കുകയായിരുന്നു നിസ്സഹകരണ പ്രസ്ഥാനം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചത്. അതുവരെ ഇന്ത്യൻ സമരങ്ങളെ നിസ്സാരമായി കണ്ടിരുന്ന ബ്രിട്ടീഷുകാർക്ക് നിസ്സഹകരണ പ്രസ്ഥാനത്തെ കണ്ടില്ല എന്ന് നടിക്കാൻ ആവുമായിരുന്നില്ല. നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ചേർന്ന് ഇന്ത്യയൊട്ടാകെ അവരുടെ പ്രവർത്തനങ്ങൾ നടത്തി.
മലബാർ കർഷക കലാപംങ്ങൾ നിത്യസഭവമായ കാലത്ത് ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങൾ മലബാറിനെ ആകർഷിച്ചു. മലബാറിലെ ഭൂവുടമകൾ കർഷകരുടെ അവകാശംങ്ങളെ നിഷേധിക്കുകയും കുടിയായ്മ ഇല്ലാതാക്കകയ്യും ചെയ്തു. ഇതോടെ മലബാറിലെ മാപ്പിള കർഷകർ ജന്മികൾക്കെതിരെ രംഗത്തിറങ്ങി. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ജന്മികൾ കർഷകരെ ഉപദ്രവിച്ചതിരുന്നത്. ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും ചേർന്ന് ഇതിനെതിരെ പോരാടാൻ തീരുമാനിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരെ അവസരം കാത്തുനിന്ന ബ്രിട്ടീഷുകാർ ഖിലാഫത്ത് പ്രവർത്തകർക്കെതിരെ കള്ളകുറ്റം ചുമത്തുകയും ഖിലാഫത്ത് നേതാവായ വടക്കേ വീട്ടിൽ മുഹമ്മദിന്റെ വീട് പരിശോധിക്കണം ഉത്തരവിടുകയും ചെയ്തു. ഇത് നാട്ടുകാർ തടഞ്ഞത് പൂക്കോട്ടൂർ യുദ്ധത്തിന് കാരണമായി. ഇതിന്റെ ഭാഗമായി ഖിലാഫത്ത് പ്രവർത്തകരെ ബ്രിട്ടീഷുകാർ ക്രൂരമായി മർദ്ധിക്കുകയും കള്ളകേസുകളിൽ കുടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായുണ്ടായ മാപ്പിളമാരും ബ്രിടീഷുകാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മുന്നൂറോള്ളം വരുന്ന മാപ്പിള പോരാളികൾ മരിച്ചു വീണു. മലബാർ കലാപം അടിച്ചമർത്തുന്നതിനിടയിൽ ബ്രിട്ടീഷ് സൈന്യം നടത്തിയ ക്രൂരകൃത്യമായിരുന്നു വാഗൺ ട്രാജഡി.
1920 മുതൽ 1992 വരെയുള്ള രണ്ട് വർഷകാലം ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങൾ ചേർന്ന് ഇന്ത്യയിൽ പ്രവർത്തനങ്ങൾ തുടർന്നു. എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള സമരം ജയിക്കാൻ ഏക മാർഗം നിസ്സഹകരണ സമരമാണെന്ന് മനസ്സിലാക്കിയ കോൺഗ്രസ് ഈ സമരം ഏറ്റെടുക്കുകയായിരുന്നു.1992ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് നിരാശനായ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ തീരുമാനിച്ചു. യു. പിയിലെ ചൗരി ചൗരയിൽ ഒരു ഖിലാഫത്ത് ഘോഷയാത്ര നടന്നു. ചില പോലീസുകാരുടെ പെരുമാറ്റത്തിൽ പ്രകോപിതരായ ഒരു കൂട്ടം ജനം അവരെ ആക്രമിച്ചു. പ്രധികാരമായി നിരായുധരായ ജാഥയ്ക്ക് പോലീസ് വെടിയുതിർത്തു.ഇതിൽ പ്രകോപിതരായ ജനങ്ങൾ പോലീസിനെ ആക്രമിക്കുകയും പോലീസ് സ്റ്റേഷനുകളിൽ പോലീസ് ഒളിച്ചിരുന്നപ്പോൾ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിടുകയും ചെയ്യ്തു. ഈ സംഭവത്തിൽ 22പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ചൗരിചൗരാ സംഭവത്തെ കുറിച്ചുള്ള വാർത്തകൾ ഗാന്ധിജിയെ വല്ലാതെ ആസ്വസ്ഥനാക്കി. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കത്തിലും പ്രസ്ഥാനത്തിന്റെ തുടർച്ചയിലും താൻ നിശ്ച്ചയിച്ചിരുന്ന അഹിംസയുടെ കർശന വ്യവസ്ഥ ലംഘിച്ചതിന്നാൽ ഗാന്ധി പ്രസ്ഥാനം നിർത്തലാക്കാൻ തീരുമാനിച്ചു. അങ്ങനെ 1992ഫെബ്രുവരി 12ന് പിസ്സഹകരണ പ്രസ്ഥാനം നിർത്തലാക്കി.
അവലംബം
Google, തൊഴിൽ വീഥി, ലോകചരിത്രത്തിലെ പ്രമേയങ്ങൾ (+1 ചരിത്ര പാഠപുസ്തകം )
No comments:
Post a Comment