ആധുനിക വിദ്യാഭ്യാസത്തിന്റെ വിഷയപരമായ ഉള്ളടക്കം
ആധുനിക വിദ്യാഭ്യാസത്തിന്റെ വിഷയപരമായ ഉള്ളടക്കം വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം തന്നെയാണ്
കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടര് പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്.പരിമിതികളെല്ലാം ഉള്ളപ്പോഴും വിദ്യാഭ്യാസത്തിലെ ബദല്‍ ചിന്തകളെക്കൂടി കണക്കിലെടുത്ത് ചില പടംപൊഴിക്കലുകള്‍ക്ക് നമ്മുടെ ഔപചാരിക വിദ്യാഭ്യാസം മുതിര്‍ന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. ‘സ്കൂള്‍ നിരാസം’ എന്ന ഇവാന് ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നല്കാന് നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ ‘വിദ്യാഭ്യാസം വിമോചന’ത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളില്‍ കുട്ടികളില്‍ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു. എന്നാല്‍ ഭരണവര്‍ഗ താല്പര്യങ്ങള് പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയുണ്ടായി. കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തിയുള്ളവരാക്കുക എന്ന വ്യാജ മേല്‍വിലാസമാണ് പാഠപുസ്തക ഉള്ളടക്കത്തെ ‘സമ്മിതി നിര്‍മാണ’ത്തിനുള്ള ഉപകരണമാക്കാന്‍ ശ്രമം നടക്കുന്നത്. വിചിത്രമാണ് ഈ വൈരുധ്യം.വിദ്യാഭ്യാസത്തെ ജീവിത പ്രവർത്തനങ്ങളുമായി, പ്രത്യേകിച്ച് ഉത്പാദന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നതും പ്രധാനമാണ്. കാരണം ഉത്പാദന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് സംസ്കാരം, ശീലങ്ങൾ, സ്വഭാവം മുതലായവ. ഉത്പാദന പ്രക്രിയയുമായി ബന്ധപ്പെടാത്ത വിദ്യാഭ്യാസം മാനസികവും കായികവുമായ പ്രക്രിയകളെ വേർതിരിക്കുന്നു. അതിൽ കായിക പ്രക്രിയകൾ ഹീനമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ പ്രവണത മധ്യവർഗ തൊഴിലുക ളോടുള്ള അഭിനിവേ ശത്തിലും കായിക തൊഴിലുക ളോടുള്ള അവജ്ഞ യിലും പ്രകടമാണ്. കായികവും മാനസികവുമായ പ്രക്രിയകളെ തമ്മിൽ ഉദ്ഗ്രഥിപ്പി ക്കുന്നത് സാമൂഹികമായി പ്രതികരിക്കാൻ കഴിയുന്ന വിദ്യാഭ്യാസത്തിന് അത്യാവശ്യമാണ്. അതിനാൽ കായികാധ്വാനം ഔപചാരിക വിദ്യഭ്യാസത്തിന്റെ ഭാഗമാക്കണം.ഉള്ളടക്ക പരിജ്ഞാനംവസ്തുതകളെക്കുറിച്ചും അവരുടെ വിഷയത്തിന്റെ ഘടനയെക്കുറിച്ചും അധ്യാപകരുടെ അവബോധത്തെ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, ഒരു അദ്ധ്യാപകൻ അറിഞ്ഞിരിക്കണം എന്തുകൊണ്ടാണ് ഒരു നിശ്ചിത ഫീൽഡിൽ ഇവ അംഗീകരിക്കപ്പെട്ട വസ്തുതകൾ, അറിവ് എങ്ങനെ നിർമ്മിക്കപ്പെടുന്നു, എന്തുകൊണ്ടാണ് ഈ മേഖലയുടെ ചില വശങ്ങൾ മറ്റുള്ളവയേക്കാൾ പ്രാധാന്യമുള്ളത്, ഒരു വിഷയത്തെക്കുറിച്ച് എന്ത് ബദൽ ധാരണകൾ നിലവിലുണ്ട്, വസ്തുതകൾ മറ്റുള്ളവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു അച്ചടക്കത്തിന് അകത്തും പുറത്തുമുള്ള ആശയങ്ങൾ, എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ ആദ്യം അറിയുന്നത് . ശാസ്ത്രശാഖകളും സ്കൂൾ വിഷയങ്ങളും തമ്മിലുള്ള ബന്ധത്തെ ഷുൽമാൻ പ്രശ്നമാക്കുന്നില്ല. ഈ രീതിയിൽ, ഉള്ളടക്ക പരിജ്ഞാനത്തിന്റെ അടിസ്ഥാന ചോദ്യം തുറന്നിരിക്കുന്നു. സ്റ്റെംഗൽ പ്രകാരം , അച്ചടക്കങ്ങൾ സ്കൂൾ വിഷയങ്ങൾക്ക് മുമ്പുള്ളതാണെന്നും അച്ചടക്കപരമായ ഉള്ളടക്ക പരിജ്ഞാനത്തെ പഠിക്കാനാകുന്ന രൂപത്തിലേക്ക് പരിഷ്ക്കരിക്കുക എന്നതാണ് അധ്യാപകരുടെ ചുമതലയെന്നും ഷുൽമാൻ അനുമാനിക്കുന്നു, അതായത്, അതിനെ ഒരു സ്കൂൾ വിഷയമാക്കി മാറ്റുക.
റഫറൻസ്
വിക്കിപീഡിയ
പ്രഭാഷണങ്ങൾ :ഷൌക്കത്ത് സജോസ്തു
ടെലിഗ്രാം ഗ്രൂപ്പ് :വായനശാല
ലേഖനം :ദേശാഭിമാനി പത്രം
Monday, December 12, 2022
ആധുനിക വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം
Subscribe to:
Post Comments (Atom)

ആധുനിക വിദ്യാഭ്യാസം വിഷയപരമായ ഉള്ളടക്കം നാം ചർച്ച ചെയുമ്പോൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും അത് പരിഷ്കരിക്കേണ്ടതിനെ കുറിച്ചും ഇനിയും വിശദമായ ചർച്ചകൾ ആവിശ്യമാണ് അത് എങ്ങനെ പ്രായോഗിക തലത്തിൽ പ്രായോഗിക്കാം എന്നും ചിന്തിക്കണം
ReplyDelete