Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 21

 

21. ഉപ്പുസത്യാഗ്രഹം - ദർശനവും പ്രാധാന്യവും ( ദണ്ഡി യാത്ര)

വിഷ്ണുമോഹൻ


ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസാ സത്യാഗ്രഹമാണ് ഉപ്പുസത്യാഗ്രഹം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്ഇത് ആരംഭിച്ചത്.ഗുജറാത്തിലെ നവസരി

പട്ടണത്തിന്റെ ഭാഗമായിരുന്നുദണ്ഡി കടപ്പുറം.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.മഹാത്മാഗാന്ധിയുടെനേതൃത്വത്തിൽഗുജറാത്തിലെസബർമതിയിലെ, ഗാന്ധിയുടെആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പ ഉൽപാദിപ്പിക്കുന്നതിനായിദണ്ഡിയാത്രനടന്നു.ഉപ്പിനുമേലുള്ളനികുതിനിയമംഗാന്ധിയുംകൂട്ടരുംലംഘിച്ചതിനെതുടർന്ന്നിയമലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ്കേസ് ചുമത്തി. ദണ്ഡിയാത്രയിൽഗാന്ധിജിയെ 78 അനുയായികൾ അനുഗമിച്ചിരുന്നു.

78 അനുയായികളിൽ തന്നെ മലയാളികളായ സി. കൃഷ്ണൻ നായർ , ടൈറ്റസ്, രാഘവപൊതുവാൾ, ശങ്കർജി , തപൻ നായർ എന്നിവർ ഉണ്ടായിരുന്നു. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം ആയിരുന്നു "രഘുപതി രാഘവ രാജാറാം".ദണ്ഡി മാർച്ചിന് പുറപ്പെടും മുൻപ് ഗാന്ധിജി പറഞ്ഞ വാക്കുകൾ ആയിരുന്നു "ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ മടങ്ങി വരും പരാജയപ്പെട്ടാൽ എന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും" ദണ്ഡി യാത്രയിലെ സത്യാഗ്രഹികൾ തൂവെള്ള ഖാദി വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് അതിനാൽ ദണ്ഡി മാർച്ചിനെ "വെണ്മയുടെ ഒഴുകുന്ന നദി"എന്ന് വിളിക്കുന്നു.1930 ഏപ്രിൽ 6 ന് ആണ് ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് എത്തിച്ചേരുന്നത്. 24 ദിവസംകൊണ്ട് 390 കിലോമീറ്റർഅവർ സഞ്ചരിച്ചു. ഉപ്പുസത്യാഗ്രഹത്തിന്റെ ജനപ്രീതി ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.

ദണ്ഡി മാർച്ചിന് ശേഷം സൂറത്ത് ജില്ലയിലെ ദർസനയിലുള്ള ഉപ്പു പണ്ടകശാലസമാധാനപരമായി ഉപരോധിക്കാൻ ശ്രമിച്ചപ്പോഴാണ് ഗാന്ധിജിഅറസ്റ്റ്ചെയ്യപ്പെട്ടത്. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന്റെനേതൃത്വം ഏറ്റെടുത്ത വ്യക്തിയാണ് അബ്ബാസ്തിയാബ്ജി.ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടെ ങ്കിലുംഈസമരംകൂടുതൽസ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ ഇടയായി. ദണ്ഡിയാത്രകടന്നുപോകുന്നഇടങ്ങളിൽ നിന്നെല്ലാം ധാരാളം സംഭാവനകൾ ലഭിച്ചിരുന്നു.കൂടാതെ നിരവധി സന്നദ്ധപ്രവർത്തകരും ജാഥയിൽ ചേരാനായിഎത്തിയിരുന്നു.

ചിലയിടങ്ങളിൽ ജാഥയ്ക്ക് കിലോമീറ്ററോളം നീളമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ജാഥയെ കുറിച്ചുള്ള വാർത്തകൾ ഇടത്തോരാതെ വന്നിരുന്നു. ന്യൂയോർക് ടൈംസ് എല്ലാദിവസവും ജാഥയെക്കുറിച്ച്എഴുതി. ഉപ്പുസത്യാഗ്രഹം ഏതാണ്ട് ഒരുവർഷക്കാലം നീണ്ടുനിന്നു.രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടിപ്രകാരം ഗാന്ധിജിയെ ജയിലിൽനിന്നും വിട്ടയക്കുന്നതുവരെ ഉപ്പ് സത്യാഗ്രഹ സമരം തുടർന്നു. ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട്ഏതാണ്ട് എൺപതിനായിരത്തോളം ആളുകൾ ജയിലിലായി എന്നു കണക്കാക്കപ്പെടുന്നു. ബ്രിട്ടനെതിരെയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ പ്രധാന ആയുധമായിരുന്നു സത്യാഗ്രഹം. ഉപ്പിന് നികുതി ചുമത്തിയപ്പോൾ ഗാന്ധിജിയാണ് ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരമാർഗ്ഗം കണ്ടെത്തുന്നത്. 1930കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമരത്തിന്റെ രീതിയെ ഉടച്ചുവാർക്കാൻ ഗാന്ധിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് ഗാന്ധി 1882 ലെ ബ്രിട്ടീഷ് സാൾട്ട് ആക്ടിനെ മുഖ്യ ലക്ഷ്യമാക്കി ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരം അവതരിപ്പിച്ചത്. ഉപ്പ് സത്യാഗ്രഹം എന്ന രീതി ഗാന്ധിജി അവതരിപ്പിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെപ്രവർത്തക സമിതിയിലുള്ളവർ ഇതിന്റെ വിജയത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു.ജവഹർലാൽ നെഹ്റു ഈ ആശയത്തെ തുടക്കത്തിൽ തന്നെ എതിർത്തു. സർദാർ വല്ലഭായ് പട്ടേൽ "ഉപ്പു നികുതി വിഷയത്തെക്കാൾ നല്ലത് ഭൂനികുതി ബഹിഷ്കരണം ആയിരിക്കും"എന്ന് അഭിപ്രായപ്പെട്ടു. "ചിരിക്കാതിരിക്കാൻ കഴിയുന്നില്ല" എന്നാണ് ഈ തീരുമാനത്തെകുറിച്ച് സ്റ്റേറ്റ് മാൻ പത്രം പറഞ്ഞത്.എന്നാൽ ഗാന്ധിജി മാത്രം ഈ തീരുമാനത്തിൽ ആത്മവിശ്വാസമുള്ളവനായിരുന്നു. സാധാരണക്കാരന്റെ പ്രശ്നത്തെ ഏറ്റെടുക്കുക വഴി അവരെയും സ്വാതന്ത്ര്യസമരത്തിന്റെ പാതയിലേക്ക് ആകർഷിക്കുവാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഉപ്പുസത്യാഗ്രഹ ത്തിന്റെഭാഗമായി തമിഴ്നാട്ടിലെ വേദാരണ്യത്തിൽവച്ച് നേതൃത്വം നൽകിയത് സി രാജഗോപാലാചാരി ആയിരുന്നു.

ഒഡീഷയിലെ പ്രധാന ഉപ്പുസത്യാഗ്രഹ വേദിയായിരുന്നു ഇഞ്ചുഡി. ഉപ്പുസത്യാഗ്രഹത്തിന്റെഭാഗമായി അതിർത്തി പ്രവിശ്യയിൽ നേതൃത്വം നൽകിയത് ഖാൻ അബ്ദുൽ ഗാഫർ ഖാൻ ആണ്. ഗുജറാത്തിലെ ധരാസനയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് സരോജിനി നായിഡു ആയിരുന്നു. "ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ് ഉപ്പു പിടിച്ച ഈ മുഷ്ടി തകർത്തേക്കാം എന്നാലും ഈ ഉപ്പ് വിട്ടു കൊടുക്കില്ല" എന്ന് ഉപ്പുസത്യാഗ്രഹത്തിന്റെഭാഗമായി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന ഗാന്ധിജി പറയുകയുണ്ടായി.ഉപ്പുസത്യാഗ്രഹം കേരളത്തിൽ പ്രധാനമായും രണ്ട് കേന്ദ്രങ്ങളിലാണ് അലയടിച്ചത് പയ്യന്നൂരും അതുപോലെതന്നെ ബേപ്പൂരും. പയ്യന്നൂരിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ. കേളപ്പനും ബേപ്പൂരിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുറഹ് മാൻ ആയിരുന്നു. കേരളത്തിലെ ഉപ്പുസത്യാഗ്രഹ ഗാനമായിരുന്നു "വരിക വരിക സഹജരെ" എന്ന വരിയിൽ തുടങ്ങുന്ന ഗാനം.

ഈ ഗാനം രചിച്ചത് അംശി നാരായണപിള്ളയാണ്. ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് ദിനപത്രമായി മാറിയ മലയാള പത്രമാണ് മാതൃഭൂമി.

ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് ജയിലിലിട്ടെങ്കിലും വിചാരണ കൂടാതെ ജയിലിൽ പാർപ്പിച്ച തിനെത്തുടർന്ന് 1931 ജനുവരിയിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ജയിൽമോചിതനായ അദ്ദേഹം ഇർവിൻ പ്രഭുവുമായി കൂടിക്കാഴ്ച നടത്തി.1931 സെപ്റ്റംബറിൽ ലണ്ടനിൽ വെച്ച് നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ നടന്ന ചർച്ചകളാണ് പിന്നീട് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം പാസാക്കുന്നതിന് പ്രേരകമായത്.



No comments:

Post a Comment

MIKAV 06