Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 23

 23. ഗാന്ധി-ഇർവിൻ സന്ധി

ജാസ്മി 

നികുതിനിഷേധം,സിവിൽനിയമലംഘനം,ഉപ്പുസത്യാഗ്രഹം തുടങ്ങി കോൺഗ്സ്ആവിഷ്കരിച്ച വിവിധപ്രക്ഷോഭപരിപാടികളെ ഫലപ്രദമായ നേരിടാൻ സർക്കാർമിഷനറിക്ക്സാധിക്കാതെയായി.സത്യാഗ്രഹിക്കളേകൊണ്ടുജയിലുകൾ നിറഞ്ഞുകവിഞ്ഞു.വിദേശവസ്ത്രങ്ങളുംവസ്തുക്കളുംപിക്കറ്റ്ചെയ്യുവാൻ സ്ത്രീകളുംരംഗത്ത്വന്നു.ഈസമയത്ത്

ഗാന്ധിജിജയിൽവാസത്തിൽആയിരുന്നു.ഗാന്ധിജി ജയിലിനകത്തായാലും പുറത്തായാലുംഎതിരിടുവാൻപ്രയാസമായമഹാശക്തിയായിതീർന്നിരിക്കുന്നതിനാൽഅദ്ദേഹവുമായിരമ്യതയിൽവർദ്ധിക്കുന്നതാണ്ബുദ്ധിഎന്ന്ഗവൺമെന്റിന്മനസ്സിലായി.ഒത്തുതീർപ്പിന്ഗാന്ധിജിയുടെവ്യവസ്ഥകൾഎന്തൊക്കെയെന്ന്അറിയാൻഗവൺമെൻറ്നിർദ്ദേശിച്ചതനുസരിച്ച്ബ്രിട്ടീഷ്പത്രപ്രതിനിധിയായിരുന്നുസ്ലോഗോംഗാന്ധിയെജയിലിൽചെന്നു കണ്ടു.സുഹൃത്തുക്കളുമായികൂടിയാലോചിച്ചതിനുശേഷംമറുപടി പറയാൻനിവൃത്തിയുള്ളൂഎന്ന്ഗാന്ധിപറഞ്ഞു. അങ്ങനെഅവരുമായികൂടിയാലോചിക്കുവാൻ സർക്കാർ സൗകര്യമുണ്ടാക്കി .1931 ജനുവരി 25ന് ജയിലിൽ നിന്നും മോചിപ്പിച്ചു. കോൺഗ്രസ്നിയമവിരുദ്ധ സംഘടനയാണെന്ന്പ്രഖ്യാപനംപിൻവലിക്കുകയുംചെയ്തു.ഒന്നാംവട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന എം ആർ ജേക്കർ ഡോക്ടർ ശ്രീനിവാസ ശാസ്ത്രി എന്നിവർ 1931 ഫെബ്രുവരി 6 നാട്ടിലെത്തിഅലഹബാദിൽ ചെന്ന് ഗാന്ധിയെയും നേതാക്കളെയും കണ്ടു .ബ്രിട്ടീഷ് കാർ നീട്ടിയ സൗഹൃദ ഹസ്തം തട്ടിക്കളയാതിരിക്കാൻ അവരോട് സഹകരിക്കാനും ഉപദേശിച്ചു. 1931 ഫെബ്രുവരി 16ന് ഗാന്ധി അലഹബാദിൽ നിന്ന് ഡൽഹിക്ക് തിരിച്ചു. ഫെബ്രുവരി 17 പ്രഭുവും ഗാന്ധിയും തമ്മിലുള്ള സംഭാഷണം വൈസ്രോയി മന്ദിരത്തിൽ ആരംഭിച്ചു രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന്റെ പ്രാധാന്യത്തെ പറ്റിയാണ് ചർച്ച ആരംഭിച്ചത്. സത്യാഗ്രഹം നിർത്തിവയ്ക്കാം എന്ന് ഗാന്ധിയും സത്യാഗ്രഹ തടവുകാരെ മോചിപ്പിക്കമെന്ന് ഇറുവിനും സമ്മതിച്ചു .ഗൂഢാലോചന കേസിൽ പ്രതികളായ ഭഗത് സിംഗ് ,സുഖ ദേവ് ,രാജഗുരു ഇവരുടെ വധശിക്ഷ ചെയ്യുന്നതിന് വേണ്ടി വിവേചനാധികാരം ഉപയോഗിക്കണമെന്ന് ഗാന്ധി വാദിച്ചു .ഇർവിൻ അത് അംഗീകരിച്ചില്ല .ഫെബ്രുവരി 19നാണ് വൈസ്രോയും ഗാന്ധിയും തമ്മിൽ പിന്നീട് കണ്ടത് വൈസ്രോയി ഭരണഘടന സംബന്ധിച്ച ബ്രിട്ടീഷ് സർക്കാറിന്റെ നിലപാടിനെ കുറിച്ച് പറഞ്ഞു .ഭരണഘടനാപരമായ കാര്യങ്ങളിൽ മുഖ്യമായ അടിസ്ഥാനം ഫെഡറേഷൻ ആയിരിക്കും ,ആവശ്യമുള്ള രക്ഷാവ്യവസ്ഥകളോടുകൂടി ഇത് ഇന്ത്യയുടെ ചുമതയെ ചുമതലയിൽ നടത്തപ്പെടണം എന്ന് സൂചിപ്പിച്ചു. മാർച്ച് ഒന്നിന് ഗാന്ധിയും ഇർവിനും കണ്ടപ്പോൾ പിക്കറ്റിങ് ബഹിഷ്കരണം, ഉപ്പു നിർമ്മാണം, പോലീസ്തിക്രമങ്ങളെ കുറിച്ചുള്ള അന്വേഷണം ഇവയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുവാൻ നിർവാഹമില്ലെന്ന് വൈസ്രോയി അറിയിച്ചു. അന്ന് തന്നെ ഉച്ചക്കുശേഷം തമ്മിൽ കണ്ടപ്പോൾ ഒരുതരം സമാധാനപരമായ പിറ്റേറ്റിങ്ങിന് വൈസ്രോയി സമ്മതിച്ചു .സമാധാനപരമായി തുടരുന്നില്ല എന്ന് തോന്നിയാൽ ഉടനെ അധികാരികൾക്ക് നടപടിയെടുക്കാവുന്നതാണെന്ന് ഗാന്ധിയും വാദിച്ചു.മാർച്ച് മൂന്നിന് അവർ തമ്മിൽ കണ്ടപ്പോൾ പോലീസ്തിക്രമങ്ങളെകണ്ടുകെട്ടിയ ഭൂമി അതിൻറെ ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കുന്ന കാര്യം ചർച്ചക്കെടുത്തു. എന്നാൽ വൈസ്രോയി ഇക്കാര്യത്തിൽ മാറാൻ തയ്യാറായില്ല ,അധികമായി ചില പ്രദേശങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ട പോലീസുകാർക്ക് വേണ്ടി ചെലവായ തുക ഈടാക്കുന്നതിന് ആ പ്രദേശത്തിലെ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ലെവി അവർക്കുതന്നെ മടക്കി കൊടുക്കണം എന്ന വാദവും വൈസ്രോയി സ്വീകരിച്ചില്ല . ഉപ്പ് ഉൽപാദനത്തിന്റെ കാര്യത്തിൽ നിയമം റദ്ദ് ചെയ്തില്ലെങ്കിലും ചില ഗ്രാമങ്ങളിൽ ഉപ്പിൽപാദനവുംവിപണനവുംനിയന്ത്രിതരീതിയിൽ അനുവദിക്കപ്പെട്ടു. സിവിൽ നിയമലംഘനം സംബന്ധിച്ച് പുറപ്പെടുവിച്ച ഓർഡിനൻസുകൾ ഗവൺമെൻറ് പിൻവലിക്കും ഈ എഗ്രിമെൻറ് അനുസരിച്ചുള്ള ബാധ്യതകൾ കോൺഗ്രസ് നിറവേറ്റാത്ത പക്ഷം ഗവൺമെൻറ് തക്കനടപടികൾ കൈക്കൊള്ളുന്നതായിരിക്കും. 1931 മാർച്ച് 5 ഗാന്ധി ഇർവിൻ സന്ധ്യ ഒപ്പുവയ്ക്കപ്പെട്ടു .ഹോം സെക്രട്ടറിയുടെ ഒപ്പോടുകൂടി അത് പുറത്തുവന്നു, 16 ദിവസം കൊണ്ടാണ്ഇത് രൂപം കൊണ്ടത് അതിനുള്ള എട്ട് തവണ ഗാന്ധിയും ഇറുവിനും തമ്മിൽ കണ്ടു.

ഗാന്ധി- ഇർവിൻ ഉടമ്പടിയുടെ സവിശേഷതകൾ

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കുവാൻ സമ്മതിച്ചു

  • INC നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കും

  • കോൺഗ്രസിന്റെപ്രവർത്തനങ്ങളെതടയുന്നഎല്ലാഓർഡിനൻസുകളും പിൻവലിച്ചു.

  • അക്രമാസക്തമായകുറ്റകൃത്യങ്ങൾഒഴികെയുള്ളഎല്ലാ പോസിറ്റേഷനുകളും പിൻവലിച്ചു

  • നിസ്സഹരണസമരത്തിപങ്കെടുത്തവരുടെ അറസ്റ്റിൽ നിന്നുള്ള മോചനം

  • ഉപ്പ് നികുതി എടുത്തു കളയൽ

ഗാന്ധി- ഇർവിൻ ഉടമ്പടിയുടെ ഫലം

  • 1931സെപ്റ്റംബർ-ഡിസംബർ മാസങ്ങളിൽ നടന്ന രണ്ടാം വട്ട മേശ സമ്മേളനത്തിൽ ഐ എൻ സി പങ്കെടുത്തു

  • എല്ലാഓർഡിനൻസുകളുംപിൻവലിക്കാൻസർക്കാർ സമ്മതിച്ചു

  • മദ്യവും വിദേശ തുണിക്കടകളും സമാധാനപരമായിപിക്കറ്റ് അനുവദിക്കാൻ സമ്മതിച്ചു

  • INC നിരോധനം പിൻവലിച്ചു

  • സത്യാഗ്രഹങ്ങളുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ പുനസ്ഥാപിക്കാൻ സമ്മതിച്ചു

  • ഉപ്പ്ശേഖരിക്കാനുംഇതുവരെ പിരിച്ചെടുത്ത്പിഴകൾ ഉപേക്ഷിക്കാനും സമ്മതിച്ചു

പൂനെ സന്ധി

ബ്രിട്ടീഷ്ഗവൺമെന്റിന്റെനിയമനിർമ്മാണ സഭയിലെ തിരഞ്ഞെടുപ്പ് സീറ്റുകൾ സംവരണം ചെയ്യുന്നതിനായി 1932 സെപ്റ്റംബർ 24 ഗാന്ധിയും പിആർ അംബേദ്കറും ചേർന്ന് പൂനെയിലെ ഏർവാദ സെൻട്രൽ ജയിലിൽ വച്ച് നിർധന വിഭാഗത്തിന് വേണ്ടി ഒപ്പുവെച്ച കരാറാണ് പൂ ഉടമ്പടി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെതീരുമാനത്തിൽ പ്രതിഷേധിച്ച് ജയിലിൽ ഗാന്ധി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാനുള്ള മാർഗം എന്ന നിലയിൽ കമ്മ്യൂണിറ്റി വാർഡ് പകരം ഹരിജനങ്ങളെ ഉദ്ദേശിച്ച് സംവരണ സീറ്റ് എന്ന ആശയം മുന്നോട്ടുവച്ചു ഹരിജനങ്ങളെ ഉദ്ദേശിച്ച് സംവരണം കൂടുതലുള്ള ചില നിയോജക മണ്ഡലങ്ങൾ അനുജനങ്ങൾക്കായി സംവരണം ചെയ്യുക അവിടെ ഹജ്ജനങ്ങളെ മാത്രം മത്സരിക്കാൻ അനുവദിക്കുകയും ചെയ്യുക അനുയോജക മണ്ഡലത്തിലെ ഹരിജനങ്ങൾ ഉൾപ്പെടെ എല്ലാവരും വോട്ട് ചെയ്ത് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക അങ്ങനെ വരുമ്പോൾ ഹരി ജനങ്ങൾക്ക് ഇരട്ട വോട്ടും പ്രത്യേക വോട്ടർ പട്ടികയും എന്ന വിവേചനം കൂടാതെ കഴിയുകയും ചെയ്യും ഈ നിർദ്ദേശം ഗാന്ധിജിയും B.Rഅംബേദ്കറിനും സ്വീകാര്യമായി തോന്നി അങ്ങനെ നിരാഹാരത്തിന്റെ അഞ്ചാം നാൾ 1932 സെപ്റ്റംബർ 24ന് മാളവ്യായുംഅംബേദ്കർ മറ്റ് നേതാക്കന്മാരും കരാറിൽ ഒപ്പുവച്ചു. ഇതാണ് പൂനെ കരാർ എന്ന പേരിൽ അറിയപ്പെടുന്നു.

റഫറൻസ്:

  • മഹാത്മാഗാന്ധി-കൃഷ്ണകൃപലനി

  • മഹാത്മാഗാന്ധിജീവചരിത്രം -

കോയിക്കൽ കെ ജേക്കബ് എം എ


No comments:

Post a Comment

MIKAV 06