34. ഗാന്ധിജി ശ്രീകൃഷ്ണപുരത്ത്
രഞ്ജിത. ആർ
1934 ജനുവരി 10ന്പൊടി പറക്കുന്ന റോഡിലൂടെ ഒരു കുഞ്ഞൻ കാറിൽ ഗാന്ധിജി കരിമ്പുഴയിൽ വെച്ച് നടക്കുന്ന യോഗത്തിൽ സംബന്ധിക്കാനും സിവിൽ നിയമലംഘനത്തിനുശേഷം ഊർജ്ജസ്വലമായ അയിത്തവിരുദ്ധ ബോധവൽക്കരണത്തിനായി ഹരിച്ച നോദാരണ ഫണ്ട് സമാഹരിക്കാനും ആയി പാലക്കാടു നിന്നും വൈകുന്നേരം 3 മണിക്ക് പുറപ്പെട്ട സുമാർ നാലുമണിയോടെ
കടമ്പഴിപ്പുറം വഴിയാണ് കരിമ്പുഴയിലേക്ക് യാത്രതിരിച്ചത്.ഗാന്ധിജിയെ ഒരു നോക്കു കാണാൻ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ റോഡിന് ഇരുവശങ്ങളിലും തടിച്ചു കൂടിയിരുന്നു.എന്നാൽ ഗാന്ധിജി ഏറെ ക്ഷീണിതനായിരുന്നതിനാൽ കാറിന്റെ പിൻസീറ്റിൽ ചാരിഎന്നാൽ ഗാന്ധിജി ഏറെ ക്ഷീണിതനായിരുന്നതിനാൽ കാറിന്റെ പിൻസീറ്റിൽ ചാരി കിടക്കുകയായിരുന്നു.അതുകൊണ്ടുതന്നെ അധികം പേർക്കും ഗാന്ധിജിയെ കാണാനായില്ല.കടമ്പഴിപ്പുറത്ത് സമുദായം കൃഷ്ണഗുപ്തൻ മന്നത്താംകുളങ്ങര അപ്പുക്കുഞ്ഞ് കുത്തൻ ചക്രാമ്പറ്റ നാരായണഗുപ്തൻ അച്ചാരത്ത് ഉണ്ണിക്കുട്ടൻ വടകര കുഞ്ഞുകുട്ടൻ നായർ മഞ്ഞത്താംകുളങ്ങര ശങ്കുണ്ണി കുട്ടൻ തുടങ്ങി ഏറെ പൗരപ്രമുഖരുടെ നേതൃത്വത്തിൽ ഇന്നത്തെ പോസ്റ്റ് ഓഫീസിനു കിടക്കുമാറി സ്വീകരണ വേദി ഒരുക്കിയിരുന്നു.ക്ഷീണിതനായ ഗാന്ധിജി കാറിൽ നിന്ന് ഇറങ്ങിയില്ല.സമുദായം കൃഷ്ണഗുപ്തനും അച്ചാരത്ത് ഉണ്ണിക്കുട്ടനും ചേർന്ന് ഒരു പണക്കിഴിയും അപ്പുക്കുട്ടൻ ഉണ്ടാക്കിയ മാലയും കാറിനുള്ളിലേക്ക് നൽകി.
ശ്രീകൃഷ്ണപുരത്തിന്റെ വടക്കേ അറ്റമായ ഷെഡും കുന്നിനു സമീപമായിരുന്നു ഗാന്ധിജിയുടെ സമ്മേളന വേദി.സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ നിറഞ്ഞ വേദി ഏറെ നിശബ്ദവും അച്ചടക്കത്തോടെയും ആയിരുന്നു.ഗാന്ധിജി വളരെ ചെറിയ ഒരു പ്രസംഗമേ നടത്തിയുള്ളൂ.
അയിത്തം തൊട്ടുകൂടായ്മ ഇത് ഇന്ത്യയിൽ എല്ലാം ഉണ്ടെങ്കിലും മലബാറിലാണ് അത് ഏറ്റവും ഇരുണ്ട രൂപം പൂണ്ടിരിക്കുന്നത്.ഞാൻ ഹൈന്ദവ ശാസ്ത്രം ഏറെ പഠിച്ചിട്ടുണ്ട്.ഈ പൈശാചിക ആചാരങ്ങൾക്ക് ഒന്നും അതിൽ സ്ഥാനമില്ല.അയിത്തം മതത്തിൻറെ ഭാഗമാകുന്നത് ഏറെ പരിതാപകരമാണ്.പ്രസംഗം അവസാനിച്ച് ഗാന്ധി യാത്രതിരിച്ചത് ഒറ്റപ്പാലത്തേക്ക് ആയിരുന്നു.
എന്നാൽ ഒരുപാട് ജനക്കൂട്ടം അനങ്ങനടിയിൽ തടിച്ചു കൂടിയത് കണ്ടപ്പോൾ ഗാന്ധിജി അവിടെ ഇറങ്ങി.യഥാർത്ഥത്തിൽ അവിടെ ഒരു പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല.ധാരാളം ഹരിജൻ സ്ത്രീകൾ അവിടെ സന്നിഹിതരായിരുന്നു.101 രൂപയും മംഗള പത്രവും അവിടത്തുകാർ സമ്മാനിച്ചു.അയിത്തൂച്ചാടന പ്രസ്ഥാനത്തെ വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ഗാന്ധിജി അവിടെ പറയുകയുണ്ടായി.
ഒറ്റപ്പാലത്തും വഞ്ചനാവലി ഏറെ വൈകിയും ഗാന്ധിജിയെ ഒരു നോക്കു കാണുവാനായി നിന്നു.ഹരിച്ചനോദാരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ഏറെ സംസാരിച്ചു.തുടർന്ന് പണവും ആഭരണങ്ങളും മംഗള പത്രവും എല്ലാം നൽകി ജനം ഗാന്ധിജിയെ യാത്രയയച്ചു.നേരെ ഗുരുവായൂരിൽ ഉള്ള പൊതുയോഗത്തിൽ സംസാരിക്കാനായിരുന്നു തുടർന്ന് ഗാന്ധിജി പോയത്.ഗാന്ധിജിയുടെ സന്ദർശനം വള്ളുവനാടൻ ജനതയ്ക്ക് നവോന്മേഷം പകർന്നു.ശ്രീകൃഷ്ണപുരത്തെ ഗാന്ധിശ്രീകൃഷ്ണപുരത്തെ ഗാന്ധി സ്പർശം എന്നും ജനമനസ്സുകളിൽ നിലനിർത്തുന്നതിനു വേണ്ടിയാണ് അവിടം കേന്ദ്രമാക്കി ബാബുജി പാർക്ക് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്.
ചരിത്ര പ്രാധാന്യമുള്ള കരിമ്പുഴ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഏറാൽ പാഡിന്റെ ആസ്ഥാനമായിരുന്നു.1934-ൽ ഗാന്ധിജി കരിമ്പുഴയിലെത്തിയതിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് ഈ പാർക്ക്.കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ വക 3കൂടി രൂപയും ബഹുമാനപ്പെട്ട ഒറ്റപ്പാലം എംഎൽഎ ശ്രീ എം ഹംസ അവർകളുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 2 കൂടി രൂപയും ചേർത്ത് നിർമ്മിച്ചത്.
ശ്രീകൃഷ്ണപുരം ബാബുജി ചിൽഡ്രൻസ് പാർക്ക് 28/02/2016ന് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിഅന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന എ പി അനിൽകുമാർ ആണ് ഉദ്ഘാടനം ചെയ്തത്. ഗാന്ധി പ്രതിമ നിർമിച്ചത് അജയൻ ബി കാട്ടുങ്ങൽ കലവൂർ എന്ന ആലപ്പുഴഗാന്ധി പ്രതിമ നിർമിച്ചത് അജയൻ ബി കാട്ടുങ്ങൽ കലവൂർ എന്ന ആലപ്പുഴക്കാരൻ ശില്പിയാണ്.ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത് 2016 സെപ്റ്റംബർ 5ന് ഈസി മൊയ്തീൻ കേരള ടൂറിസം സഹകരണ വകുപ്പ് മന്ത്രിയാണ്.
*റഫറൻസ്
*അഭിമുഖം - ബാലൻ മാഷ് കടമ്പഴിപ്പുറം
No comments:
Post a Comment