Saturday, February 18, 2023

Document for MIKAV SEASON 5 [ to scert]

 ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്,
 മണ്ണമ്പറ്റ , ശ്രീകൃഷ്ണപുരം ,
പാലക്കാട് ജില്ല
ഫോൺ : 9400317972
ഇ മെയിൽ : ttiprincipaltti@gmail.com

 I. സ്ഥാപനം  

2004 ലാണ് മണ്ണമ്പറ്റ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ ഈ സ്ഥാപനം [ മണ്ണമ്പറ്റ ടീച്ചർ ട്രൈനിങ്ങ് ഇന്സ്റ്റിറ്റ്യൂട്ട് ] ആരംഭിക്കുന്നത്. തനി ഗ്രാമപ്രദേശത്താണെങ്കിലും  ഇന്നിത് പാലക്കാട് ജില്ലയിലെ മികച്ച ടീച്ചർ ട്രൈനിങ്ങ് സ്ഥാപനങ്ങളിൽ ഒന്നാണ്. ഒരു വർഷം 50 കുട്ടികൾക്കാണ് പ്രവേശനം നല്കുന്നത് . 25 സീറ്റുകൾ  സർക്കാർ  തെരഞ്ഞെടുക്കുന്ന വിദ്യാർഥികളും  25 പേർ മാനേജ്മെന്റ് തെരഞ്ഞെടുക്കുന്ന വിദ്യാർഥികളും. മികച്ച വിജയശതമാനം  [ 95%ത്തിലധികം ] ഈ സ്ഥാപനത്തിലുണ്ട്. വിജയിക്കുന്നവരിൽ നല്ലൊരു പങ്കും ഏറെ വൈകാതെ സ്കൂളുകളിൽ  ജോലിചെയ്യുന്നുമുണ്ട്.

    സ്ഥാപിച്ചകാലം മുതൽ  പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപക ദേശീയ അവാർഡ് ജേതാവായ ശ്രീകൃഷ്ണപുരം  കൃഷ്ണൻകുട്ടിയും    2013 നു ശേഷം  സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ എസ് വി രാമനുണ്ണിയുമാണ് [ എസ്. വി. രാമനുണ്ണി, സുജനിക, കുണ്ടൂർകുന്ന് , മണ്ണാർക്കാട്, 678583 ഫോൺ ; 9400317972, ഇ മെയിൽ : ttiprincipaltti@gmail.com ]  പ്രിൻസിപ്പാളായി പ്രവർത്തിക്കുന്നത്. മികച്ച അധ്യാപകരുടെ ഒരു നിര ഉണ്ട്.

    പൊതുവായി എല്ലാ സ്ഥാപനങ്ങളിലുമുള്ള പ്രവർത്തന പരിപാടികളുടെ സാധാരണ വിശദാംശങ്ങൾ  ഇവിടെ പ്രസക്തമല്ലാത്തതുകൊണ്ട് അതൊന്നും  ഡോക്യുമെന്റ് ചെയ്യുന്നില്ല .

II. അസംബ്ളിയും അസംബ്ളിക്ക് മുന്പും  
9.40 നു വിദ്യാർഥികൾ  [ ടീച്ചർ ട്രൈനീസ് ] എത്തും. 9.45 മുതൽ 10 വരെ വായനാ സെഷൻ ആണ്. മികച്ച ഒരു ലൈബ്ററി ഉണ്ട്. മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ഏറ്റവും പുതിയ പുസ്തകങ്ങളടക്കം ഇവിടെയുണ്ട്. തുടർച്ചയായി വിദ്യാർഥികൾ  രാവിലെ  ഈ സമയത്ത് വായിക്കുന്നു. അന്നന്നത്തെ വായനക്ക്  ശേഷമാണ് അസംബ്ളി.
[ വായനാദൃശ്യങ്ങൾ  താഴെ കൊടുക്കുന്നു ]
    10 മണിക്ക് വായനാസെഷൻ കഴിഞ്ഞതിനു ശേഷമാണ് റഗുലർ ക്ളാസുകൾ തുടങ്ങുക . എന്നാൽ എല്ലാ ചൊവാഴ്ചയും  അസംബ്ളി ഉണ്ട്. സവിശേഷ സന്ദർഭങ്ങളിൽ  അല്ലാതെയും  അസംബ്ളി ഉണ്ട്. അസംബ്ളി ഹാളിൽ  ഇരുന്നിട്ടാണ്. പ്രയർ ഉണ്ട്.  എന്നാൽ പ്രയർ  ഏതെങ്കിലും  പ്രശസ്തമായ ഒരു പുസ്തകം  5 മിനുട്ട് വായിച്ചിട്ടാണ്. പുസ്തകവായനായണ് പ്രാർഥന. ടോൾസ്റ്റോയ്, ദസ്തേയ്വിസ്കി, തോമസ് മൻ , വേർഡ്സ് വർത്ത് , പേൾ എസ് ബക്ക് തുടങ്ങിയവരുടേയും  ഒ വി വിജയൻ, കെ ആർ മീര, ബന്യാമിൻ, കമലാദാസ്, വൈലോപ്പിള്ളി, കുമാരനാശാൻ, എം ടി വാസുദേവൻ നായർ  , പി പി രാമചന്ദ്രൻ , പെരുമ്പടവം ശ്രീധരൻ   തുടങ്ങിയവരുടേയും  ഒക്കെ കൃതികളാണ് വായിക്കുക. ചെറിയ ഒരാമുഖത്തോടുകൂടി 5 മിനുട്ട് വായിക്കും. എല്ലാവരും ശ്രദ്ധാപൂർവം  കേട്ടിരിക്കും. [ പ്രയർ - ചിത്രം  കാണുക ]
പ്രയറിനു ശേഷം  ദേശഭക്തിഗാനവും  പ്രതിജ്ഞയും  മാത്രം  അറ്റൻഷനിൽ നിന്നിട്ടാണ്. [ ചിത്രം കാണുക ] തുടർന്ന് 2 ടോപ്പിക്കുകൾ  അവതരിപ്പിച്ച് ചർച ചെയ്യും. ടോപ്പിക്കുകൾ  നേരത്തെ പ്രഖ്യാപിക്കും. അതുകൊണ്ടുതന്നെ നല്ല ചർച നടക്കും. [ ചിത്രം നോക്കുക ]
    2021  മുതൽ വളരെ ഗൗരവമായി [ വിഷയം നന്നായി പഠിച്ച് ] വിഷയങ്ങൾ  അവതരിപ്പിക്കുന്നു. കോവിഡ് കാലത്ത് ഓൺലയിനിലായിരുന്നു . ഇപ്പോൾ നേരിട്ടും. പ്രാദേശിക വിഷയങ്ങൾ  തീരെ ടോപ്പിക്കായി എടുക്കാറില്ല. ഉദാഹരണത്തിന്ന് ചിലത്

    • ക്രിപ്ടോ കറൻസിയുടെ സാമ്പത്തിക ശാസ്ത്രം  
    • ഇന്ത്യൻ ഭരണഘടന പരിചയപ്പെടൽ  
    • കോവിഡ് മഹാമാരിയുടെ പാർശ്വഫലങ്ങൾ  വിദ്യാഭ്യാസത്തിൽ  
    • ഇന്ത്യൻ സാമ്പത്തിക രംഗം  
    • കെ റയിൽ  സാധ്യതകളും പ്രശ്നങ്ങളും  
    • പശ്ചിമഘട്ടം  സംരക്ഷിക്കപ്പെടുമ്പോൾ  
    • ചരിത്രം  വായിക്കേണ്ടതെങ്ങനെ
    • ആഗോള തപനവും  ലോക രാഷ്ട്രങ്ങളും  
    • ക്ളാസ് മാനേജ്മെന്റ് പല നിരീക്ഷണങ്ങൾ  
    • ഉക്രൈൻ  പ്രശ്നം  ലോകത്തെ മാറ്റിമറിക്കുമ്പോൾ  
    • യൂണിഫോം വിവാദം എന്തിന്
    • ജന്റർ ന്യൂട്രാലിറ്റി എന്ത്
    • എൽ ജി ബി ടി.... അടുത്തറിയുക
    • ക്ളാസ് മുറിയിലെ ജനാധിപത്യം  
    • വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം  
    •

തുടങ്ങിയ നിരവധി വിഷയങ്ങൾ  അവതരിപ്പിക്കുകയും  മികച്ച ചർച്ചകൾ  നടക്കുകയും ചെയ്യുന്നു. രണ്ടു ടോപ്പിക്കുകൾ  ഉള്ളതുകൊണ്ട് ഓരോ ആഴ്ചയും  ആഴത്തിലുള്ള ലോകബോധം  ഉണ്ടാക്കാനാവുന്നു.

III. സർഗ്ഗവേള

    കോവിഡിന്റെ കാലത്ത് ഓൺലയിൻ  ക്ളാസുകൾ  നന്നായി നടന്നപ്പോൾ  തോന്നിയ ഒരാശയമാണ് ഓൺ ലയിനിൽ  എല്ലാ ശനിയാഴ്ചയും  1.30 മണിക്കൂർ  നീണ്ടുനിൽക്കുന്ന സർഗവേള. വിദ്യാർഥികളുടെ സർഗാത്മകത പ്രകടിപ്പിക്കാനും  വിലയിരുത്താനുമുള്ള ഒരവസരമായിരുന്നു ഇത്. എല്ലാവരുടേയും സജീവ പങ്കാളിത്തം  ഇതിലുണ്ടായിരുന്നു . 10 പേരുള്ള  5 ഗ്രൂപ്പുകളായിരുന്നു പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നത്.

പ്രവർത്തനങ്ങളിൽ നന്നായി വിജയിച്ചവ
    • ചിന്താവിഷ്ടയായ സീത കവിത അവതരണം. [ ഒരാമുഖത്തോടുകൂടി കാവ്യം മുഴുവനും നന്നായി വായിക്കൽ ]
    • ചണ്ഡാലഭിക്ഷുകി കാവ്യം അവതരണം  
    • പൂതപ്പാട്ട് കാവ്യാവതരണം  
    • വിദ്യാഭ്യാസ ദർശനങ്ങൾ  സെമിനാർ  
    • ഉക്രൈൻ - റഷ്യ സംഘർഷം  - 5 വ്യത്യസ്ത നിരീക്ഷണങ്ങൾ  [ വ്യത്യസ്ത രാജ്യങ്ങൾ സംഘർഷത്തെ എങ്ങനെ നോക്കിക്കാണുന്നു. ]
    • 5 കഥകൾ  - 5 റേഡിയോ നാടകങ്ങളാക്കി അവതരിപ്പിക്കൽ  
    • ആമയും മുയലും കഥ - വൈജ്ഞാനികാംശത്തെ മാറ്റിപ്പണിയൽ  [ പഴയ കഥ്യുടെ വൈജ്ഞാനികാംശത്തെ ഗണിതം, പരിസ്ഥിതി, ചരിത്രം , സാമ്പത്തിക ശാസ്ത്രം, മാനവികത എന്നിങ്ങനെ വ്യത്യസ്ത ഇന്റർ പ്രെട്ടേഷൻസ് ]
    • ഭാഷയിലെ 5 മികച്ച കഥകൾ  അവതരണം  [ കടൽത്തീരത്ത്, പ്രകാശം പരത്തുന്ന പെൺകുട്ടി, ഭൂമിയുടെ അവകാശികൾ, പക്ഷിയുടെ മണം, മാനാഞ്ചിറ ടെസ്റ്റ് ]
    • ദ് മാൻ ഹു ഷൗട്സ് തെരീസ - എന്ന സിനിമയുടെ കാഴ്ചയും ആസ്വാദനവും.

സർഗവേള ഇപ്പൊഴും തുടരുന്നുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടേയും  നല്ല ഇടപെടൽ.

IV. അധ്യാപകരുമായി മിണ്ടിപ്പറഞ്ഞ്
Dialogue with Masters

    27-12-22 നു മുഴുവൻ ദിവസവും  അധ്യാപകരുമായി സംസാരിക്കയായിരുന്നു വിദ്യാർഥികൾ .2 വിദ്യാർഥിയും  1ടീച്ചറും  മുഖാമുഖമിരുന്ന് നേരത്തെ തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ  [ എന്നാൽ തികച്ചും അനൗപചാരികമായി ]  മൂന്നും  ചിലർ മൂന്നര മണിക്കൂറും  സംസാരിച്ചു. 24 ടീച്ചറും 48 വിദ്യാർഥിയും.

    മൂന്നാം  സെമസ്റ്റർ  45 ദിവസത്തെ സ്കൂൾ അനുഭവപരിപാടിയുടെ മുന്നോടിയായിട്ടാണിത് സംഘടിപ്പിച്ചത്. ക്ഷണിച്ച 24 ടീച്ചർമാരും  വളരെക്കാലത്തെ സ്കൂൾ  അനുഭവമുള്ളവരും  മികച്ച അധ്യാപകരെന്ന് പെരുമയുള്ളവരും  ആയിരുന്നു. വെറും ടീച്ചർ എന്നതിനു പുറമേ സാമൂഹ്യ സാമ്കാരിക രാഷ്ട്രീയ രംഗത്ത് [ ഏതിലെങ്കിലും  ] പ്രവർത്തനാനുഭവമുള്ളവരുമായിരുന്നു . വിദ്യാർഥികൾ  സമയമെടുത്ത് തയാറാക്കിയ ചോദ്യാവലിയിൽ ഊന്നിനിന്നുകൊണ്ട് എല്ലാവരും പ്രതികരിച്ചു. അതിന്റെ ഡോക്യുമെന്റേഷൻ  പൂർത്തിയായി വരുന്നു. Link: https://drive.google.com/file/d/1azt_rr4rMCUeV1I0mFXX_my5KJeqjo4y/view?usp=share_link

ചോദ്യാവലി ഇങ്ങനെ : 10 ശീർഷകങ്ങളിൽ  തയാറാക്കിയവ

DIALOGUE WITH MASTERS                 


01. പരിചയം

പേര് 1
പേര് 2
പേര് 3
ടീച്ചർ :  പേര്
സ്കൂൾ സർവീസ്
വിഷയം  

02. ക്ളാസ് പൂർവ പ്രവർത്തനം

01. ക്ളാസിനുള്ള ഒരുക്കം  എങ്ങനെയൊക്കെ ചെയ്യുന്നു
02. ക്ളാസിനു ഒരുങ്ങുമ്പോൾ  ടീച്ചറെ സ്വാധീനിക്കുന്ന ആശയങ്ങൾ  
03. ടീച്ചിങ്ങ് നോട്ട് രൂപീകരണം  
04. റഫറന്സിങ്ങ് , എസ് ആർ ജി ആവശ്യം , മുന്നനുഭവങ്ങളുടെ സ്വാധീനം  എത്രത്തോളം  ഉണ്ടാവുന്നുണ്ട്

03. ക്ളാസ്റൂം പ്രവർത്തനം

05. ക്ളാസ് ഒപ്പണിങ്ങ് രീതി
06. പാഠവിനിമയ രീതികൾ  
07. കുട്ടികളെ പങ്കെടുപ്പിക്കുന്ന രീതികൾ  [ സാമ്പിൾ]
08. ലാബ് , ലൈബ്ററി , ഫീൽഡ്ട്രിപ്പ്, പ്രോജക്ട് , സെമിനാർ  , ക്വിസ്സ് തുടങ്ങിയവയുടെ പ്രയോഗങ്ങൾ  എങ്ങനെ
09. ക്ളാസിലെ ഉൽപ്പന്നങ്ങളെ കുറിച്ച്
10. വ്യക്തിപര /  സാമൂഹ്യ ഉൽപ്പന്നങ്ങൾ  വിവരിക്കാമോ
11. മുൻ ഉൽപ്പന്നങ്ങളുടെ പുനരുപയോഗം  
12. ഉൽപ്പന്നങ്ങളുടെ സൂക്ഷിപ്പ്
13. ക്ളാസ് ക്ളോസിങ്ങ് രീതി


 
04. മൂല്യനിർണ്ണയനം

14. ക്ളാസ് പ്രവർത്തനങ്ങൾക്കിടക്ക് വിലയിരുത്തൽ  നടത്തുന്നതെങ്ങനെ
15. ഒരു നിശ്ചിത സമയത്തിനുള്ളിൽ  എല്ലാ കുട്ടികളേയും  വിലയിരുത്താരുണ്ടോ
16. നിരന്തര വിലയിരുത്തൽ  രേഖകൾ  എങ്ങനെയാണ്
17. ഗൃഹപാഠങ്ങൾ, കുട്ടികളുടെ സർഗാത്മകപ്രവർത്തനങ്ങൾ [ വിവിധ മത്സരങ്ങൾ, ഡാൻസ്  പഠിക്കൽ,  കാറ്ററിങ്ങ് പങ്കാളിത്തം, കൂലിപ്പണിക്ക് പോകൽ, നാടന്പാട്ട് ട്രൂപ്പ് അംഗത്വം .... എന്നിവയെ നിരന്തര മൂല്യനിർണ്ണയത്തിൽ  ചേർക്കാൻ സാധിക്കുമോ
18. ടേം  വിലയിരുത്തൽ രേഖകൾ എങ്ങനെയാണ്
19. ക്ളാസ് പിടി എ പ്രക്രിയകൾ  എന്തൊക്കെയാണ്

 05. പരിഹാരപഠനം

20. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പരിഹാരപഠനപ്രവർത്തനം എങ്ങനെയാണ്
21. മികച്ച കുട്ടികൾക്കുള്ള അധിക സഹായം എങ്ങനെയാണ്
22. മികച്ച കുട്ടികൾ എന്നു കരുതുന്നത് ആരെയാണ്
23. ഗുണനിലവാരം  മെച്ചപ്പെടുത്താനുള്ള ഡിപ്പാർട്ട്മെന്റ് പരിപാടികൾ  നിർവഹിക്കുന്നത് എങ്ങനെയാണ് [ പ്രക്രിയകൾ ]
24. സർവീസിനിടക്ക് ഗുണനിലവാരം  മെച്ചപ്പെടുത്താനുള്ള ഡിപ്പാർട്ട്മെന്റ് പരിപാടികളിൽ  ഏറ്റവും  മികച്ചതെന്ന് അനുഭവപ്പെട്ടത് ഏതാണ് . നിലവിൽ ആ പരിപാടി ഇപ്പോൾ എന്തെങ്കിലും തരത്തിൽ തുടരുന്നുണ്ടോ


06. തനത് പരിപാടികൾ  , പരീക്ഷണങ്ങൾ  

25. സ്കൂൾ വാർഷിക  കലണ്ടർ  [ അക്കാദമിക് ] പ്ളാനിങ്ങ് , നിർവഹണം   എങ്ങനെയാണ്
26. സ്കൂളിലെ പൊതു വാർഷിക പ്ളാനിൽ  ഉൾപ്പെടുത്തിയോ തനതായിത്തന്നെയൊ സ്വന്തമായി ഒരു ഒരു വാർഷിക പ്ളാൻ  ആലോചിക്കാറുണ്ടോ
27. തനത് എന്നു പറയാവുന്ന ഒരു പരിപാടി നിർവഹിച്ചതിന്റെ അനുഭവം  
28. ഗവേഷണം  - പരീക്ഷണം  എന്ന നിലയിൽ  നടത്തിയ ഒരു പരിപാടിയുടെ അനുഭവം  
29. തനത് പരിപാടികൾ  ആലോചിച്ച് നടപ്പാക്കുമ്പോൾ  മറ്റുള്ളവരിൽ നിന്ന് [ കുട്ടികളിൽ നിന്നല്ല ] ലഭിച്ച് പിന്തുണ , അംഗീകാരം  

07. സ്ഥപനവുമായുള്ള ഇടപെടലുകൾ

30. സ്ഥാപനവുമായിട്ടുള്ള ഇണക്കം  [ സ്കൂൾ, ബി ആർ സി, എ ഇ ഒ... തുടങ്ങിയ സ്ഥാപനങ്ങൾ  ]
31. സ്കൂൾ  പ്രവർത്തന ബാഹുല്യം  പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടോ
32. നമുക്ക് ബോധ്യപ്പെടാത്ത പ്രവർത്തനങ്ങളിൽ പങ്കാളിത്തം   
33. നമ്മുടെ മുൻകയ്യിലല്ലാത്ത പ്രവർത്തനങ്ങളിലെ പങ്കാളിത്തം  
 

08. സമൂഹവുമായുള്ള ഇടപെടലുകൾ  

34. രക്ഷിതാക്കളുമായുള്ള ബന്ധം  
35. സാമൂഹ്യ സാംസ്കാരിക സംഘടനകളുമായുള്ള ബന്ധം  
36. സർക്കാർ  അക്കാദമിക് സംവിധാനങ്ങളുമായുള്ള ബന്ധം  [ പരിശീലനങ്ങളിലെ പങ്കാളിത്തം, പരിശീലകചുമതലകൾ ,, എൽ എസ് എസ് യു എസ് എസ് പരീക്ഷകൾ, വിദ്യാരംഗം  , മേളകൾ  ...  ....]
37. സ്വന്തം  സർഗാത്മക പ്രവർത്തനങ്ങൾ  
38. അദ്ധ്യാപക സംഘടനാ പ്രവർത്തനങ്ങൾ  
39. ഇഷ്ട വിനോദങ്ങൾ  
40. ഇഷ്ടമല്ലാത്ത [ അക്കാദമിക് ] പരിപാടികൾ  

09 . വിദ്യാഭ്യാസം എന്ന സാംസ്കാരിക പ്രവർത്തനം

41. വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത് എന്താണ്
42. ഈ ലക്ഷ്യം കൈവരിക്കാനുള്ള തടസ്സങ്ങൾ  [ പ്രധാനപ്പെട്ടതെന്ന് തോന്നുന്ന ഒന്ന് ]
43. തടസ്സം മറികടക്കാൻ  നമുക്ക് ചെയ്യാവുന്നത് എന്തൊക്കെ


10. അഭിമുഖം  വിലയിരുത്തൽ  
44. ഞങ്ങൾ ഉന്നയിച്ച ചോദ്യങ്ങളുടെ നിലവാരം  
45. പ്രധാനപ്പെട്ടതെന്ന് ടീച്ചർക്ക് തോന്നിയ വല്ല ചോദ്യവും ചോദിച്ചില്ലെന്ന് തോന്നിയോ
46. ഈ അഭിമുഖം കൊണ്ട് ടീച്ചർക്ക് ഉണ്ടായ ഗുണം / ദോഷം  


ചിത്രങ്ങൾ  ചിലത്  താഴെ കൊടുക്കുന്നു

V. ഡി എൽ . എഡും  ഉപജീവനവും 
    കൊറോണക്ക് തൊട്ടു മുമ്പ് നടത്തിയ ഒരു അന്വേഷണാത്മക പ്രോജക്ടാണ്  ഇത്. ENTREPRENEURSHIP ELEMENT IN PROFESSIONAL COURSES [ പ്രൊഫഷണൽ കോഴ്സുകളിലെ [ പ്രത്യേകിച്ച് ഡി എൽ എഡ് കോഴ്സ് ] സംരഭകത്വ ഘടകം  എന്ന പേരിൽ പാലക്കാട് ഡയറ്റിന്റെ ജേണലിൽ [ Edu-Reflections]  2022 ലക്കത്തിൽ  ഇത് [ പ്രോജക്ട് റിപ്പോർട്ട് ] പ്രസിദ്ധീകരിച്ചിട്ടുണ്ട്.   

    ഒരു പ്രൊഫഷണൽ കോഴ്സ് എന്ന നിലയിൽ  ഡി എൽ എഡ്  പൂർത്തിയായാൽ സ്വാഭാവികമായും  വിദ്യാർഥിക്ക് ഒരു ജീവനോപാധി എന്ന നിലയിൽ  ഈ തൊഴിൽ  ചെയ്യാനും ജീവിതവൃത്തിക്കാവശ്യമായ പണം  ഉണ്ടാക്കാനും കഴിയണം  . ഡി എൽ എഡ് ഒഴിച്ചുള്ള പ്രൊഫഷണൽ കോഴ്സുകളെല്ലാം അങ്ങനെയാണ് നിലനിൽക്കുന്നത്. ഈ ധാരണയിൽ നിന്നു കൊണ്ട് ഡി എൽ എഡ് കഴിഞ്ഞാൽ എന്തൊക്കെ സാധ്യത നാട്ടിലുണ്ടെന്ന് ഞങ്ങൾ അന്വേഷിച്ചത്. സംരഭകത്വം  എന്ന ഘടകത്തെ കുറിച്ച് മനസ്സിലാക്കുകയും  ആ വഴിക്ക് ഈ അന്വേഷണാത്മക  പ്രോജക്ടിലൂടെ  നിരവധി സാധ്യതകൾ  കണ്ടെത്തുകയും ചെയ്തു.
    ഞങ്ങളുടെ വിദ്യാർഥികളിൽ  വളരെ ആത്മവിശ്വാസം  വളർത്തിയ ഒരു പ്രവർത്തനമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഡി എൽ എഡ് കോഴ്സിന്റെ ഭാഗമായി കരിക്കുലത്തിൽത്തന്നെ സംരഭകത്വം  ഒരു പഠന വിഷയമാകണമെന്ന്  ചൂണ്ടിക്കാണിക്കുകയും ചെയ്തു.



            ചിത്രം : പാലക്കാട് ഡയറ്റ് 2022 വർഷത്തെ ജേണലിലെ[ EDU-REFLECTIONS MARCH 2022]  പ്രസക്ത പേജ് :

VI . തിരി [ ഹ്രസ്വചിത്രം ]

    ഒരിക്കൽ നടന്ന ഒരു ചർച്ച - ആരാണ് മാതൃകാധയാപകൻ  / മാതൃകാധ്യാപിക  എന്നായിരുന്നു. മാതൃകകളെക്കുറിച്ചും   മാതൃകയാക്കേണ്ടതിന്റെ പൊതു ബോധത്തെക്കുറിച്ചും  ക്ളാസിൽ നല്ലൊരു ചർച്ച നടന്നു. കണ്ടേത്തിയത്

    • മാതൃകയെന്ന് കരുതുന്നവർ  ആ കാലഘട്ടത്തിന്റെ മാത്രം മാതൃകയായിരുന്നു
    • മാതൃക ചരിത്രബന്ധമുള്ളതാണ്.
    • നമ്മൾ  ആരെയും മാതൃകയാക്കരുത് .
    • ചരിത്രത്തിൽ അടയാളപ്പെട്ടവരെ [ മാതൃകകളെ ] നാം  മനസ്സിലാക്കണം  - അത് ഒരു പാഠപുസ്തകം  മാത്രം  .
    • മാതൃക നമ്മുടെ ക്രിയേറ്റിവിറ്റിയുടെ ഉൾപ്പന്നമാണ്. അത് നാം സ്വയം സൃഷ്ടിക്കണം  .
    • നിർമ്മിക്കപ്പെട്ടതല്ല, നിർമ്മിക്കേണ്ടതാണ് ഏതു മാതൃകയും  
    •

    ഈയൊരാശയത്തിന്റെ അവതരണമാണ് " തിരി " എന്ന ഹസ്വചിത്രം. പൂർണ്ണമായും വിദ്യാർഥികൾ  നിർമ്മിച്ചത്.  പാലക്കാട് ഡയറ്റിന്റെ  സെല്ലുലോയ്ഡ് എന്ന ഹ്രസ്വചിത്ര മേളയിൽ ഈ സിനിമ അവതരിപ്പിച്ചു. എല്ലാവരും ശ്രദ്ധിച്ച ഒരു സിനിമയായിരുന്നു അത്.
ഹ്രസ്വചിത്രം യു ട്യൂബിൽ  കാണാം .

ലിങ്ക് : https://youtu.be/va7rmdPQolk
തിരി - തിരക്കഥ : ലിങ്ക് : https://drive.google.com/file/d/1s83UyAv6jmy2QVdpLNkNm8RYCm85tNkQ/view?usp=share_link


    ചുരുക്കത്തിൽ  കൊറോണ- പാൻഡമിക്കാലത്തും  തുടർന്നും  വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നുണ്ട്.
    • സജീവമായ ക്ളാസ് മുറികൾ
    • വിമർശനാത്മകമായ ചർച്ചകൾ
    • ആഴത്തിലുള്ള പഠനങ്ങൾ
    • മികച്ച അവതരണങ്ങൾ
    • നല്ല ലൈബ്രറി
    • ജനാധിപത്യമൂല്യങ്ങൾ  സംരക്ഷിക്കപ്പെടുന്ന ക്യാമ്പസ്സ്
    •
    എന്നിങ്ങനെ . സാമൂഹ്യബന്ധമുള്ള, ജനപങ്കാളിത്തമുള്ള സ്വാശ്രയസ്ഥാപനങ്ങളുടെ യാതൊരു നിഷേധാത്മകവശങ്ങളും  ഇല്ലാത്ത സ്ഥാപനമാണ് ഞങ്ങളുടെ ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്.







സർട്ടിഫിക്കറ്റ്
...............................

മികവ് - സീസൺ 05 ലേക്ക് സമർപ്പിക്കുന്ന ഈ ഡോക്യുമെന്റിൽ   സൂചിപ്പിച്ചിട്ടുള്ള എല്ലാ വിവരങ്ങളും നൂറു ശതമാനം  സത്യസന്ധമാണെന്ന് എന്റെ അറിവും  രേഖകളും  വെച്ച് സാക്ഷ്യപ്പെടുത്തുന്നു.

 

see photos here : link



No comments:

Post a Comment

MIKAV 06